കാറിൽ വച്ച് തന്നെ പ്രശാന്ത് ഏട്ടൻറെ അച്ഛനെയും അമ്മയെയും വിളിച്ച് സന്തോഷ വാർത്ത അറിയിച്ചു. എൻറെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ വീട്ടിലേക്ക് ചെന്നിട്ട് പറയാമെന്ന് കരുതി.
ഡ്രൈവർ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ പ്രശാന്ത് ഏട്ടന് ഒരു കോൾ വന്നു , ദുബായിൽ നിന്നും ആണ്. ദുബൈ നമ്പർ ഫോണിൽ തെളിഞ്ഞപ്പോൾ വണ്ടിയുടെ വേഗം കുറച്ചു ഒറ്റക്കൈ കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിച്ചു ഫോൺ എടുക്കാൻ തുനിഞ്ഞപ്പോൾ ഞാൻ അത് വിലക്കി.
“വാഹനമോടിക്കുമ്പോൾ ഒരു കാരണവശാലും ഫോൺ ഉപയോഗിക്കരുത് , അത് ഇനി എത്ര അത്യാവശ്യമുള്ള കോൾ ആയാൽ പോലും .. “
എൻറെ വാക്കുകൾക്ക് മറുപടി നൽകാതെ തിരക്കിട്ട് വണ്ടി ഒതുക്കി ഫോണെടുത്തു. അർത്ഥ ഗർഭമായ ചില മൂലളുകൾ മാത്രമായിരുന്നു എനിക്ക് കേൾക്കാൻ സാധിക്കുന്നത് ഒപ്പം ഇംഗ്ലീഷിലുള്ള ചില സംസാരങ്ങളും. ഫോൺ വെച്ച ശേഷം വളരെ വിഷമത്തോടെ പ്രശാന്ത് ഏട്ടൻ എന്നോട് പറഞ്ഞു.
“എനിക്ക് നാളെ തന്നെ തിരികെ ദുബായിലേക്ക് പോകേണ്ടി വരും .. കൊറിയൻ കമ്പനിയുമായി ഉണ്ടാക്കിയ എഗ്രിമെന്റിൽ ചില മാറ്റങ്ങൾ വരുത്തുവാൻ ഉണ്ട് അത് സൈൻ ചെയ്തിരിക്കുന്നത് ഞാൻ ആയതു കൊണ്ട് ഞാൻ തന്നെ നേരിട്ട് ചെല്ലണം .. “
ജോലി ലഭിച്ച സന്തോഷത്തി ന്റെ എല്ലാ അലയൊലികളും തല്ലി കെടുത്തുന്നതായിരുന്നു പ്രശാന്ത്
ഏട്ടന്റെ ആ വാക്കുകൾ.
എന്തെങ്കിലും മറുപടി പറയുവാൻ തുടങ്ങുന്നതിന് മുൻപ് വളരെ വേഗത്തിൽ തന്നെ വീട് ലക്ഷ്യമാക്കി പ്രശാന്ത് കാറു വിട്ടു.
വീട്ടിലേക്കെത്തി ജോലിക്കാര്യം അച്ഛനോടും അമ്മയോടും പറയുന്നതിന് മുൻപായി, പ്രശാന്ത് ഏട്ടന് നാളെ തിരികെ പോകണമെന്നുള്ള ദുഃഖ വാർത്ത
ആദ്യം അറിയിക്കേണ്ടി വന്നു.
രാത്രിയിൽ എല്ലാവരോടും ഒപ്പം ഡിന്നർ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പ്രശാന്ത് ഏട്ടൻ പറഞ്ഞു ,
“ഞാൻ നമ്പൂതിരി സാറിനെ വിളിച്ചിരുന്നു , ഞാൻ നാളെ തിരികെ പോവുകയാണ് എന്ന കാര്യം അറിയിച്ചിട്ടുണ്ട് .. സാറ് നാളെത്തന്നെ ലോങ്ങ് ലീവ് ആപ്ലിക്കേഷൻ കോളേജിൽ കൊടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത് .. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കുവാനായി നിൻറെ നമ്പർ സാറിന് ഞാൻ കൊടുത്തിട്ടുണ്ട് “
“ഏട്ടൻ ഇനി എന്നാണ് വരുന്നത് .. ?”