“ആയ്യോാ…തെറ്റിദ്ധരിക്കണ്ട.. ഞാൻ പറഞ്ഞു തീരട്ടെ…
“എനിക്ക് കല്യാണം കഴിക്കാൻ താല്പര്യം ഇല്ല. സിദ്ധാർദ്ധിനും ഒരു വിവാഹ ജീവിതത്തിൽ താല്പര്യം ഇല്ല. പക്ഷെ എന്റെ കല്യാണം ഇന്ന് കഴിഞ്ഞില്ലെങ്കിൽ, എന്റെ പെങ്ങളുടെ കല്യാണവും മുടങ്ങും. അവൾ മുടക്കും. സോ.. എനിക്ക് ആരെയെങ്കിലും കല്യാണം കഴിച്ചേ പറ്റു..
ഇവളെന്ത് തേങ്ങയാണ് പറയുന്നതെനും നോക്കി ഞാൻ ഇരുന്നു.
“ഞാൻ പറഞ്ഞു വരുന്നത്, ഞാനും സിദ്ധാർത്തും കല്യാണം കഴിക്കുന്നു. ഒരു നാടകം പോലെ.മറ്റുള്ളവരുടെ മുൻപിൽ നമ്മൾ ഹസ്ബൻഡ് ആൻഡ് വൈഫ് ആയിരിക്കും.അല്ലത്തപ്പോൾ വീ ക്യാൻ ബി ജസ്റ്റ് നോർമൽ പീപ്പിൾ.
“🙄.
“എന്തിനാ ഇങ്ങനെ ചെയുന്നതെന്ന് അല്ലേ.. ഒരു 1 ഇയർ ടൈം. പൈസ റെഡി ആയാൽ ഞാൻ വെളിയിലോട്ട് പോകും. ഐ ജസ്റ്റ് നീഡ് ടൈം.
“മാനസി.. പ. പക്ഷെ….
“സിദ്ധാർഥ്.. ഞാൻ തനിക് ഒരു ശല്യവും ആകില്ല. ഞാൻ ഒരു പ്രശവും ഉണ്ടാക്കാതെ ഒതുങ്ങി കൂടിക്കോളം. ശ്രീ ദേവി ആന്റിയുടെ പരാതിയും തീരും. തനിക്ക് മാരീഡ് ലൈഫും നയിക്കേണ്ട..1 കൊല്ലം കഴിഞ്ഞ് ഡിവോഴ്സ് ചെയ്യാം. താൻ എന്ത് പറയുന്നു. എല്ലാവരും ഹാപ്പി ആകും.
എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ കിളിപോയി ഇരുന്നു.
“സിദ്ധാർഥ്, ഐ നോ. ഞാൻ എന്റെ ഭാഗത്ത് നിന്ന് മാത്രം ചിന്തിച്ചിട്ടാണ് ഇതൊക്കെ പറഞ്ഞത്. താൻ ആലോചിച്ചു മറുപടി പറഞ്ഞാൽ മതിയാകും.
അൽപനേരം കസേരയിൽ ഇരുന്ന് ആലോചിച്ച ശേഷം ഞാൻ അവളോടൊന്നും പറയാതെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. വാതിലിൽ നിന്നും മാറി രണ്ട് രൂപങ്ങൾ നില്കുന്നത് ആദ്യ കാഴ്ചയിൽ തന്നെ ഞാൻ കണ്ടു. ഒന്ന് രാധിക ആന്റിയും, മറ്റൊന്ന് മാനസിയുടെ പെങ്ങൾ മാധവിയു. കല്യാണം വേഷത്തിൽ തന്നെയാണ് അവളുടെയും നിൽപ്പ്. ഞാൻ അകത്തേക്ക് കയറി, വീണ്ടും കതകടച്ചു.
എന്നെ തന്നെ നോക്കി മാനസി കസേരയിൽ ഇരിപ്പുണ്ട്. ഞാൻ ജന്നലിന്റെ അരികിലേക്ക് ചെന്ന ശേഷം ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു, മാനസി പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി റീവൈണ്ട് ചെയ്ത് നോക്കി. മറ്റുള്ളവരുടെ മുൻപിൽ ഒരു കല്യാണ നാടകം കളിക്കണം. അതും അവളുടെ കാര്യങ്ങൾ ശരിയാകുന്നത് വരെ, സിനിമയിലും കഥകളിലും പറയാൻ കൊള്ളാം, പക്ഷെ ജീവിതത്തിൽ….? മാനസി പറഞ്ഞത് പോലെ അമ്മയുടെ സന്തോഷം എന്നൊരു പോയിന്റ് ഉണ്ട്. അതാണ് എന്നെ ഇപ്പോഴും ഒരു കുടുക്കിലാക്കിയിരിക്കുന്നത്. ഒരുപക്ഷെ ഞാൻ സമ്മതിച്ചാൽ മാനസി പറഞ്ഞത് പോലെ എല്ലാവരും ഹാപ്പി ആവും.1 കൊല്ലം കഴിഞ്ഞു അവൾ അവളുടെ പാട് നോക്കി പൊക്കോളും.പക്ഷെ, ഇവളുടെ സ്വഭാവം ഒക്കെ എങ്ങനെയെന്നു ദൈവത്തിനു അറിയാം. അവസാനം പണി കിട്ടിയാലോ…? Divorce ആയ ശേഷം മോചനദ്രവ്യവും പറിയും വേണമെന്ന് പറഞ്ഞു വന്നാലോ…? പക്ഷെ കണ്ടിട്ട് നല്ല കൊച്ചാണെന്ന് തോനുന്നു.അവളോട് കണ്ട മാത്രയിൽ പ്രേമവും പറിയും ഒന്നും തോന്നിയിട്ടല്ല, ഞാൻ കാരണം കുറേ പേരുടെ ജീവിതം നന്നായാലോ…?