അഖിൽ : ആഹ്.. പെണ്ണിന്റെ നാണം നോക്കിക്കേ… ബിരിയാണി കൊതിച്ചി ആണോടി നീ
“എന്നാ മിക്കവാറും ആ കൊതി ഇന്ന് മാറും… ചേച്ചി ഉണ്ടാക്കുന്ന ബിരിയാണിയാ… നിനക്ക് പിന്നെ ജീവിതത്തിലിനി ബിരിയാണി തിന്നണമെന്ന് തോന്നില്ല..”
കിട്ടിയ അവസരത്തിൽ ചേച്ചിയെ ഒന്ന് കളിയാക്കിയത് ആണെങ്കിലും ചേച്ചിയുടെ മുഖം കണ്ടപ്പോ ഏറ്റില്ല എന്ന് മനസിലായി
സാധാരണ ദേഷ്യം പിടിക്കാറാണ് പതിവ് പക്ഷെ ഇന്നെന്തോ ചേച്ചി ഒന്നും മിണ്ടാതെ ചെറിയൊരു ചിരിയോടെ നിൽക്കുകയാണ് ചെയ്തത്
മുഖത്തു ചിരി ഉണ്ടെങ്കിലും ഉള്ളിലെവിടെയോ എന്തോ ഒരു വിഷമം ഉള്ളതായി എനിക്ക് തോന്നി
എന്റെ തോന്നൽ തെറ്റായിരുന്നില്ല.. ചിരിക്കുന്ന ചുണ്ടുകൾ ഉണ്ടെങ്കിലും ചേച്ചിയുടെ കണ്ണുകൾ ചെറുതായി ചുവന്നത് ഞാൻ കണ്ടു
പെട്ടെന്ന് തന്നെ ചേച്ചി തിരിഞ്ഞു നടന്നു.. എന്തോ ആ പോക്ക് കണ്ടപ്പോ എനിക്കൊരു വയ്യായിക തോന്നി
ബാക്കി ഉള്ളവരെ നോക്കിയപ്പോ എല്ലാവരും അവരവരുടെതായ ലോകത്ത് ആയിരുന്നു
ഞാൻ വേഗം എണീറ്റു അടുക്കളയിലേക്ക് പോയി
പക്ഷെ അടുക്കളയിൽ ചേച്ചി ഉണ്ടായിരുന്നില്ല
ചേച്ചിയുടെ മുറിയിൽ പോയി നോക്കി.. അവിടെയും കണ്ടില്ല.. തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടത്
അപ്പൊ മനസിലായി ആളതിൽ കാണുമെന്നു
ചേച്ചി തിരിച്ചിറങ്ങുന്നത് വരെ ഞാൻ അവിടെ കാത്തു നിന്നു
അല്പം കഴിഞ്ഞപ്പോ വാതിൽ തുറന്നവൾ പുറത്തിറങ്ങി
ഒരു റോസ് ബനിയൻ ആയിരുന്നു ഇട്ടിരുന്നത്.. അതിലൊക്കെ വെള്ളം വീണ പാടുകൾ കാണാമായിരുന്നു
മുഖം കഴുകി ഇറങ്ങിയതാണ് ചേച്ചി.. മുഖത്തു വെള്ളത്തുള്ളിൽ ഇപ്പോഴും അവശേഷിച്ചിരുന്നു.. കണ്ണുകളൊക്കെ ചുവന്നു കലങ്ങി തന്നെ ആണ് കിടക്കുന്നത്
അത് കണ്ടപ്പോ എനിക്ക് തന്നെ വിഷമം തോന്നി
ചേച്ചി : നീയെന്താ ജോ ഇവിടെ നിൽക്കുന്നെ.. അവരൊക്കെ അവിടെ ഇരിക്കുവല്ലേ
എനിക്ക് നേരെ മുഖം തരാതെ ചേച്ചി പറഞ്ഞു…
എന്നെ നോക്കിയാൽ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഞാൻ കണ്ടുപിടിച്ചാലോ എന്ന പേടിയാണ്