അല്പ നാളുകൾക്ക് ശേഷം അറിയാൻ കഴിഞ്ഞു, കൂപ്പിൽ ജോലിയുള്ള ” പണി ” അറിയാവുന്ന ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയെന്ന്….
ദുർനടത്തക്കാരിയെ കാമുകന്റെ ഒപ്പം അയച്ചു എന്ന് പ്രചരിപ്പിച്ചത് പക്ഷേ, നാട്ടുകാർ ആരും വിശ്വസിച്ചില്ല…
ജീവന് ഒരു രണ്ടാനമ്മയെ നല്കാൻ ശേവൂട്ടിക്ക് വാശിയായി…
പുവർ ഹോമിലെ അതി സുന്ദരിയായ ഒരു പതിനെട്ടു കാരിയെ ശേവൂട്ടി വിവാഹം കഴിച്ച് ആശയോട് വാശി തീർത്തു…
റാണി എന്നാണ് കുട്ടിയുടെ പേര്…, ശരിക്കും ഒരു പച്ച കരിമ്പിൻ തുണ്ട്…
തനിക്ക് ഒരു ജീവിതം തരാൻ തയാറായ ശേഖരൻ കുട്ടിയോട് ഉള്ള നന്ദി ഉള്ളിൽ ഒതുക്കിയാണ് റാണിയുടെ ഓരോ നീക്കവും…
അത് പോലെ ജീവനെ സ്വന്തം മകനെ എന്ന പോലെ കരുതലോടെ കണ്ട് വളർത്താനും റാണി തയാറായി……
എന്നാൽ റാണിയുടേയും ജീവന്റേയും ജീവിതത്തിൽ കരിനിഴൽ പരത്തിക്കൊണ്ട് ശേവൂട്ടിയുടെ ദുർമരണത്തിന്റെ വാർത്തയാണ് ഇരുവരേയും തേടി എത്തിയത്….