( കുറച്ചായി എഴുതാനും പകുതിയിലിരിക്കുന്ന കഥയും എഴുതി മുഴുവിക്കാൻ കഴിഞ്ഞിട്ടില്ല , കുറച്ചുമുമ്പു എഴുതിത്തീർന്ന ഒരു കഥ എല്ലാവരുടെയും മുമ്പിലേക്ക് കൊണ്ടുവരാം എന്ന ഒരു ഉദ്ദേശവും ഒപ്പം മറന്നുതുടങ്ങിയ എന്നെ വീണ്ടും ഓർമ്മപെടുത്താൻ വേണ്ടിയുമാണ് ഈ കഥ . പകുതിയിലുള്ളത് വഴിയേ വരും , എല്ലാവർക്കും ദേഷ്യമാകുന്നുണ്ടെന്നറിയാം പക്ഷെ സാഹചര്യം അതിന് പ്രതികൂലമാണ് )
“എൻ്റെ ചിന്തയിൽ തോന്നിയകാര്യങ്ങളാണ് ഞാൻ എഴുത്തെന്ന രൂപത്തിൽ നിങ്ങളുടെമുമ്പിൽ എത്തിക്കാൻ ശ്രമിച്ചത് എൻ്റെ അറിവിൽ ഞാൻ ആരുമായും താരതമ്യപ്പെടുത്തിയിട്ടില്ല … ആർക്കെങ്കിലും അങ്ങിനെ തോന്നിയാൽ ഞാൻ ഉത്തരവാദിയുമല്ല . നിങൾ അംഗീകരിക്കുമെന്ന ഒരു ദീർഘ വീക്ഷണവും ഇല്ല , കാരണം എനിക്ക് തോന്നിയ ചിന്തമാത്രമാണ് എഴുത്തിലൂടെ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നത് . ഇഷ്ടപെട്ടാൽ സന്തോഷം ”
കാണാമറയത്ത്
Kaanamarayathu | Author : Rekha
നമ്മുക്ക് ഒരുപക്ഷെ എല്ലാം എല്ലാവരോടും തുറന്നുപറയാൻ കഴിയില്ല ,തുറന്നു പറഞ്ഞാലും എല്ലാവരും അത് ഏറ്റെടുക്കുകയുമില്ല ചിലർ അത് കുറ്റപ്പെടുത്താനുള്ള അവസരമായി കരുതും മറ്റു ചിലർ അകലാനും പലരിൽനിന്നും പലതും ഒളിക്കേണ്ടിവരും , അപ്പോൾ നമ്മളെ മനസ്സിലാക്കുന്നവരോട് മാത്രമായി പറയാൻ ശ്രമിക്കും അത് ഒരു പക്ഷെ നമ്മുടെ പങ്കാളിയാകാം അല്ലെങ്കിൽ കൂട്ടുക്കാരനോ കൂട്ടുക്കാരിയോ ആകാം അതുമല്ലെങ്കിൽ …… അങ്ങിനെ കാണാമറയത്തുള്ള ഏച്ചുകെട്ടലാണ് ജീവിതം ആ ജീവിതത്തിലേക്ക് സ്വാഗതം .
പ്രിയ , 35 വയസ്സ് … കണ്ടാലും 35 വയസ്സുതന്നെ എല്ലാവരും പറയും ചിലപ്പോൾ അതിനും കൂടുതലായും പറയും പറയുന്നതെന്തായാലും എനിക്ക് 35 വയസ്സേ ആയിട്ടുള്ളൂ . രണ്ട് കുട്ടികൾ അഞ്ജനയും ആദർശും , അഞ്ജനക്കു 12 വയസ്സും ആദർശിന് 8 വയസ്സും . ഹസ്ബൻഡ് മോഹൻ തമിഴ്‌നാട്ടിൽ പപ്പട കമ്പിനി നടത്തുന്നു കീഴിൽ പത്തിനുമുകളിൽ ആളുകൾ വർക്കുചെയ്യുന്ന അത്യാവശ്യം നല്ല വരുമാനമുള്ള കൊച്ചുസ്ഥാപനം .ഒരു പണിക്കും പോകാത്തതിനാലും വെറുതെയിരുന്ന് ഒരു വീർത്തുകെട്ടി ഡോക്ടറുടെ അടുത്ത ചെന്നപ്പോൾ പറഞ്ഞു ബിപി ബോർഡറിലാണ് കൊളസ്‌ട്രോൾ കൂടുതലാണ് അത് കുറച്ചില്ലെങ്കിൽ മരുന്ന് കഴിക്കാൻ തുടങ്ങണം എന്താണെന്നറിയില്ല ഷുഗറിനുമാത്രം കൂടാനും തോന്നിയില്ല അതുതന്നെ വലിയ കാര്യം , ചിലപ്പോൾ അതിനെക്കിലും ഒരു അലിവ് തോന്നിയിരിക്കും