കാക്കിയൂരിയ പെൺ പോലീസ് [സ്പൾബർ]

Posted by

ആശ വീണ്ടും കയ്യോങ്ങുന്നത് കണ്ട് അവൻ വേഗം സ്ഥലപ്പേര് പറഞ്ഞു..

 

“നീയെന്തിന് ഇന്നലെ രാത്രി ആ വീട്ടിൽ പോയി…?””..

 

എന്ത് പറയണം എന്നവൻ ഒന്നാലോചിച്ചു..
പക്ഷേ അതിന് മുൻപേ ആശയുടെ ചുരുട്ടിയ മുഷ്ഠി അവന്റെ നെഞ്ചകം ചതച്ചിരുന്നു..
ശ്വാസം വിലങ്ങിപ്പോയ സാബു,ആശയെ തുറിച്ച് നോക്കി..

 

“ മണിമണി പോലെ ഉത്തരം പറയണം..
കേട്ടോടാ നായേ…?”..

ആശ മുരണ്ട് കൊണ്ട് അവന്റെ നെഞ്ചും കൂട് നോക്കി ഒന്നൂടി കൊടുത്തു..

 

“” ഞാൻ… വെറുതേ… എന്റെ ബന്ധുവാ അവൾ…””..

 

സാബു പെട്ടെന്ന് പറഞ്ഞു…
ഒരു വനിതാ എസ് ഐ ആണെന്നറിഞ്ഞ് ആശ്വാസത്തോടെ നിൽക്കുകയായിരുന്ന സാബു അക്ഷരാർത്ഥത്തിൽ പേടിച്ച് പോയിരുന്നു..
ഇത് താൻ വിചാരിച്ച പെണ്ണുംപിള്ളയൊന്നുമല്ല.. ഓരോ ഇടിക്കും ഒരു ക്വിന്റൽ കനമാണ്..

 

ആശയുടെ മുട്ട് കാല് തന്റെ നേരെ ഉയരുന്നത് കണ്ട് പിന്നൊന്നും സാബുവിന് നോക്കാനില്ലായിരുന്നു..
അവൻ മണിമണിപോലെ കാര്യങ്ങളെല്ലാം പറഞ്ഞു..
ആ വീട്ടിൽ പോകാനുണ്ടായ സാഹചര്യവും, അവസരം കിട്ടിയപ്പോ താനവളെ കേറി പിടിച്ചതും, വസ്ത്രങ്ങളെല്ലാം വലിച്ച് കീറി അവളെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചതും, അപ്പഴേക്കും നാട്ടുകാർ ഓടിക്കൂടി തന്നെ പിടിച്ചതും എല്ലാം അവൻ തത്ത പറയും പോലെ പറഞ്ഞു…
ആശയുടെ മർദ്ദനം താങ്ങാനാവില്ലെന്നോർത്താണ് അവൻ വേഗം കുറ്റം സമ്മതിച്ചത്..

 

എന്നാൽ സാബുവിന് തെറ്റിപ്പോയി..ആശയെ അവനറിയില്ലായിരുന്നു..
കുറ്റം സമ്മതിച്ചാലും പീഢനക്കാരെ അവൾ വെറുതേ വിടില്ലെന്ന് സാബൂനറിയില്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *