ആശയുടെ കയ്യിൽ അകപ്പെട്ട ഒരു പീഢന് വീരന് പിന്നെയാ പൂതിയുണ്ടാവില്ല..
ഒരു ദയയുമില്ലാതെ ആശ അവനെ കേറി മേയും..
അവളുടെ ക്രൂരമായ മർദ്ദനമുറകൾ കണ്ട് സ്റ്റേഷനിലെ പുരുഷ പോലീസുകാർ പോലും പകച്ച് നിന്നിട്ടുണ്ട്..
മുന്നിൽ നിൽക്കുന്ന മഹാമേരുവിനെ ആശയൊന്ന് നോക്കി..
ഒരു കൂസലുമില്ലാതെയാണ് അവന്റെ നിൽപ്..
“” നിന്റെപേരെന്താടാ… ?”..
ആശ മുരണ്ടു…
അവൻ ഒന്നും മിണ്ടിയില്ല..
എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുൻപ് തന്നെ അവൻ തെറിച്ച് ചുവരിലിടിച്ച് തറയിലേക്ക് വീണു..
അവൾ തന്റെ അടിനാഭി നോക്കി ചവിട്ടിയതാണെന്ന് അവനറിഞ്ഞപ്പോഴേക്കും അവൻ നിലത്ത് കിടന്ന് പുഴുവിനെപ്പോലെ പുളഞ്ഞു..
അടിവയർ പൊത്തിപ്പിച്ച് വിശ്വസിക്കാനാവാതെ അവൻ ആശയെ നോക്കി..
കരുത്തനായ ഒരാണ് ചവിട്ടിയാൽ പോലും വീഴാത്ത താൻ ഒരു പെണ്ണിന്റെ ചവിട്ടേറ്റ് പുളയുന്നത് അവന് വിശ്വസിക്കാൻ പറ്റാത്ത കാര്യമായിരുന്നു..
തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ശക്തിയായിരുന്നു ആ ചവിട്ടിനെന്ന് അവനോർത്തു..
ആശ ഒന്നും സംഭവിക്കാത്ത പോലെ അവനെ വലിച്ചുയർത്തി..
അടിവയറിലെ വേദന സഹിക്കാനാവാതെ അൽപം വളഞ്ഞാണവൻ നിൽക്കുന്നത്..
“” പറ… നിന്റെ പേരെന്താ… ?””..
“” സാബു… “..
ഒരു നിമിഷം താമസിക്കാതെ അവൻ പറഞ്ഞു..
“” വീട്… ?””..
“” ഇവിടെ… അടുത്ത് തന്നാ… “..
ആശ കൈ വീശി ഒറ്റയടി…
“” സഥലപ്പേര് പറ… “..
ചെവിയടക്കം കിട്ടിയ അടിയിൽ സാബുവിന് കുറച്ച് നേരത്തേക്ക് ഒന്നും കേട്ടില്ല.. ചെവിയിൽ ഒരു മൂളൽ മാത്രം..