ഞാൻ :-മാനസി.. ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. കല്യാണം കഴിക്കില്ലെന്ന് ഒറ്റക്കാലിൽ നിന്ന ഞാൻ ഒരു തവണ പോലും കണ്ട് പരിചയം ഇല്ലാത്ത തന്നെ കെട്ടുന്നു. അതും കല്യാണം അല്ല.. നാടകം.ആ സമയം എന്തോ.. തന്റെ മുഖം നോക്കിയപ്പോൾ എനിക്കങ്ങനെ പറയാൻ തോന്നി. ഒപ്പം എന്റെ അമ്മയുടെ കാര്യം ഓർത്തും.ഇപ്പോൾ നമ്മൾ ചെയ്യുന്നതൊക്കെ എന്ത് ലോജിക്കിൽ ആണെന്ന് പോലും എനിക്കറിയില്ല.രാവിലെ പറഞ്ഞത് പോലെ ഇത് ഒരു നാടകം മാത്രമായിരിക്കും. ഈ മുറിക്ക് പുറത്തുള്ള നാടകം. നിന്റെ കാര്യത്തിൽ ഞാനും ഇടപെടില്ല.. എന്റെ കാര്യത്തിൽ താനും ഇടപെടരുത്.അത് പോലെ അമ്മയോട് ഒന്നും അധികം അടുക്കാനും നിൽക്കണ്ട.. ഇതൊക്കെ എത്ര നാൾ ഉണ്ടാകുമെന്ന് അറിയില്ലല്ലോ. പിന്നെ എത്രയും വേഗം പോകാൻ ഉള്ള ശ്രമങ്ങൾ തുടങ്ങിക്കോളൂ.
മാനസി: സിദ്ധാർഥ്.. തന്നെപ്പോലെ ഞാനും ഇതൊക്കെ ഒരു സ്വപ്നത്തിലെന്നപോലെ ആണ്.ഒരു പക്ഷെ തനിക് പകരം വേറൊരു ആൾ ആയിരുന്നെങ്കിൽ ഇപ്പോൾ എന്ത് ചെയ്യുമായിരുന്നെന്ന് എനിക്കറിയില്ല. ഇപ്പോൾ താൻ ആയത് കൊണ്ട് എനിക്കൊരു പ്രതീക്ഷ എങ്കിലും ഉണ്ട്. ഒരു കാര്യം ഞാൻ വീണ്ടും ഉറപ്പ് പറയുന്നു.. ഞാൻ കാരണം തനിക്കൊരു പ്രശ്നം ഉണ്ടാകാകില്ല.
“മ്മ്മ്.. എന്നാലും .. താൻ എന്ത് ധൈര്യത്തിലാ എന്നോട് ഈ സത്യം ഒക്കെ പറഞ്ഞത്.ഞാൻ തന്റെ അമ്മയോട് സത്യങ്ങൾ പറഞ്ഞിരുന്നെങ്കിലോ.
“ജീവിതത്തിൽ ഇടയ്ക്ക് ഒരു റിസ്ക് ഒക്കെ എടുക്കണ്ടേ. രണ്ടും കല്പിച്ചു എടുത്തന്നെ ഉള്ളു..
“എടൊ…എന്നാലും…ഒരു പരിചയവും ഇല്ലാത്ത്എം എന്റെ കൂടെ….?
“തന്നെ കണ്ടിട്ട് ഒരു സ്ത്രീലാംബണൻ അല്ലെന്ന് തോനുന്നു.. അല്ലേ?? 😅😅
“ഒന്ന് പോയെ…
“ഒരു വിശ്വാസം. ഒന്നുമില്ലെങ്കിലും ശ്രീ ആന്റിയുടെ മോൻ അല്ലേ…ഒരു മിനിമം മാരിയാദ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എന്താ…പ്രതീക്ഷിക്കാമോ….
“ഞാൻ തന്നെയൊന്നു നോക്കുക പോലും ചെയ്യില്ല.. പോരെ..
“😅
“ഓക്കേ.. ഒരു കാര്യം ചെയ്യ്.. താനിനി ബെഡിൽ കിടന്നോ.. ഞാൻ ഈ സോഫയിൽ കിടന്നോളാം. താൻ തറയിൽ കിടക്കേണ്ട..
“അയ്യോ.. വേണ്ടാ.. എന്നാൽ ഞാൻ സോഫയിൽ കിടക്കാം.
“എടൊ. താൻ ആദ്യമായി അല്ലേ ഈ വീട്ടിൽ. ഇന്ന് ബെഡിൽ കിടക്കു.