കായലോരത്തെ വീട് 1

Posted by

കായലോരത്തെ വീട് 1

Kaayalorathe Veedu 1 bY Luttappi

 

“”””””ഗോൾ , ഗോൾ”””””” കുട്ടികളുടെ ആർപ്പുവിളികേട്ട് ഞാൻ നോക്കി . ഞാൻ വാസു . എല്ലാവരും എന്നെ വാസുവേട്ടാ എന്നു വിളിക്കും . സ്കൂൾ പൂട്ടിയ ഈ വേനൽ അവധിക്കാലത്തു തരിശായി കിടക്കുന്ന വയലുകളിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നത് നോക്കി ഇരിക്കുകയാണ് ഞാൻ . എല്ലാ വൈകുന്നേരങ്ങളിലും ഇതുപോലെ തനിച്ചിരുന്നു കുട്ടികളുടെ ആർപ്പു വിളികളോട് കൂടിയ കളി കാണൽ ഈ വയസ്സനായ എനിക്ക് ബാല്യം തിരിച്ചു കിട്ടുന്ന ഒരു മനസ്സുഖം സമ്മാനിക്കാറുണ്ട് .

എന്റെ ഗ്രാമത്തിലെ കൃഷി സ്ഥലങ്ങൾ എല്ലാം തരിശായി കിടക്കുകയാണ് . ഈ അവസ്ഥ എന്റെ ഗ്രാമത്തിൽ എന്നല്ല നിങ്ങളുടടെ എല്ലാവരുടെയും നാട്ടിൽ ഏറെക്കുറെ ഇങ്ങനെ തന്നെ ആയിരിക്കും . ഒരുകാലത്തു ചേറിന്റെ മണവും കർഷകരുടെ വിയർപ്പിന്റെ ഗന്ധവും ഇവിടുത്തെ കാറ്റിൽ എപ്പോഴും തങ്ങിനിൽക്കുമായിരുന്നു . എന്റെ ബാല്യവും ഈ വയൽ പരപ്പുകളും തമ്മിൽ വലിയൊരു ആത്മബന്ധമുണ്ട് . കന്നുപൂട്ടലും, വിത്തിടലും , ഞാറ് പറിക്കലും അത് നട്ട് കുറച്ചു കാലത്തിനു ശേഷം കള പറിക്കൽ . വെള്ളം തിരിക്കൽ മരുന്ന് തളിക്കൽ വളംചേർക്കൽ അവസാനം സ്വർണനിറത്തിലുള്ള നെൽമണികളെ കൊയ്തെടുത്തു മെതിച്ചു ശരിപ്പെടുത്തി എടുക്കൽ . എപ്പോഴും ഈ പാടശേഖരത്തിൽ കർഷകരും കർഷകതൊഴിലാളികളും അവരുടെ അധോനവും വിയർപ്പും നെടുവീർപ്പും ചെറുപുഞ്ചിരികളും ഈ മണ്ണിൽ തങ്ങി നിൽക്കുമായിരുന്നു .

ഇന്നെനിക്ക് വയസ്സ് 77 . ഈ കാലയളവിൽ ഒത്തിരി വേനലും വർഷവും കണ്ടു . ഒത്തിരി ഓണവും പെരുന്നാളും ക്രിസ്മസും കൊണ്ടാടി . ഒരുപാട് ആളുകളെ കണ്ടു , അടുത്തറിഞ്ഞു . പല ഭരണവും ഭരണ കർത്താക്കളെയും മനസ്സിലാക്കി . വിപ്ലവങ്ങളും കർഷകമുന്നേറ്റങ്ങളും കലാപങ്ങളും അടിയന്തിരാവസ്ഥയും അടുത്തറിഞ്ഞു . കാലത്തിന്റെ ഒഴുക്കിനൊപ്പം ഞാനും ഒഴുകി ഒഴുകി ഇന്നിവിടെ എത്തി നിൽക്കുന്നു . ഇനി ഈ വണ്ടി പുത്തൻ തലമുറകളുടെ പ്രയാണം കാണാൻ കഴിയുമോ എന്നൊരു ചിന്ത എന്നിലുണ്ട് . കാരണം വയസ്സായി . പഴയ പ്രസരിപ്പെല്ലാം ചോർന്നു പോയിക്കൊണ്ടിരുന്നു . ഇനി എത്ര നാൾ എന്ന് നിച്ഛയമില്ല .
ബ്രിടീഷുകാരുടെ ക്രൂരതയും , ജന്മി തമ്പ്രാക്കളുടെ യും അവരുടെ വാല്യക്കാരുടെ അടിമത്തത്തിന്റെയും നാടുവിലേക്കാണ്

Leave a Reply

Your email address will not be published. Required fields are marked *