അവൾ നല്ല സാമ്പത്തികമായി ഉയർന്ന കുടംബത്തിലുള്ള കുട്ടിയായിരുന്നു എന്നാൽ ഞാൻ അങ്ങനെ ആയിരുന്നില്ല. അവളെ സ്വന്തമാക്കാൻ നല്ല നിലയിൽ നിൽക്കണമെന്ന് എനിക്കറിയാമായിരുന്നു ഒന്ന് എല്ലാം സെറ്റ് ആയിട്ട് എല്ലാം അവളോട് തുറന്ന് പറയാമെന്നു കരുതി.
പക്ഷേ കാര്യങ്ങൾ ഓരോന്നായി കൈവിട്ടു പോകാൻ തുടങ്ങി, അവളുടെ കാൾ, ചാറ്റ് എല്ലാം കുറഞ്ഞു എന്റെ ഇഷ്ട്ടം തുറന്ന് പറയുമെന്ന് അവൾ മനസ്സിലാക്കിയതോടെ അവൾ എനിക്കുള്ള വെടി പൊട്ടിച്ചു.
അവൾ വേറെ ഒരുത്തനുമായി സ്നേഹത്തിൽ ആണെന്ന കാര്യം എന്നോട് തുറന്നു പറഞ്ഞു, അത് കേട്ടതോടെ എന്റെ നിയന്ത്രണം നഷ്ടമായി.
അപ്പോഴാണ് എനിക്ക് മനസ്സിലായത് അവളുടെ കോളുകളുടെയും ചാറ്റിങ്ങിന്റെയും എണ്ണം കുറയുന്നതിന് കാരണം ഇതാണെന്ന്. അവളോട് ഞാനെന്തു പറയാനാണ്, എന്റെ പ്രണയം അല്ലെങ്കിൽ എന്റെ സ്നേഹം അത് അറിഞ്ഞിട്ടും അവൾ ഇങ്ങനെ ചെയ്തു. അതിനു ശേഷം അവൾ എന്നോട് മിണ്ടിയിട്ടില്ല, അവൾക്ക് ചിലപ്പോൾ മനസ്സിലായികാണണം അവളുടെ നിലക്കും വിലക്കും ചേർന്ന് വ്യക്തിയല്ല ഞാനൊന്ന്. അവളുടെ കാമുകൻ ഒരു പണചാക്കയാതുകൊണ്ട് അവളുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചില്ല.
നിരാശ കാമുകനായ എനിക്ക് ആകെയുള്ള കൂട്ട് സന്തോഷേട്ടനായിരുന്നു. അവളുടെ കല്ല്യാണം തിയ്യതി ഉറപ്പിച്ചു അതിന്റെ വർക്ക് അവളുടെ ഉമ്മ ഞങ്ങൾക്ക് തന്നു. ആദ്യം ചെയ്യണ്ട കരുതിയതാണ് പക്ഷേ സന്തോഷേട്ടന്റെ നിർബന്ധം കാരണം അത് ഏറ്റുടുക്കാൻ തീരുമാനിച്ചു.
എന്റെ എല്ലാ നിരാശയും ഞാൻ മാറ്റിവെച് അവളുടെ പ്രീ വെഡിങ് ഷൂട്ട് നടത്തി ആദ്യം എനിക്കും അവൾക്കും ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ അതിനെ തരണം ചെയ്തു.
സന്തോഷേട്ടനെ നല്ല കാര്യമാണ് അവളുടെ ഉമ്മാക്ക് അതുകൊണ്ട് തന്നെ ഞങ്ങളെ നന്നായിത്തന്നെ നോക്കി.
അങ്ങനെ അവളുടെ കല്ല്യാണം നല്ല ഭംഗിയായിതന്നെ നടന്നു. കല്ല്യാണം കഴിഞ്ഞുള്ള ചെക്കന്റെ വീട്ടുകാരുടെ ഔട്ഡോർ ഷൂട്ട് കഴിഞ്ഞിട്ട് ഞങ്ങളുടെ ഷൂട്ട് ഫിക്സ് ചെയ്യാമെന്ന് അവളുടെ ഉമ്മ പറഞ്ഞു.