അഹ്. പിന്നെ എന്നെ കാണാൻ വലിയ ലുക്ക് ഒന്നുമല്ല. ഒരു സാധാ മലയാളി ലുക്ക്. ആവശ്യത്തിന് പൊക്കവും വണ്ണവും, ഇരുനിറം. സിക്സ് പാക്ക് ഒന്നുമല്ല, പക്ഷെ കുടവയർ ഇല്ലാ.
അഹ്. അങ്ങനെ ജീവിതം ഒരു ഒഴുക്കിന് പൊയ്ക്കൊണ്ടിരുന്നപ്പോൾ ആണ് അത് സംഭവിച്ചത്.അമ്മയുടെ സുഹൃത്ത് രാധികയുടെ മക്കളുടെ കല്യാണം. തലേന്ന് തന്നെ പോകണമെന്ന് അമ്മ പറഞ്ഞിരുന്നു. പക്ഷെ എന്റെ തിരക്കുകൾ കാരണം തലേന്ന് പോക്ക് നടന്നില്ല. അതിനാൽ കല്യാണ ദിവസം നേരത്തെ തന്നെ ഞാൻ അമ്മയോടൊപ്പം അവിടേക്ക് തിരിച്ചു. കല്യാണം 12 മണിക്കാണ്.9 മണിക്ക് തന്നെ അവിടെ എത്തി. ഒരു ക്ഷേത്രത്തിലാണ് കല്യാണം. സാമ്പത്തികമായി വലിയ നിലയിലല്ലാത്ത കുടുംബമാണ്. അതിനാൽ തന്നെ നല്ല സിമ്പിൾ കല്യാണമാണ്. പറയാൻ മറന്നു. രണ്ട് പെണ്മക്കളാണ് അമ്മയുടെ കൂട്ടുകാരിക്ക്. രണ്ട് പേരുടെയും കല്യാണം ഇന്നാണ്. ഒരേ പന്തലിൽ. ആദ്യമായാണ് ഇങ്ങനൊരു കല്യാണം ഞാൻ കാണാൻ പോകുന്നത്..അവിടെ എത്തിയ പാടെ അമ്മ പെണ്ണിന്റെ റൂമിലേക്ക് പോയി. ഞാൻ അവിടെയിവിടെ താങ്ങി തൂങ്ങി നിന്നു. സമയം 10 ആയെങ്കിലും പെണ്ണിന്റെ ആൾക്കാരായി ഏകദേശം ഒരു 100 പേരൊക്കെ എത്തിയിട്ടുള്ളു. അഹ്. അത് തന്നെ ധാരാളം.1000 പേരയും വിളിച്ചു കല്യാണം നടത്തേണ്ട ഒരു ആവശ്യവുമില്ല.
“ടാ.. നീയിങ്ങു വന്നേ..”മൊബൈലിൽ തോണ്ടി ഇരുന്ന എന്നെ അമ്മ വന്നു വിളിച്ചു.
“ങേ…എന്താ അമ്മേ…?”അമ്മയുടെ മുഖത്തെ പരിഭ്രമം കണ്ട് ഞാൻ ചോദിച്ചു.
“ഇങ്ങോട്ട് വാടാ..”അമ്മ എന്നെയും കൂട്ടി ആളില്ലാത്ത ഒരിടം നോക്കി മാറി നിന്നു.
“എന്താ അമ്മ.. എന്താ മുഖത്തൊരു ടെൻഷൻ..?
“അത്.. മോനേ…അമ്മ കുറേ നാളായില്ലേ മോനോട് പറയുന്നു…ഒരു കല്യാണം കഴിക്കാൻ. മോൻ അമ്മ പറഞ്ഞാലൊന്ന് കേൾക്.. കല്യാണം കഴിക്ക്.
“അമ്മാ.. ഈ വിഷയം നമ്മളിനി സംസാരിക്കേണ്ട എന്ന് ഞാൻ ഒരുപാട് വട്ടം പറഞ്ഞു. ഇനിയും പറഞ്ഞു വരരുത്.അല്ല.. ഇപ്പോൾ എന്തിനാ അതിപ്പോൾ പറയണേ.?
“അത്.. മോനേ…
“കാര്യം പറയമ്മാ…
“ടാ. അത്…ആ ചെക്കനില്ലേ.. കല്യാണ ചെക്കൻ. മൂത്ത പെൺകൊചിന്റെ …അവന് വേറൊരു പെണ്ണിനോട് അടുപ്പം ഉണ്ടായിരുന്നു. ആ കൊച്ചു ഒളിച്ചോടിയെന്ന്.