കഥയ്ക്കു പിന്നിൽ … !! [ഉർവശി മനോജ്]

Posted by

കഥയ്ക്കു പിന്നിൽ

Kadhakku Pinnil Author : ഉർവശി മനോജ്

Click here to read other stories by Urvashi Manoj

 

‘മന്ദാരം പൂത്തൊരാ തൊടിയിൽ അന്നാദ്യമായി

കൈ കോർത്തു നടന്നൊരാ ദിനം ഓർത്തുപോയി ഞാൻ

ദശപുഷ്പം ചൂടിയ അനുരാഗിണി നിന്റെ മിഴി രണ്ടിൽ ഞാൻ എന്നെ കണ്ടതല്ലേ ‘

സാമാന്യം നല്ല ശബ്ദത്തിൽ തന്നെ കാറിലെ മ്യൂസിക് സിസ്റ്റത്തിൽ നിന്നും പാട്ട് ഒഴുകുകയാണ്.

“എന്താ അമ്മേ ഈ ദശപുഷ്പം എന്നു പറയുന്നത് ?”

കാറിൻറെ പിൻസീറ്റിൽ നിന്നും തല മുൻപിലേക്ക് ഇട്ടു കൊണ്ടാണ് ആദി ആ ചോദ്യം ചോദിച്ചത്.

“അതൊരു കവി സങ്കല്പമാണ് ആദി .. ആവശ്യമില്ലാത്ത കാര്യങ്ങളിലൊക്കെ നല്ല ശ്രദ്ധയാണ് നിനക്ക്  .. പഠിക്കാനുള്ള കാര്യത്തിൽ ഇൗ

ശ്രദ്ധ നിനക്ക് കാണുന്നില്ലല്ലോ “

എൻറെ മറുപടി കേട്ട് അവൻ മുഖം വീർപ്പിച്ചു.

“പ്രശാന്ത് ഏട്ടാ കാർ ഓടിക്കുമ്പോൾ ഇത്ര ഉച്ചത്തിൽ പാട്ടു വെക്കരുത് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ .. ആ സൗണ്ട് ഒന്ന് കുറച്ച് വെച്ചേ… “

ഡ്രൈവിംഗ് സീറ്റിൽ ഉള്ള പ്രശാന്ത് ഏട്ടനെ നോക്കി ഞാൻ പറഞ്ഞു.

“ആദിക്കും ദേവൂനും പഠനകാര്യത്തിൽ ഇപ്പോൾ ശ്രദ്ധ തീരെ കുറവാണ് .. “

ഫ്രണ്ട് സീറ്റ് ഗ്യാപ്പിൽ കൂടി പുറകിലേക്ക് നോക്കി കൊണ്ട് ഞാൻ പറഞ്ഞു.

ആദി മുഖം വീർപ്പിച്ച് ഇരിപ്പാണ് ,

ദേവൂ ആകട്ടെ പുറം കാഴ്ചകളിൽ കണ്ണുനട്ട് ഇരിക്കുകയാണ് .. ആദിക്ക്‌ വയസ്സ് 7 കഴിഞ്ഞിരിക്കുന്നു .. ദേവൂന് ഒൻപതും.

പാട്ടിന്റെ സൗണ്ട് അല്പം കുറച്ചു കൊണ്ട് പ്രശാന്ത് ഏട്ടൻ എൻറെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു ,

“ദശപുഷ്പം എന്നത് എന്താണ് നീ ആദിക്ക് പറഞ്ഞു കൊടുത്തത് കവി സങ്കൽപമാണെന്ന് അല്ലേ .. !! എൻറെ മലയാളം എം എ കാരി , ഇന്നല്ലെങ്കിൽ നാളെ ഒരു കോളേജിൽ പഠിപ്പിക്കാൻ കയറേണ്ട ആളല്ലേ നീ ..ഇത്ര വിവരമില്ലാത്തവർ ഒക്കെ കുട്ടികളെ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയാൽ നമ്മുടെ മലയാള സാഹിത്യ രംഗത്തി ന്റെ ഇനിയുള്ള നാളുകൾ ദയനീയമായിരിക്കും “

Leave a Reply

Your email address will not be published. Required fields are marked *