“അപ്പൊ നിനക്കിനി കല്യാണം ഒന്നും വേണ്ടേ.. അമ്മ ഓരോ തവണ വിളിക്കുമ്പോഴും ഓർമ്മിപ്പിക്കുന്നില്ലേ.. ഏറിയാൻ ഈ വർഷം കൂടെ നോക്കും അവർ..”
അത് കേട്ടതും ചേച്ചി കട്ടിലിൽ നിന്നെണീറ്റ് എന്നോട് ദേഷ്യത്തിൽ സംസാരിക്കാൻ തുടങ്ങി
സംസാരിക്കുകയായിരുന്നില്ല…കരച്ചിലും ദേഷ്യവും ഓക്കേ കൂടെ കൂടി കലർന്നൊരു ഭാവം
ചേച്ചി : ഇല്ല ജോ… അങ്ങനെ ഒരു കാര്യം ഈ ജന്മത്തിൽ നടക്കില്ല… നിന്റെ ചേട്ടൻ പോയ അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടത…
ആദ്യമായിയാണ് ചേച്ചി ഈ കാര്യത്തിന്റെ പേരിൽ ദേഷ്യപ്പെടുന്നത് കാണുന്നത്
“എടി അമ്മ പറഞ്ഞില്ലേ..”
ചേച്ചി : ആരുടെ അമ്മ… എനിക്ക് അമ്മയില്ലെന്ന് നിനക്ക് അറിയാവുന്നതല്ലേ…
“ഓ നിനക്കിപ്പോ എന്റെ അമ്മ നിന്റെയമ്മ എന്നൊക്കെ ആയോ…”
അവളുടെ വാക്കുകൾ ഇഷ്ടപ്പെടാതെ ഞാൻ പറഞ്ഞു.. സാധാരണ ഇങ്ങനെ കേട്ടാൽ ഏത് വഴക്ക് ആണെങ്കിലും നിർത്തുമായിരുന്ന ചേച്ചിക്ക് ഇപ്രാവശ്യം കൈ വിട്ട് പോയിരുന്നു
ഇവളെ സ്വന്തം മകളായി കണ്ട അമ്മയെയും അച്ഛനെയും അവൾ തള്ളി പറഞ്ഞു… അവളുടെ കല്യാണക്കാര്യം തീരുമാനിക്കാൻ അവർക്കാർക്കും ഒരാവകാശം ഇല്ലെന്ന് വരെ പറഞ്ഞു
അത് കൂടെ കേട്ടപ്പോ എന്റെ കണ്ട്രോളും പോയി
“നീ പിന്നെ ആരുടെ ഉണ്ട കാണാൻ ആയിരുന്നടി ഇക്കണ്ട കാലം മുഴുവൻ എന്റെ വീട്ടിൽ താമസിച്ചത്…. സ്വന്തമായി ജോലിയും കോപ്പുമൊക്കെ ആയപ്പോ ഞങ്ങളൊക്കെ പുറത്ത് അല്ലേ…സ്വന്തം മകളായി കണ്ടു നിനക്കൊരു ജീവിതം ഉണ്ടാകട്ടെ എന്നെ കരുതിയത് ആണോടി എന്റെ അമ്മയുമച്ഛനും ചെയ്ത തെറ്റ്.. അതോ വീടും കൂടും വിട്ട് ഇവിടെ വന്നു നിൽക്കാൻ തുടങ്ങിയപ്പോ ഞങ്ങളൊന്നും നിനക്ക് ചേരാത്തതായി തോന്നിയോ..”
സമനില തെറ്റിയവനെപ്പോലെ ഞാൻ നിന്നലറി
ഇതെല്ലാം കേട്ടിട്ടും ദേഷ്യത്തിൽ ഒരു കുറവും ഇല്ലാതെ കടിച്ചമർത്തിയ പല്ലുകളുമായി ചേച്ചി എന്നെ നോക്കി
പല്ലുകൾ കടിച്ചു ഞെരിക്കുമ്പോളുണ്ടാകുന്ന ഒരു ശബ്ദം ഉണ്ടല്ലോ… ദേഷ്യത്തിന്റെ അങ്ങേ അറ്റത്തു നിൽക്കുമ്പോ ആ ശബ്ദം ഉള്ളിലെ ദേഷ്യത്തിന്റെ കാഠിന്യം കൂട്ടുകയെ ഉള്ളു