ചേച്ചി : നിങ്ങൾ സംസാരിച്ചിരിക്ക്.. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..
അതും പറഞ്ഞവൾ തിരിഞ്ഞതും അമ്മുവും കൂടെ എണീക്കാൻ തുടങ്ങി
അമ്മു : ഞാനും വരാം ചേച്ചി
ചേച്ചി : ഏയ് വേണ്ട അമ്മു.. നിങ്ങൾ സംസാരിച്ചിരിക്ക്
“കേട്ടല്ലോ.. നീയിവിടെ ഇരിക്ക്..”
ചേച്ചി പറഞ്ഞതും എണീക്കാൻ തുടങ്ങിയ അമ്മുവിനെ ഞാൻ അവിടെ പിടിച്ചിരുത്തി
അത് കൂടെ കണ്ടപ്പോൾ ചേച്ചി എന്നെ കലിപ്പിച്ചൊരു നോട്ടവും നോക്കി ചവുട്ടിതുള്ളി അകത്തേക്ക് പോയി
ബാക്കി ഉള്ളവർ എന്താ സംഭവം എന്ന് മനസിലാവാതെ അവളെ നോക്കി.. പിന്നെ എന്നെയും
എന്നെ നോക്കിയപ്പോ ഞാൻ എല്ലാവരെയുമൊന്ന് ചിരിച്ചു കാണിക്കുക മാത്രമാണ് ചെയ്തത്
അഖിൽ : എന്താടാ ഇത്.. നീയും നിന്റെ ചേച്ചിയും തമ്മിൽ കീരിയും പാമ്പും ആണെന്ന് തോന്നുന്നല്ലോ
“കീരിയും പാമ്പുമൊക്കെ എത്രയോ ഭേദം ആണ് മോനെ ഇതൊക്കെ വെച്ചു നോക്കുമ്പോൾ… ആ പോയ സാധനമില്ലേ… അതിനെ ഏത് ജീവിയുമായി താരതമ്യം ചെയ്യണമെന്ന് ഇതുവരെ എനിക്ക് മനസിലായിട്ടില്ല…”
ഞാൻ കളിയായി പറഞ്ഞു
അമിത : കഷ്ടം ഒണ്ട് ജോ…ദയേച്ചി എന്ത് പാവമാണെന് അറിയോ..
പാവമോ.. ഇതൊക്കെ എപ്പോ
“നീയൊക്കെ ഇന്ന് കണ്ടതല്ലേ ഉള്ളു അതിനെ.. ഞാനേ മൂന്നാല് കൊല്ലമായി കാണുന്നു.. പാവം ആണ് പോലും..”
അമ്മു : മൂന്നാല് കൊല്ലമോ…? അതെന്താടാ അങ്ങനെ ഒരു കണക്ക്
അപ്പോഴാണ് ഞാൻ എന്താ പറഞ്ഞതെന്ന് എനിക്ക് മനസിലായത്.. ഞാൻ ഇവരോടാരും എനിക്ക് ചേച്ചിയെ എങ്ങനെയാ കിട്ടിയതെന്ന് പറഞ്ഞിട്ടില്ല… അതുകൊണ്ട് തന്നെ ഇവർക്കെല്ലാം ദയ എന്റെ സ്വന്തം ചേച്ചി ആണ്…
“അത് പിന്നെ ചേച്ചി എന്റെ സ്വന്തം ചേച്ചി അല്ല..”
ഒടുക്കം ആ കാര്യം അവരോടു പറയാൻ ഞാൻ തീരുമാനിച്ചു… വെറുതെ മറച്ചുപിടിച്ചിട്ട് എന്തിനാ
ഡെൽന : സ്വന്തം ചേച്ചി അല്ലെന്നോ.. പിന്നെ എങ്ങനാ..
അമ്മു : ജോ ഒന്ന് തെളിച്ചു പറ