എന്റെ നെഞ്ചിൽ കൈ വെച്ചുകൊണ്ടവൻ പറഞ്ഞു
അഖിൽ : വാ… നിന്നെ കൊണ്ടാക്കാം..
അതും പറഞ്ഞു അഖിൽ എണീറ്റു നടന്നു
പിറകെ ഞാനും
വണ്ടി ഓടിച്ചത് അഖിലായിരുന്നു… ആ സമയമെല്ലാം ഞാൻ കണ്ണടച്ചു കിടന്നു
അഖിൽ പറഞ്ഞത് പോലെ ഞാൻ ചേച്ചിയെ മനസിലാക്കാൻ ശ്രമിച്ചു
ഏറെ നേരെത്തെ ആലോചനക്കൊടുവിൽ എനിക്ക് പല കാര്യങ്ങളും മനസിലായി
അല്പം സമയത്തിനുള്ളിൽ ഞങ്ങൾ ഫ്ലാറ്റിൽ എത്തി
താഴെ പാർക്കിങ്ങിൽ തന്നെ അമ്മുവിന്റെ സ്കൂട്ടി ഉണ്ടായിരുന്നു
അവരിതുവരെ പോയില്ലെന്ന് എനിക്ക് മനസിലായി
റൂമിനോട് അടുക്കുന്തോറും എനിക്ക് ടെൻഷൻ കൂടി വന്നു
ചേച്ചിയെ എങ്ങനെ ഫേസ് ചെയ്യുമെന്ന പേടി ആണ് അതിന് കാരണം
ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അഖിൽ ആദ്യം അകത്തു കയറി
പിന്നാലെ അല്പം മടിയോടെ ഞാനും
അവിടെ കണ്ട കാഴ്ച എന്റെ കിളി പറത്തി എന്നത് ആവും സത്യം
ഒരു യുദ്ധഭൂമിക്ക് സമാന്തരം ആയിരുന്നു അവിടുത്തെ അവസ്ഥ
മറിഞ്ഞു കിടക്കുന്ന കസേരകളും പൊട്ടിയ ഗ്ലാസ്സും പത്രങ്ങളുമെല്ലാം വാരി കൂട്ടുന്ന തിരക്കിൽ ആയിരുന്നു അമ്മു
എന്നെ കണ്ടതും മുഖത്തൊരു മങ്ങിയ ചിരിയുമായി അവൾ എന്റെ അടുക്കലേക്ക് വന്നു
അമ്മു : അവിടെ തന്നെ നിക്കാതെ കേറി വാടാ
ഉള്ളിലേക്ക് കയറിയതും എന്റെ റൂമിൽ നിന്ന് കാറ്റ് പോലെ ഇറങ്ങി വരുന്ന അമിതയെ ആണ് കണ്ടത്
മുഖമൊക്കെ കടന്നല് കുത്തിയത് പോലെ വീർപ്പിച്ചു പിടിച്ചാണ് വരുന്നത്
അവളെ കണ്ട് ചിരിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് വിചാരിച്ചത്ര നടന്നില്ല
അമിത എന്റെ മുൻപിൽ വന്നതും വലതു കൈ കൊണ്ട് തലേന്ന് ചേച്ചി അടിച്ച അതേ കവിളിൽ തന്നെ ശക്തിയായി ഒരു കുത്ത് തന്നു
സകല ദൈവങ്ങളെയും ഒരൊറ്റ നിമിഷം വിളിച്ചുകൊണ്ടു ഞാൻ സോഫയിൽ ഇരുന്നു
അമിത : എന്തിനാടാ തെണ്ടി നീ ചേച്ചിയെ ഇങ്ങനെ കരയിപ്പിച്ചത്