പ്രശാന്ത് ഏട്ടൻ പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ ശ്രദ്ധിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല അപ്പോൾ ഞാൻ.
“നീ ആദ്യം ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ നോക്കൂ .. ഞാൻ
വരുന്ന കാര്യം പിന്നീട് അല്ലേ .. “
അല്പം ദേഷ്യത്തോടെ പ്രശാന്ത് ഏട്ടൻ പറഞ്ഞു.
ഡ്രസ്സും മറ്റ് സാധനങ്ങളും പാക്ക് ചെയ്ത് മുറിയിലേക്ക് വന്നപ്പോഴേക്കും ദേവുവും ആദിയും ഉറങ്ങിക്കഴിഞ്ഞിരുന്നു.
വിശാലമായ ഫാമിലി കോട്ട് കട്ടിലിന്റെ മുക്കാൽ ഭാഗവും കവർ ചെയ്തു കൊണ്ടാണ് രണ്ടിന്റെയും കിടപ്പ്.
“കൊള്ളാമല്ലോ രണ്ടും നല്ല ഉറക്കം ആണെന്ന് തോന്നുന്നു .. “
അവരെ വിളിച്ചുണർത്തി നേരെ കിടത്തുവാൻ ഭാവിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“വേണ്ട ടോ .. അവർ നല്ല ഉറക്കത്തിൽ അല്ലേ ഉണർത്തി ബുദ്ധിമുട്ടിക്കേണ്ട നമുക്ക് അൽപനേരം ടെറസിൽ പോയിരിക്കാം … “
പ്രശാന്ത് ഏട്ടൻ പറഞ്ഞു .
“എങ്കിൽ ഞാൻ ഒന്ന് മേല് കഴുകി വരാം .. ഇന്ന് കുറെ യാത്ര ഉണ്ടായിരുന്നതല്ലേ.. “
ഞാൻ പറഞ്ഞു.
എനിക്ക് മറുപടി ഒന്നും നൽകാതെ ഒരു സിഗരറ്റ് പാക്കും ലൈറ്ററും എടുത്തു കൊണ്ട് പ്രശാന്ത് ഏട്ടൻ ബാൽക്കണിയിലേക്ക് പോയി.
മദ്യപാനശീലം പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും വളരെ അപൂർവമായി മാത്രമേ പ്രശാന്ത് ഏട്ടൻ സിഗരറ്റ് വലിക്കാറുള്ളൂ .
മേല് കഴുകി വന്നപ്പോഴേക്കും ബാൽക്കണിയിൽ ഇരുന്നു കൊണ്ട് മൂന്നാല് സിഗരറ്റ് വലിച്ച് തീർന്നിരുന്നു.
“ഇന്ന് എന്താ മാഷേ നല്ല ഫോമിൽ ആണെന്ന് തോന്നുന്നല്ലോ ഇത്രയ്ക്കങ്ങോട്ട് വലിച്ചു കൂട്ടുവാൻ വേണ്ടി എന്താണ് കാര്യം .. “
ബാൽക്കണിയിൽ പ്രശാന്ത് ഏട്ടന് അടുത്തായി കസേര ഇട്ടു കൊണ്ട് ഞാൻ പറഞ്ഞു.
“താഴെ അച്ഛനുമമ്മയും ഉറങ്ങിയോ ?”