ചേച്ചി : അതേ മോനെ ഞാൻ ഫ്രഡ്ജിനകത്തല്ല നിൽക്കുന്നെ… അടുപ്പിന് മുൻപിലാ… അല്ലാ… ഞാനിതു ആരോടാ ഈ പറയുന്നേ…
എന്നെനോക്കി ഒരു പുച്ഛഭാവത്തിൽ ചേച്ചി പറഞ്ഞു
ഞാൻ പിന്നെ മറുത്തൊന്നും പറയാൻ നിന്നില്ല.. നേരെചൊവ്വേ ഒരു ചായപോലും ഉണ്ടാക്കാൻ അറിയാത്ത ഞാനൊക്കെ എന്ത് പറയാനാ
“നീ അത് വിട്.. ഇന്ന് എന്റെ കൊറച്ചു ഫ്രഡ്സ് വരുന്നുണ്ട്…”
ചേച്ചി : അതിന്…?
എന്നെ മൈൻഡ് ചെയ്യാതെ ചെയ്യുന്ന ജോലിയിൽ തന്നെ ശ്രദ്ധ കൊടുത്തുകൊണ്ട് ചേച്ചി പറഞ്ഞു
“അതിന് ഒന്നുമില്ല… അമ്മുവും കാണും കൂടെ..”
അവളുടെ പേര് പറഞ്ഞതെ ചേച്ചി എന്നെ ഇടം കണ്ണിട്ടൊന്ന് നോക്കി.. പിന്നെ വല്യ ഭാവ വ്യത്യാസം ഒന്നുമില്ലാതെ പാചകത്തിൽ ശ്രദ്ധിച്ചു
ചേച്ചി : വരട്ടെ… എനിക്കുമോന്ന് കാണാമല്ലോ നിന്റെ അമ്മുവിനെയൊന്ന്
“അതാ എനിക്ക് പറയാൻ ഉള്ളെ… ഞാൻ ഒരുവിധത്തിൽ കരക്കടിപ്പിച്ചു കൊണ്ടുവരുന്ന തോണിയാ അത്..നീയൊരു പ്രേമവിരോധി ആണെന്ന് കരുതി ഇതിലും ഉടക്കൊന്നും വെക്കരുത്…”
ചേച്ചി : ഓ ഞാനായിട്ട് ഒടക്കാനും ഒടിക്കാനും വരുന്നില്ല… പിന്നെ നിന്റെ അമ്മുവും കുമ്മുവുമൊക്കെ വരുന്നത് കൊള്ളാം.. എന്റെ മെക്കിട്ടേങ്ങാനും കേറാൻ വന്നാൽ… തൂക്കി എടുത്തു വെളിയിൽ കളയും എല്ലാത്തിനെയും..
ഒരു ഭീഷണി സ്വരത്തിൽ ചേച്ചി പറഞ്ഞു
“എടി ചേച്ചി അവരൊന്നും നീ കരുതുന്നത് പോലെ പ്രശ്നക്കാർ ഒന്നുമല്ല… എല്ലാം പാവങ്ങളാ..”
ചേച്ചി : നിന്റെ കൂട്ടുകാരല്ലേ… മനസിലാവും… മോൻ ചെല്ല്.. എനിക്ക് പിടിപ്പത് പണിയുള്ളതാ
ചേച്ചി അതും പറഞ്ഞെന്നെ ഹാളിലേക്ക് തള്ളി വിട്ടു
എന്തായാലും ഇവിടുത്തെ കാര്യം ഓക്കേ ആയി.. ഇനി വരുന്നതുങ്ങളുടെ കാര്യം എന്താവോ എന്തോ
ചേച്ചി : ടാ ഒന്ന് നിന്നെ..
ഓരോന്നാലോചിച്ചു നടക്കുമ്പോ ആണ് ചേച്ചി പിന്നിൽനിന്ന് വിളിച്ചത്
“എന്നാ….?
ചേച്ചി : നീ ഒന്ന് പുറത്തു പോണം.. കൊറച്ചു സാധനങ്ങൾ വാങ്ങാൻ ഒണ്ട്