അവരുടെ ശബ്ദത്തിൽ നിന്ന് തന്നെ അവരുടെ മനസ് എത്രത്തോളം കലങ്ങി ഇരിക്കുകയാണെന്ന് മനസിലാക്കാം. അതും പറഞ്ഞു ആ അമ്മ അവിടെ നിന്നും പോയി.
“ടാ.. കാരുണ്യം കാണിക്കുന്നു എന്ന തോന്നൽ ഒന്നും വേണ്ട. അവൾ നല്ല കുട്ടിയ. നിനക്ക് ചേരുമെന്ന് തോന്നി. ഏതോ ഒരുത്തിയെയും ഓർത്ത് നീ എത്ര നാളാ ജീവിക്കുക. എനിക്ക് സഹിക്കാൻ വയ്യ മോനേ.. അഹ്. നീ എന്തോ ചെയ്യ്.”അമ്മയും നല്ല ദുഃഖത്തിൽ ആണ്,പക്ഷെ അത് ആ പെൺകുട്ടിയുടെ ജീവിതത്തേക്കാൾ എന്റെ ജീവിതം ഓർത്താണെന്ന് എനിക്കറിയാം.
“അമ്മ…
“എന്താ.. എന്താ മോനേ.. കല്യാണത്തിന് സമ്മതമാണോ നിനക്ക്.
“എന്റെ പൊന്നമ്മ.. ഒന്ന് നിർത്തു. എനിക്കാ പെണ്ണിനോട് ഒന്ന് സംസാരിക്കണം.
“അതിനെന്താ.. നീ വാ…”ഞാൻ പറഞ്ഞൂ തീരും മുന്പേ അമ്മ ഓടി രാധിക ആന്റിയുടെ അടുത്ത് ചെന്ന് എന്തോ പറഞ്ഞു. ആ പെണ്ണിനെ ഒന്ന് ആശ്വസിപ്പിക്കാൻ വേണ്ടി ഒന്ന് സംസാരിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഈ അമ്മച്ചി വീണ്ടും ഇത് സീനാക്കും.
അമ്മയും രാധിക ആന്റിയും കൂടെ എന്നെ മണവാട്ടിയുടെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി. പെണ്ണിനെ ഒഴികെ മറ്റെല്ലാവരെയും പുറത്തിറക്കിയ ശേഷം എന്നോട് അകത്തേക്ക് പോകാൻ രാധിയ ആന്റി പറഞ്ഞു. ചുറ്റും നിൽക്കുന്നവർ എന്നെ ഒരു കാഴ്ച വസ്തുവായി കാണുന്നത് എനിക്ക് നല്ല ആരോചകമായി തോന്നി. അഹ്. എന്തായാലും ഉള്ളിലേക്ക് ഞാൻ കയറി.ഒരു മണവാട്ടി എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന ഒരു രൂപം കാണുമല്ലോ, നീണ്ട മുടി. അതിൽ മുഴുവൻ മുല്ലപ്പൂവ്, മഷിയെഴുതിയ നീണ്ട കണ്ണുകൾ, കുറേ സ്വർണ്ണാഭരണങ്ങൾ.. അങ്ങനങ്ങനെ…
എന്നാൽ ആദ്യ കാഴ്ചയിൽ തന്നെ എന്റെ പ്രതീക്ഷകൾ തെറ്റി. ബോബ് കട്ട് ചെയ്ത് മുടി, തലയിൽ മുല്ലപ്പൂവ് ഇല്ല.. കഴുത്തിൽ ആകെ 3 മാല, അത്യാവശ്യം നല്ലൊരു സാരി. ആദ്യമായി ആണ് ഈ രൂപത്തിൽ ഒരു മണവാട്ടിയെ കാണുന്നത്. എന്തായാലും ആദ്യ കാഴ്ചയിൽ തന്നെ നല്ല ഭംഗിയുണ്ട്.വെളുത്ത നിറമാണവൾക്. അവളുടെ കണ്ണുകൾ അവളുടെ സൗന്ദര്യം ഇരട്ടിയാക്കി തോന്നിപ്പിച്ചു.പൊക്കം കുറവാണ്.ആഹാ.. കൊള്ളാലോ പെണ്ണ് എന്നൊരു തോന്നൽ എന്റെ മനസ്സിൽ നിന്നാരോ പറയുന്നത് എനിക്ക് കേൾകാം.