“ഓ അതാണോ… എന്താ വാങ്ങേണ്ടേ..?
ഗ്യാസ് ഓഫ് ചെയ്ത് ചേച്ചി റൂമിലേക്ക് പോയി
കൊറച്ചു കഴിഞ്ഞു ഒരു പേപ്പറിന്റെ കഷ്ണവുമായി വന്നു
വാങ്ങാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് ആയിരുന്നത്
“ഇത് ഒരുപാടൊണ്ടല്ലോ..നീയെന്താ ഇവിടെ പച്ചക്കറിക്കട തുടങ്ങാൻ പോണോ..?
ലിസ്റ്റ് കണ്ട് ഞാൻ ചോദിച്ചു
ചേച്ചി : വേണേൽ വാങ്ങിയാൽ മതി.. അല്ലേ നിന്റെ ഫ്രഡ്സ് വന്നു പച്ചവെള്ളം കുടിച്ചിട്ട് പൊക്കോട്ടെ
ഓ.. ഇത് അവർക്ക് വേണ്ടി ഉള്ളതായിരുന്നല്ലേ
“ശെരി ശെരി… ഞാൻ പോയിട്ട് വരാം..”
ഞാൻ പുറത്തേക്ക് നടന്നു
ചേച്ചി : നിനക്ക് പൈസ വേണ്ടേ..അവിടെപ്പോയി ചിരിച്ചു കാണിച്ചാലൊന്നും സാധനം കിട്ടുകേല
ജോലി ഉള്ളതിന്റെ അഹങ്കാരം കാണിക്കുവാണോ ചേച്ചി… അതും ഈ എന്നോട്
“ഇതൊക്കെ വാങ്ങാൻ ഉള്ള കാശൊക്കെ എന്റേൽ ഉണ്ടെടി ഭൂതമേ..”
അവളെ ഇടക്ക് സ്നേഹം കൂടുമ്പോൾ ഇതുപോലെ ഓരോന്ന് വിളിക്കും.. എന്തോ ചേച്ചിക്ക് അത് കേൾക്കുമ്പോൾ കലി ഇളകും
ചേച്ചി : അത് നിന്റെ മറ്റവളെ പോയി വിളിക്കെടാ..
“കൊറച്ചു കഴിഞ്ഞു വരുന്നുണ്ട്.. നേരിട്ടങ് വിളിച്ചാൽ മതി..”
അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഓടി.. അല്ലെങ്കിൽ ഇന്നിവിടെ അടി നടക്കും
വാങ്ങാൻ ഒരുപാട് സാധനങ്ങൾ ഉള്ളത്കൊണ്ട് ഞാൻ കാറെടുത്താണ് ഇറങ്ങിയത്.. അല്ലേലും സ്കൂട്ടിയിൽ ഇത്രയും സാധനങ്ങൾ വച്ച് ഞാൻ എങ്ങനെ വരാനാണ്
കടയിലെ തിരക്ക് കാരണം വിചാരിച്ചതിലധികം സമയമെടുത്തു
ഒരു കടയിൽ കിട്ടാത്തത് വാങ്ങാൻ അടുത്തതിൽ കേറണം.. അവിടെ ആണേൽ ഞാൻ ഉദ്ദേശിച്ച സാധനം കാണാത്തുമില്ല
ഇനി വാങ്ങാതെയെങ്ങാനും തിരിച്ചു പോയാൽ ചേച്ചിയെന്നെ കൊന്ന് കൊലവിളിക്കും
ഒടുക്കം തപ്പി പെറുക്കി എല്ലാ സാധനങ്ങളും വാങ്ങി… അങ്ങനെ പേഴ്‌സും കാലിയായി
വലിയ ഡയലോഗൊക്കെ അടിച്ചത് കിട്ടുന്ന പോക്കറ്റ് മണിയിൽ നിന്ന് ഞാൻ സ്വരുക്കൂട്ടി വെച്ച കൊറച്ചു പൈസ കണ്ടാണ്.. അങ്ങനെ അതും തീർന്നു