ജോയ് : എന്നും ഈ സമയത്തു നമ്മൾ കാണുന്നു എങ്കിലും പരസ്പരം നമ്മൾ അറിഞ്ഞിട്ടുണ്ടോ
എന്തറിയാൻ
ജോയ് : എങ്കിൽ എന്നും നടക്കുന്നതല്ലേ ഇന്ന് കുറച്ചുനേരം ഈ മരത്തണലിൽ ഇരിക്കാം …
ഇവിടെ ഇരുന്നു സംസാരിക്കുന്നതിനേക്കാൾ നല്ലത് ഞാൻ ട്രെയിനിന് തലവെക്കുന്നതാണ്
ജോയ് : അതെന്താ ?
മോനെ ജോയിച്ച ഒന്നാമത് നമ്മൾ രണ്ടും മാത്രം റോസിച്ചേച്ചിയാണെങ്കിൽ ഇല്ലതാനും …. അതുകൊണ്ടു ഓരോരുത്തർക്ക് പറഞ്ഞുണ്ടാക്കാൻ ഇതിനെക്കാളും നല്ല അവസരം നമ്മൾ ഉണ്ടാക്കണോ ?
ജോയ് : അതും ഞാൻ ആലോചിച്ചില്ല …. ഞാൻ അത്രക്കും ചിന്തിച്ചില്ല . എങ്കിൽ റോസിയുള്ളപ്പോൾ നമുക്ക് കാണാം അപ്പൊ ഞാൻ എൻറെ വഴിക്കും പ്രിയ അപ്പൊ പ്രിയയുടെ വഴിക്കും പോകാൻ നോക്കിക്കോ
ഞാൻ ഇവിടെയിരുന്ന് സംസാരിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞത് അല്ലാതെ സംസാരിക്കാൻ പറ്റില്ല എന്നല്ല , ജോയിച്ചാ എൻ്റെ വീടിനുമുമ്പിലെ ഇതിനെക്കാളും നല്ല മരത്തണലുണ്ട് ആ മരത്തണലിൽ ഇരുന്നു സംസാരിക്കാം അവിടെയാണെക്കിൽ ഒരാളും വന്നു ഇല്ലാധീനം പറയില്ല എന്താണ് ഓക്കേയാണോ
ജോയ് : അങ്ങിനെയെങ്കിൽ അങ്ങിനെ നോക്കാം
വീടിനടുത്തു ആകെയുള്ളത് റോസിച്ചേച്ചിയുടെ വീടാണ് അവരാണെങ്കിൽ ഇവിടെയില്ല , ഞാൻ വെറുതെ പറഞ്ഞതല്ല ആ മരം നോക്കിയേ അതിന് താഴെ വെച്ചിട്ടുള്ള ചെറിയ ബെഞ്ചും ആ മേശയും എന്തോ ഒറ്റപെടുമ്പോൾ എനിക്ക് കൂട്ടായിട്ടുള്ളതാണ് മക്കളുടെ കളികളും കുസൃതികളും എല്ലാം ഞാൻ നോക്കി കാണുന്നത് ഈ തണലായി നിൽക്കുന്ന ആ മാവിൽ കെട്ടിയിട്ടിരിക്കുന്ന ഊഞ്ഞാലും ഒരു പക്ഷെ തോന്നാം ഈ തടിയുള്ളതുകൊണ്ടു പൊട്ടിപോകുമെന്നു പക്ഷെ ഇതുവരെ പൊട്ടിയിട്ടില്ല പലതും പൊട്ടില്ല എന്ന് കരുതിയത് പൊട്ടിയെങ്കിലും പൊട്ടതായി ഇതുണ്ട് എൻ്റെയൊപ്പം
ജോയ് : എന്തോ നിരാശപോലെയുണ്ടല്ലോ പ്രിയക്ക്
ഇല്ല അങ്ങനെയൊന്നുമില്ല
ജോയ് : എങ്കിൽ ഞാൻ തന്നെ എന്നെ പരിചയപ്പെടുത്താം
ഞാൻ ഒരിക്കലും ചിന്തിച്ചപോലെയുള്ള ജീവിതമല്ല എൻ്റെ , ഞാനും റോസിയുമായി എന്താണ് ബന്ധമെന്ന് നിനക്കറിയോ
ഇല്ല
ജോയ് : തെറ്റായി ഒന്നും ചിന്തിക്കേണ്ട എൻ്റെ ഒപ്പം പഠിച്ച എൻ്റെ സഹപാഠി , പക്ഷെ അന്നും എന്നും നല്ലൊരു കൂട്ടുക്കാർ എന്നൊന്നും പറയാൻ പറ്റില്ല നിറം സിനിമയിലെ പോലെ … എവിടെവെച്ചു കണ്ടാലും ഹായ് എന്നും പരസ്പരം സംസാരിക്കുകയും ചെയ്യും ഒരുപക്ഷെ പ്രിയയുംകൂടി വന്നതിനു ശേഷമായിരിക്കാം നമ്മൾ കൂടുതൽ സാസ്മരിക്കാൻ തുടങ്ങിയത് . പരസ്പരം സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് അങ്ങിനെയുള്ള ഒരു കൂട്ട് ഞാൻ ആഗ്രഹിക്കുനന്ത്
അത് ശരിയാണ് ജോയിച്ച … എൻ്റെ മക്കളോടും ഭർത്താവിനോടുംമാത്രമാണ് ഞാൻ സംസാരിചിരുന്നത് സത്യം പറഞ്ഞാൽ എൻ്റെ ജീവിതം ഈ വീടെന്ന ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി ,
ജോയ് : ഒരിക്കലെങ്കിലും പ്രിയ, പ്രിയയുടെ ഭർത്താവിനെ കൂട്ടുകാരനായി കണ്ടിട്ടുണ്ടോ ?