“അയ്യോ.. അപ്പോൾ ഈ കല്യാണം………….. അല്ല……..അപ്പോൾ അമ്മ പറഞ്ഞു വരുന്നത് ഞാൻ ഈ കൊച്ചിനെ…?
“എന്റെ ചക്കര കുട്ടനല്ലേ…. നല്ല കൊച്ചാടാ.. ഒരു ജീവിതം കൊടുക്ക് മോനേ..
“അമ്മാ…ചുമ്മാ കളിക്കരുത്. കല്യാണമേ വേണ്ടെന്ന് വെച്ച് നിൽക്കുന്ന എന്നോട് പേര് പോലും അറിയാത്ത ഒരു കൊച്ചിനെ കെട്ടാൻ.. ഒന്ന് പോ അമ്മ..
“എന്റെ പൊന്ന് മോനല്ലേ…
“ദാ അമ്മാ…. ചുമ്മാ പണി വാങ്ങി തരല്ലേ…”ദേഷ്യത്തിൽ ഞാൻ അമ്മയോട് പറഞു.
“ടാ.. ഞാൻ പറയുന്നത് നീയങ്ങു കേട്ടാൽ മതി. ഞാൻ പോയാൽ പിന്നെ നിനക്ക് ആരുണ്ട്.”അമ്മയും തിരികെ ദേഷ്യത്തിൽ പറഞ്ഞു.
“നിങ്ങളെവിടെ പോകാൻ…. അമ്മ ഒന്ന് അടങ്ങിയേ
“മോനേ..നിന്നോട് എത്ര നാളായി ഞാൻ കെഞ്ചുന്നു.28 വയസ്സായി നിനക്ക്. ഇത്രയും കാലം ഞാൻ നിനക്ക് സമയം തന്നു. ഇനി എന്റെ തീരുമാനം പോലെ ചെയ്‌താൽ മതി എല്ലാം.
“അമ്മാ…എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമാണിത്. ഇതിൽ ഞാനൊരു തീരുമാനം എടുത്ത് കഴിഞ്ഞു. ഇനിയതിൽ ഒരു മാറ്റവുമില്ല.
“മോനേ.. അച്ഛൻ മരിച്ച ശേഷം രാധിക കഷ്ടപ്പെട്ടാ രണ്ട് മക്കളെയും വളർത്തിയത്. ഈ കല്യാണം മുടങ്ങിയാൽ അവളുടെ അവസ്ഥ നീയൊന്ന് ആലോചിച്ച നോമക്ക്.
“അമ്മ.. അതൊക്കെ ശരിയാ. എന്നു കരുതി. ഇതെന്താ സിനിമ വലതുമാണോ..?
“മോനേ.. നിന്റെ കാര്യം ഞാനവിടെ അവതരിപ്പിച്ചു കഴിഞ്ഞു.രാധികയ്ക്ക് സമ്മതം തന്നെയാ.
“അഹ്. ബെസ്റ്റ്. അപ്പോൾ അവിടെ വാക്കും കൊടുത്തിട്ടാണോ എന്നോട് സംസാരിക്കാൻ വന്നത്.
“മോനേ.. എനിക്കീ ജീവിതത്തിൽ ഒരാഗ്രഹമേ ഉള്ളു. നിന്റെ കല്യാണം. ദാ.. നോക്കിയേ…നല്ല കൊച്ചാ മോനേ.. നിനക്ക് ഇഷ്ടവും.
“അമ്മ.. കോമഡി പറയല്ലേ അമ്മ. ഈ കല്യാണം പോയാൽ വേറെ കല്യാണം വരും. നിങ്ങൾ ആ പെണ്ണിനെ ആശ്വസിപ്പിക്കാൻ നോക്ക്. അല്ലാതെ ആരെയെങ്കിലും കൊണ്ട് കെട്ടിക്കാൻ നോക്കാതെ.
ഞങ്ങളുടെ സംസാരം നടക്കുന്ന സമയം അവിടേക്ക് അമ്മയുടെ സുഹൃത്ത് രാധിക വന്നു. അമ്മയുടെ അതെ വയസ്സാണെങ്കിലും മുഖത്ത് നല്ല ക്ഷീണമുണ്ട്. ആഹ്.. ഒരു കരച്ചിൽ ഇപ്പോൾ നടന്നു കാണും.
രാധിക :-എന്താ ശ്രീ.. മോൻ കലിപ്പിലാണോ…? മോൻ പേടിക്കണ്ട…അവൾക് യോഗമില്ലെന്ന് കരുതികൊള്ളാം. എന്തായാലും കുറച്ച് പേരെ കല്യാണത്തിന് വരുള്ളൂ. അത് കൊണ്ട് നാണക്കേട് കുറഞ്ഞു കിട്ടി.