അമ്മ : (മുഖത്തെ ദേഷ്യം മാറ്റി വെച്ച് പുഞ്ചിരിയോടെ)നിനക്കൊരു സർപ്രൈസ് ഉണ്ട്.ഇതാ നിന്റെ അപ്പോയ്ന്റ്മെന്റ് ലെറ്റർ. നിനക്ക് ജോലി കിട്ടി. 3 ആഴ്ചക്കുള്ളിൽ ജോയിൻ ചെയ്യണം.
ഇതു കേട്ടതും അവനു സന്തോഷമായി. കിരൺ കുറച്ചു ദിവസത്തിനുള്ളിൽ ജോലിക്കു കയറി. പിന്നെ എല്ലാം മറന്നു തുടങ്ങി. അങ്ങനെ 3 മാസത്തിനു ശേഷം ഒരു ദിവസം അവധി കിട്ടി വീട്ടിൽ ഇരിക്കുമ്പോൾ ആരോ വന്നു വിളിക്കുന്ന ശബ്ദം കേട്ടു പുറത്തു വന്നു നോക്കിയപ്പോൾ ചെമ്പകം അവനെ കാണാൻ വന്നിരിക്കുന്നു. അവളെ കണ്ടതും കിരൺ കുറച്ചു നേരം പകച്ചു നിന്നു.
കിരൺ : നീ എന്താ ഇവിടെ? കയറി വരൂ.
ചെമ്പകം : നീ അവിടുന്ന് പോയതിനു ശേഷം ഞാൻ അവിടെ നടന്ന കാര്യങ്ങളെല്ലാം എൻറെ അച്ഛനോട് പറഞ്ഞു. പിന്നെ ഞാൻ കുറെ അലോചിച്ചു എന്താ വേണ്ടതെന്നു. എനിക്ക് നിന്നെ ഇഷ്ടമിലാഞ്ഞിട്ടല്ല. ഞാൻ എന്റെ വീട്ടുകാരെ മാത്രമേ ആലോചിച്ചുള്ളൂ. പിന്നെ എന്റെ അച്ഛനാണ് എന്നെ ഇങ്ങോട്ടേക് അയച്ചത്.അച്ഛൻ നമ്മുടെ കല്യാണത്തിനു സമ്മതിച്ചു.നിന്നെയും നിന്റെ അമ്മയെയും കാണാനാണ് ഞാൻ വന്നത്.
കിരൺ : അമ്മ ഇവിടെയില്ല്യ. ഇന്ന് ഒരു ദിവസത്തേക്കു പെട്ടന് ഒരു ജോലി കിട്ടിയ കാരണം അമ്മ ആ ജോലിക് പോയി വൈകിയെ വരൂ. എനിക്ക് നിന്നെ ഇഷ്ടമാണ് ഇഷ്ടക്കുറവൊന്നുമില്ല്യ. അന്ന് നീ ഇഷ്ടമല്ല എന്നു പറഞ്ഞപ്പോൾ എനിക്ക് അതു വലിയ വിഷമമായി. എന്റെ മനസ് വല്ലാതെ പിടഞ്ഞു. പിന്നെ അമ്മക്ക് നമ്മുടെ കാര്യം ഒന്നും അറിയില്യ. അമ്മയോട് ഞാൻ ഈ കാര്യങ്ങളെല്ലാം അവതരിപ്പിക്കട്ടെ എന്നിട്ട് ഞാൻ നിന്നോട് ബാക്കി കാര്യങ്ങൾ പറയാം.
ചെമ്പകം ശരി എന്നു പറഞ്ഞു തിരിച്ചു പോയി.വേറെ ഒരു ദിവസം കിരൺ ഫ്രീ ആയി ഇരിക്കുമ്പോൾ അമ്മ ഇങ്ങനെ പറഞ്ഞു
“നിനക്ക് ഇപ്പൊ ജോലി ആയി ഒരു പെണിനെ പൊറ്റാനുള്ള കഴിവൊക്കെ ആയി. ഇനി നീ നിന്റെ കല്യാണകാര്യം നോക്കണം.”
കിരൺ : എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ട്. എനിക്ക് ജോലി കിട്ടുന്നതിനു 2 ദിവസം മുന്നേ ഞാൻ ജിഷ്ണുവും കൂട്ടുകാരുമായി ഒരു യാത്ര പോയില്ലേ. അതു ഒരു കാട്ടിലെ ആദിവാസികൾ താമസിക്കുന്ന ഒരു സ്ഥലത്തേക്കായിരുന്നു. അവിടെ വച്ചു ഞാൻ അവിടുത്തെ മൂപ്പന്റെ മകളെ ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞു. പക്ഷെ അവൾ അതു നിരസിച്ചു. ഇപ്പോൾ അവൾ എന്റെ സ്നേഹം തിരിച്ചറിഞ്ഞു എന്നെ തേടി അമ്മയോട് കാര്യങ്ങളെല്ലാം പറയാനും വേണ്ടി ഇങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു. അമ്മയോട് കാര്യങ്ങളെല്ലാം സംസാരിച്ചിട്ട് പറയാം എന്നു പറഞ്ഞു അവളെ തിരിച്ചയച്ചു. എനിക്ക് അവളെ മറക്കാൻ കഴിയുന്നില്യ. ഞാൻ എന്താ വേണ്ടത് അമ്മേ അമ്മ തന്നെ പറ.