റാണിയുടെ മുഖത്ത് വീണ്ടും പ്രതീക്ഷയുടെ നിഴലാട്ടം…
” റാണിക്ക്… സമ്മതം.. ആണെങ്കിൽ….. ഈ കാർഡിലെ നമ്പരിൽ വിളിച്ചോളു… സമയവും ഡേറ്റും ഒക്കെ റാണിയുടെ സൗകര്യം പോലെ…… നമുക്ക് എന്റെ ഔട്ട് ഹൗസിൽ കാണാം… ഇനി അഥവാ… സമ്മതം അല്ലെങ്കിൽ… ഈ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ല… എന്ന് കരുതിക്കൊള്ളു…. ”
നയം വ്യക്തമാക്കി… ഇടിച്ചൻ മുതലാളി കാർഡ് റാണിയുടെ നേർക്ക് നീട്ടി..
യാന്ത്രികമായി കാർഡ് വാങ്ങി റാണി വാനിറ്റി ബാഗിൽ വച്ച് ഒന്നും ഉരിയാടാതെ.. തികച്ചും നിർവികാരത്തോടെ ഇറങ്ങി നടന്നു…
ഇട്ടിച്ചൻ മുതലാളി അപ്പോഴും പ്രതീക്ഷ കൈവിട്ടില്ല…
===============
വീട്ടിൽ തിരിച്ചു വന്ന റാണി വളരെ അസ്വസ്ഥ ആയത് സ്വാഭാവികം….
കുന്നോളം പ്രതീക്ഷയുമായി പോയതാണ്… എല്ലാം തകർന്ന് ഉള്ള തിരിച്ചു വരവ്…!
ഇങ്ങനെ ഒരു വിചിത്രമായ ആവശ്യം മൊതലാളി മുന്നോട്ടു വയ്ക്കുമെന്ന് ചിന്ത വിദൂര സ്വപ്നത്തിൽ പോലും റാണിക്ക് ഇല്ലായിരുന്നു…