അങ്ങനെ ഇരിക്കെയാണ് ഞങ്ങളുടെ ഗ്രാന്റപ്പായുടെ ഷഷ്ഠിപൂർത്തി വന്നത് അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം തറവാട്ടിലെ ഒരു ഉത്സവം പോലെ ആയിരുന്നു…
ഒരു ഗെറ്റ് റ്റൂ ഗെതർ. കുടുംബത്തിലെ ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം ക്ഷണം ആയിരുന്നു അതിനുള്ള സ്പെഷ്യലിറ്റി..
ആർക്കും ഒഴിഞ്ഞു മാറാനാവാത്തവണ്ണമായിരുന്നു ആ ഗെറ്റ് റ്റൂ ഗെതർ.
ആർക്കും അവിടെ വരാതിരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ആ വിരുന്ന്…. രണ്ടു ദിവസത്തിൽ കൂടുതൽ ആളുകൾ ആ വലിയ വീട്ടിൽ തങ്ങിയിരുന്നു. അപ്പോഴാണ് ഞാൻ അറിഞ്ഞത്, ക്ഷണിക്കപ്പെട്ട അഥിതികളുടെ കൂട്ടത്തിൽ, അവളുടെ കൂട്ടുകാരുടെ കൂട്ടത്തിൽ ആ പഴയ ഡൽഹി ഇഷ്യൂവിലെ കഥാപാത്രം കൂടി വന്നിട്ടുണ്ടെന്ന്… ഞാൻ കണ്ടുപിടിച്ചു…
അന്ന് എനിക്ക് ഒന്നും ഉരിയാടാനുള്ള അധികാരമോ, അവകാശമോ, ധൈര്യമോ ഇല്ലായിരുന്നു…
എങ്കിലും അന്ന് അവിടെ ഡാൻസിന്റെയും പാട്ടിന്റെയും മറവിൽ സ്വകാര്യമായി പലതും നടന്നിരുന്നു എന്ന സത്യം എനിക്കറിയുന്നതിലും കൂടുതൽ മറ്റാർക്കുമറിയില്ല….
മറ്റു കുടുംബാങ്ങങ്ങളുടെ, ലക്കും ലഗാനുമില്ലാത്ത മദ്യസേവ, ആ പഴയ ഡൽഹിയിലെ കാമുകികാമുകന്മാർക്ക് വലിയ സൗകര്യം ഒരുക്കി എന്ന് വേണം പറയാൻ…
മദ്യത്തിന്റെ പുറത്ത്, അവിടെ എന്തൊക്കെ നടക്കുന്നുണ്ട് എന്ന് ആർക്കും ഓർത്തു വയ്ക്കാൻ പോലും ആവാത്ത വിധം ആയിരുന്നു അന്തരീക്ഷം…
ആൾക്കൂട്ടത്തിൽ വച്ച് ഒരു മാന്ത്രികയെ പോലെ ഡൽഹി കൂട്ടുകാരൻ രാഹുൽ ശർമ്മയുടെ കൈയും പിടിച്ച് കൊണ്ട്, അവൾ ആ വീട്ടിന്റെ പിൻ വശത്തു കൂടി ഓടിമറയുന്നത് ഞാൻ ശ്രദ്ധിച്ചു…
ഒരു ടൈറ്റാനിക്ക് സ്റ്റൈൽ… റോസ്, ജാക്കിന്റെ കൈയ്യും പിടിച്ച് വലിച്ച് ഓടിരക്ഷപ്പെടുന്നത് പോലെ
അവിടെ നിന്നും അപ്രത്യക്ഷരായ ഇരുവരെയും ഞാൻ മെല്ലെ ഫോളോ ചെയ്തു… പിന്നീട് ഞാൻ കണ്ടത്, ഇരുവരും ഔട്ട്‌ഹസ്ന്റെ മുകളിലെ ആളൊഴിഞ്ഞ സ്വകാര്യ മുറിയിലേക്ക് ഓടിക്കയറുന്നതാണ്…