ഇതറിഞ്ഞ ദിവസം എന്നെ ചുറ്റിപ്പിടിച്ചു കരഞ്ഞ ചേച്ചിയുടെ മുഖം ഒരിക്കലും ഞാൻ മറക്കില്ല… ഇനിയും ആ കണ്ണുകൾ നിറയാതിരിക്കാൻ ഞാൻ ഒരു തീരുമാനമെടുത്തു
ചേച്ചി അറിയാതെ ഞാൻ നാട്ടിലേക്ക് പോയി.. അമ്മയെയും അച്ഛനെയും കണ്ടു
വരുന്നത് വരട്ടെ എന്ന് കരുതി ഞങ്ങൾ തമ്മിലുള്ള ഇഷ്ടത്തേക്കുറിച്ച് പറഞ്ഞു
വിചാരിച്ചത് പോലെ തന്നെ വലിയൊരു ഭൂകമ്പം തന്നെ ഉണ്ടായെങ്കിലും എന്റെ അമ്മയും അച്ഛനുമല്ലേ അവർ….പിന്നെ ഞാൻ സ്നേഹിച്ചത് മറ്റാരെയും അല്ലല്ലോ…. ഈ കുടുംബത്തിൽ തന്നെ വളർന്ന ഒരുവളെ അല്ലേ
വീട്ടിൽ നിന്ന് പച്ചക്കൊടി കിട്ടിയത അടുത്ത നിമിഷം തന്നെ ട്രെയിൻ കയറി ബാംഗ്ലൂരിലേക്ക്
എന്നത്തെയും പോലൊരു വഴക്കും കഴിഞ്ഞു പിണങ്ങി മാറി നിന്ന ചേച്ചിയോട് നാട്ടിൽ പോയ കാര്യവും അമ്മയും അച്ഛനും സമ്മതിച്ച കാര്യവും പറഞ്ഞു
അന്ന് ചേച്ചിയുടെ കണ്ണിൽ കണ്ട തിളക്കം പിന്നീട് ഞാൻ കാണുന്നത് ഒന്നര വർഷത്തിന് ശേഷം നാട്ടിലെ പള്ളിയിൽ വെച്ച് അപ്പന്റെയും അമ്മയുടെയും ചേട്ടന്റെയും ചേട്ടത്തിയുടേം പിന്നെ അവരുടെ വാവയുടയും മുൻപിൽ വച്ച് അവളുടെ കഴുത്തിൽ മിന്ന് കെട്ടുമ്പോൾ ആയിരുന്നു
പടുത്തത്തിൽ ഉഴപ്പ് കാണിക്കുമ്പോഴും വികൃതി കാണിക്കുമ്പോഴും അവളെന്നിക്ക് ചേച്ചി ആണ്.. അല്ലാത്തപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത വേറെ എന്തൊക്കെയോ ഒരു വികാരമാണെനിക്ക്
ചേച്ചിയോടുള്ള എന്റെ ഇഷ്ടം മനസിലാക്കിയ നിമിഷം മുതൽ ഞാൻ ആകെ മാറിപോയിരുന്നു… കാരണം….
“പ്രണയം എന്നും ഒരു പൈങ്കിളി ആണ്…!