തലക്ക് കൈ കൊടുത്തിരുന്നുഞാൻ ഇപ്പൊ നടന്നതെല്ലാം ആലോചിക്കാൻ തുടങ്ങി
പെട്ടെന്ന് ചേച്ചി നിലത്തേക്ക് വീണെന്റെ കാല് പിടിച്ചു
മുൻപത്തെതിലും ഉറക്കെ കരഞ്ഞുകൊണ്ട് എന്റെ കാലുരണ്ടും കൂട്ടി പിടിച്ചു കിടക്കുവാണ് ചേച്ചി
അവളെ തട്ടി മാറ്റാൻ ഞാൻ ശ്രമിച്ചു പക്ഷെ പിടിക്കുന്നതിന്റെ ശക്തി കൂടിയതല്ലാതെ ഒരല്പം പോലും കുറഞ്ഞില്ല
ചേച്ചി : പ്ലീസ് ജോ… എനിക്ക് മറക്കാൻ പറ്റില്ലെടാ നിന്നെ… ഒരുപാട് തവണ ഞാൻ ശ്രമിച്ചു നോക്കിയതാ.. പക്ഷെ… പക്ഷെ പറ്റിയില്ലെടാ.. നീയെന്നെ വിട്ട് പോകുമോന്ന പേടി കാരണമാ ജോ ഞാനൊന്നും പറയാതിരുന്നേ… എനിക്കറിയാം നിനെക്കെന്നെ വേറൊരു രീതിയിലും കാണാൻ പറ്റുകേലന്ന്… പക്ഷെ പറ്റിപ്പോയെടാ…
കരഞ്ഞു കൊണ്ട് ചേച്ചി ഓരോന്ന് പറയാൻ തുടങ്ങി
“മാറി നില്ലെടി…”
സകല ശക്തി എടുത്തു ഞാൻ ചേച്ചിയെ തള്ളി മാറ്റി… ഓർക്കപ്പുറത്ത് കിട്ടിയൊരു തള്ളലിൽ ചേച്ചി തെറിച്ചു വീണു
എവിടെയോ ഇടിക്കുന്ന ശബ്ദം കേട്ടെങ്കിലും തിരിഞ്ഞു പോലും നോക്കാതെ ഞാൻ റൂമിൽ നിന്ന് ഇറങ്ങി നടന്നു
കണ്ണുകളൊക്കെ പതിവിലധികം നിറഞ്ഞു വന്നു… മുമ്പിൽ കാഴ്ചകളൊക്കെ മങ്ങുന്നത് പോലെ… കാലുകളെ തളർച്ച പിടി കൂടി തുടങ്ങി
അങ്ങനൊരാവസ്ഥയിലായിരുന്നിട്ടും പോലും ഞാൻ കാറുമെടുത്ത് പുറത്തേക്കിറങ്ങി
ചേച്ചിയുടെ വാക്കുകൾ അത്രയേറെ എന്നെ വിഷമിപ്പിച്ചിരുന്നു
എവിടേക്ക് പോണമെന്നു അറിയാതെ ഞാൻ നിന്നു.. പിന്നെ അഖിലിന്റെ ഹോസ്റ്റലിലേക്ക് വണ്ടി വിട്ടു
വേറെ എവിടെ പോകണമെന്ന് എനിക്ക് അറിയില്ലായിരുന്നു… അവനെ ഫോണിൽ വിളിച്ചു വരാൻ പറഞ്ഞു ഞാൻ കാറിലിരുന്നു കരയാൻ തുടങ്ങി
സ്റ്റിയറിങ്ങിൽ തലതല്ലി കരയുന്ന എന്നെ കണ്ടുകൊണ്ടാണ് അഖിൽ ഓടി വന്നത്
ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാനിതുപോലൊരാവസ്ഥയിലൂടെ കടന്നു പോകുന്നത്.. അതുകൊണ്ട് തന്നെ ഇതിനെയെങ്ങനെ മറികടക്കണമെന്ന് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല
പാതി ബോധത്തിൽ ഞാനറിഞ്ഞു ആരൊക്കെയോ കൂടിയെന്നെ താങ്ങിയെടുത്തൊരു ബെഡിൽ കിടത്തുന്നത്
ഇടക്കെപ്പോഴോ ബോധം വന്നപ്പോ മങ്ങിയ കാഴ്ച്ചയിൽ കണ്ടു തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാൻ