“നീ ഏതു ലോകത്താണ് ഇവിടെ സംസാരിച്ചതൊന്നും നീ കേൾക്കുന്നില്ലേ ? നീ ഇപ്പോഴും ചെമ്പകത്തെ ഓർത്തുകൊണ്ടിരിക്കുകയാണോ? നിനക്ക് അവളെ കിട്ടാൻ വിധിച്ചിട്ടില്യ എന്നു കരുതിയാൽ മതി. നിനക്ക് വേറെ നല്ല പെൺകുട്ടിയെ കിട്ടും. നീ അവളെ മറന്നേക്.”
അവൻ എല്ലാം കേട്ടു മൂളുക മാത്രമേ ചെയ്തിരുന്നുളൂ. ഇതിനിടയിൽ കാട്ടിൽ ചെമ്പകം കിരണും ഫ്രണ്ട്സും അവിടെ വന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ എല്ലാം മൂപ്പനോട് പറഞ്ഞു. മൂപ്പൻ എല്ലാം കേട്ടു ഒരു നിമിഷം നിശബ്ദനായി നിന്നു. എന്നിട്ട് അവളോട് ഇങ്ങനെ പറഞ്ഞു,
“നീ അവരോട് അങ്ങനെ പറയരുതായിരുന്നു. നീ നാടും നഗരവും കണ്ടവളാ. നിനക്കെങ്കിലും നല്ലൊരു ജീവിതം വേണ്ടേ. ഞങ്ങളെപ്പോലെ കഷ്ടപ്പെട്ട് ജീവിക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല്യ. ഞാൻ പറയുന്നത് മോള് കേൾക്കുമെങ്കിൽ നീ അവനെ തേടി കണ്ടുപിടിച്ചു അവന്റെ വീട്ടുകാരുമായി സംസാരിച്ചു ഇങ്ങു കൊണ്ടുവരണം നിങ്ങളുടെ വിവാഹം ഈ അച്ഛൻ നടത്തി തരാം.”
ചെമ്പകം : കിരണിനെ എനിക്ക് ഇഷ്ടമില്ല്യാഞ്ഞിട്ടല്ല. എനിക്ക് നിങ്ങളെ വിട്ടു പിരിയാൻ കഴിയില്ല്യ. മാത്രമല്ല അച്ഛനെ എതിർത്തു ഞാൻ ഇതുവരെ ഒരു കാര്യവും ചെയ്തിട്ടില്യ. ഇനി ചെയുകയുമില്ല്യ. അച്ഛൻ പറയുന്നതുപോലെ ഞാൻ അനുസരിച്ചു കൊള്ളാം.
ഇതിനിടയിൽ കിരണും ഫ്രണ്ട്സും അവരുടെ വീട്ടിൽ എത്തികഴിഞ്ഞിരുന്നു.കിരണിനെ വീട്ടിലാക്കി ജിഷ്ണുവും കൂട്ടുകാരും അവരുടെ വീട്ടിലേക്കു പോയി. വീട്ടിൽ എത്തിയപ്പോൾ അമ്മ ദേഷ്യത്തോടെ നിൽക്കുന്ന കണ്ടു. കലി തുള്ളിക്കൊണ്ട് എന്റെ അടുത്ത് വന്നു ചോദിച്ചു “എത്ര നാളായി നിന്റെ പഠിത്തം കഴിഞ്ഞിട്ട് ഇതു വരെ നീ വല്ല ജോലിയും നോക്കിയോ? എന്താ നിന്റെ ഭാവി പരിപാടി എന്നെനിക്കറിയണം. ഇനി ഇങ്ങനെ കയറൂരി വിട്ടാൽ ശരിയാകില്യ.നിന്റെ ജോലി കിട്ടിയിട്ടു വേണം നിന്നെ കല്യാണം കഴിപ്പിക്കാൻ. എനിക്ക് ഒറ്റക് അടുക്കളയിലെ ജോലി ചെയ്തു മടുത്തു. നീ ഏതു കുട്ടിയെ വേണമെങ്കിലും കല്യാണം കഴിച്ചൊള്ളു പക്ഷെ ഉടനെ വേണം.
അതു കേട്ടതും അവൻ ഒരു നിമിഷം നിശബ്ദനായി. എന്നിട്ട് തുടർന്നു “ഞാൻ ഒരു കമ്പനിയിൽ ഇന്റർവ്യൂ അറ്റന്റ് ചെയ്തിട്ടുണ്ടായിരുന്നു. അതിനായി കാത്തിരിക്കുകയാണ് 1 ആഴ്ചക്കുള്ളിൽ ശരിയായില്ലെങ്കിൽ ഞാൻ ഉടനെ വേറെ നോക്കിക്കൊള്ളാം.”