ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]

Posted by

 

“ചേച്ചിയെ കണ്ടോ..?

 

അഖിൽ : മ്മ്… നീ അവളെ തല്ലിയോ ഇന്നലെ..?

 

അല്പം ഗൗരവത്തിൽ അവൻ ചോദിച്ചു… തല്ലിന്റെ കാര്യം പറഞ്ഞപ്പോ ആദ്യം കൈ പോയത് ഇടതു കവിളിലേക്ക് ആയിരുന്നു

 

“ഞാൻ തല്ലിയില്ല.. പക്ഷെ എനിക്ക് കിട്ടി കനത്തിൽ ഒരെണ്ണം..”

 

അഖിൽ : നീ തല്ലാതെ എങ്ങനാ മൈരേ ചേച്ചിയുടെ നെറ്റി മുറിഞ്ഞത്…?

 

“നെറ്റി മുറിഞ്ഞെന്നോ… എങ്ങനെ..”

 

അപ്പോളാണ് ഇന്നലെ അവളെപ്പിടിച്ചു തള്ളിയത് ഓർമ്മ വന്നത്… അപ്പൊ തലയെവിടെയോ തട്ടിയ ശബ്ദമാണ് കേട്ടത്

 

കുറ്റബോധത്തോടെ ഞാൻ അവനെ നോക്കി

 

അഖിൽ : ഇനി അതോർത്ത് ഇരിക്കുകയൊന്നും വേണ്ട… ചെറിയ ഒരു മുറിവാ… അപ്പോ തന്നെ അമ്മുവത് മരുന്നൊക്കെ വെച്ചു കെട്ടികൊടുത്തു.. അങ്ങനയല്ലേ നിങ്ങൾ തമ്മിലുള്ള വഴക്കിന്റെ കാര്യം അറിഞ്ഞത്..

 

“മ്മ്… എനിക്കൊന്നും ചേച്ചിയെ കാണണമെടാ…”

 

അവന്റെ കൈ പിടിച്ചുഞാൻ പറഞ്ഞു

 

അഖിൽ : എന്തിനാടാ ഇനിയും.. ആ പാവത്തിനെ വിഷമിപ്പിക്കാനോ…

 

“ഞാൻ എങ്ങനെ വിഷമിപ്പിക്കാനാ അഖിലേ… എന്റെ വിഷമം ഒന്നും ആരും അറിയുന്നില്ലല്ലോ…”

 

നിറഞ്ഞ കണ്ണുകൊണ്ടു ഞാൻ പറഞ്ഞു

 

അത് കണ്ട അഖിൽ എന്റെ തോളിൽ കൈ വെച്ചു

 

എന്താണെന്ന അർത്ഥത്തിൽ ഞാൻ അവനെ നോക്കി

 

അഖിൽ : നീ ആലോചിച്ചു നോക്ക് ജോ… ചേച്ചി എല്ലാം ഞങ്ങളോട് പറഞ്ഞു…ആരുമില്ലാതെ ജീവിതത്തിനൊരു ലക്ഷ്യവും ഇല്ലാതെ നിന്ന അവൾക്ക് കൂടെ ആരെങ്കിലും ഓക്കേ ഉണ്ടെന്നു തോന്നിപ്പിച്ചത് നീയാ… ആ നിന്നെ സ്വന്തം ജീവനേക്കാൾ സ്നേഹിച്ചതാണോ ജോ ചേച്ചി ചെയ്ത തെറ്റ്…

 

അവൻ പറഞ്ഞ കാര്യങ്ങൾ ഓക്കേ ഞാൻ മനസിലാക്കാൻ ശ്രമിച്ചു

 

അഖിൽ : എനിക്കറിയാം നീ അവളെ ചേച്ചിയെന്ന് വിളിക്കുന്നത് എന്ത് അർഥത്തിൽ ആണെന്ന്..പക്ഷെ എങ്ങനെ ആണേലും സ്വന്തം ചേച്ചി ആവില്ലല്ലോ.. പിന്നെ എന്താ പ്രശ്നം

 

അവനെന്നെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു

 

“എടാ.. പക്ഷെ…”

 

അഖിൽ : ഒരു പക്ഷെയും ഇല്ല.. നീ നിന്റെ മനസ്സിനോട് തന്നെ ചോദിക്കാൻ ശ്രമിക്ക്…ചേച്ചിയുടെ വാക്കുകൾ തലകൊണ്ട് മനസിലാക്കാൻ ശ്രമിക്കാതെ ഹൃദയം കൊണ്ട് ശ്രമിക്ക്…

Leave a Reply

Your email address will not be published. Required fields are marked *