കടൽക്ഷോഭം 8
KadalKhsobham Part 8 | Author : Appu | Previous Parts
പ്രിയ വായനക്കാർക്ക്..
ഈ കഥ എത്രപേർ ഇപ്പോഴും ഓർക്കുന്നുണ്ടെന്ന് എനിക്കറിയില്ല എന്നാലും കുറച്ച് ആളുകൾ ചോദിച്ചു… ഞാനെഴുതിയ കഥ ഇപ്പോഴും ഓർക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. അതോടൊപ്പം തുടർന്ന് എഴുതാതിരുന്നതിൽ ക്ഷമയും ചോദിക്കുന്നു…
അവസാന പാർട്ടിൽ ഞാൻ പറഞ്ഞിരുന്നു ക്ലാസ്സ് തുടങ്ങാൻ പോവുകയാണ് ഇനിയെന്നാ ബാക്കി എഴുതുന്നത് എന്നറിയില്ലെന്ന്.. പിന്നെ ഇടക്കിടക് മാത്രമായിരുന്നു ഞാൻ വന്നുപോവുന്നത്.. ഇപ്പൊ ഏകദേശം ഫുൾ ടൈം ഇവിടെ ഉണ്ട്.. അതുകൊണ്ട് അന്ന് പൂർത്തിയാക്കാൻ പറ്റാതിരുന്നത് ഇന്ന് നിങ്ങൾക്ക് തരുന്നു…
അന്നത്തെ അത്ര നന്നായോ ഇല്ലയോ എന്നെല്ലാം അറിയുന്നത് നിങ്ങളുടെ കമന്റ്സിലൂടെയാണ്… അഭിപ്രായം.. അതെന്തായാലും തുറന്ന് പറയുക…
സ്നേഹത്തോടെ
അപ്പു..❤❤
” എന്തൊരു ഉറക്കാടാ ചെക്കാ.. ദേ ലിയയുടെ അപ്പനും അമ്മയും വന്നിട്ടുണ്ട് നീ വേഗം മുഖം കഴുകി വൃത്തിയായി വാ !!” ഇടിത്തീ പോലാണ് ഞാനത് കേട്ടത് എനിക്കിവിടന്ന് പുറത്തിറങ്ങാൻ പറ്റില്ല.. ചേച്ചിയാണെങ്കിൽ അകത്തും.. പുറത്തിറങ്ങാൻ ഇതല്ലാതെ വേറെ വഴിയില്ല.. അവരെങ്ങാനും സംസാരിക്കാൻ ഇങ്ങോട്ട് കയറിയാലോ ചേച്ചിയെ കണ്ടാലോ ചേച്ചിയും ഞാനും പെടും.. എനിക്ക് എന്ത് ചെയ്യണമെന്നറിഞ്ഞൂടാ……..
(Cont….)
അമ്മയോട് ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേ ലിയയുടെ അപ്പൻ മുറിയിലേക് വന്നു…
“മോനോട് ഒന്ന് ഒറ്റക്ക് സംസാരിക്കണമെന്ന് വിചാരിച്ചതാ… ചേച്ചി അങ്ങോട്ട് ചെല്ല് ഞങ്ങള് വന്നോളാം…!!” അയാൾ ചിരിച്ചുകൊണ്ട് അമ്മയോട് പറഞ്ഞു…
അമ്മ ഹാളിലേക്ക് പോയി… അയാൾ അകത്തേക്ക് കയറി വാതിലടച്ചു…
“മോനോട് ഒന്ന് തനിച്ച് സംസാരിക്കാനാ ഞാൻ വന്നത് അപ്പോ ഇതാണ് പറ്റിയ അവസരം എന്ന് തോന്നി അതാ ഇങ്ങോട്ട് വന്നത് കുഴപ്പൊന്നുല്ലല്ലോ…??” അയാൾ കുറച്ച് വിനയത്തോടെ ചോദിച്ചപോലെ…
“ഏയ്യ് എന്ത് കുഴപ്പം അങ്കിളെ….. അങ്കിൾ പറഞ്ഞോ…!!”
ഒരു പുതപ്പ് മാത്രം ചുറ്റി കട്ടിലിനടിയിൽ കിടക്കുന്ന ഷീന ചേച്ചിയെ ഓർത്തപ്പോ എന്റെ നെഞ്ച് പടപടാ അടിക്കുവാരുന്നെങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു….
“ആഹ്.. വേറൊന്നുവല്ല മോനെ… ഒറ്റ മോളാ എനിക്ക്…. മോന് അറിയുവോന്ന് അറിയില്ല അവളെ പിരിഞ്ഞ് ഞങ്ങളിരുന്നിട്ടില്ല അവളും അങ്ങനെ തന്നാ… അവക്ക് ഇങ്ങനൊരു ഇഷ്ടോണ്ടെന്ന് പറഞ്ഞപ്പോ സത്യം പറഞ്ഞാ ഞെട്ടിപ്പോയി… എന്നാലും എന്നായാലും ഒരു കല്യാണം വേണം അപ്പൊ അവക്ക് ഇഷ്ടോള്ള ഒരാളായാൽ അത്രേം നല്ലതല്ലേ… അവള് സന്തോഷായിട്ട് ഇരിക്കൂല്ലോ…