ചേച്ചി : മ്മ്… എന്റെ കാര്യം ആണെങ്കിൽ നിന്നെപ്പോലെ സൗന്ദര്യം ഒന്നും ഞാൻ നോക്കുകേല…
“പിന്നെ എന്താ നോക്കുക..?
ചേച്ചി : സ്വഭാവം.. ചിന്താഗതി.. അങ്ങനെയൊക്കെ
“ചിന്താഗതിയോ… അതെങ്ങനാ നോക്കുന്നെ..?
ചേച്ചി : അത് ഉണ്ടായിരുന്നേൽ നീയീ ചോദ്യം ചോദിക്കുകലായിരുന്നു ജോ
അതും പറഞ്ഞു ചേച്ചി ചിരിക്കാൻ തുടങ്ങി
“ഓ… എനിക്കാ സാധനം കൊറച്ചു കുറവാ..”
ചേച്ചി : കുറച്ചു കുറവോ…കുറച്ചതികം
“ടി മതി മതി.. നിർത്തിക്കോ..”
അവളുടെ ഒടുക്കത്തെ ചിരി സഹിക്കാൻ വയ്യാതെ ഞാൻ പറഞ്ഞു
“അല്ലെടി ചേച്ചി.. ചേട്ടൻ പോയിട്ട് കൊറേ ആയില്ലേ… നിന്റെ ഈ സ്വഭാവവും ചിന്താഗതിയുമുള്ള ആരെയും പിന്നെ കണ്ടില്ലേ…”
എന്റെയാ ചോദ്യം ചിരിച്ചുകൊണ്ടിരുന്ന അവളെ നിശബ്ദതയാക്കി
എനിക്കറിയാമായിരുന്നു ആ ചോദ്യത്തിനൊരുത്തരം ചേച്ചിക്കുണ്ടാവില്ലെന്ന്
ചേച്ചി : കണ്ടു ജോ
പതിയെയാണ് പറഞ്ഞതെങ്കിലും അവളുടെ പ്രതികരണം എന്നെ ഞെട്ടിച്ചു കളഞ്ഞിരുന്നു
“പോടീ… ചുമ്മാ തള്ളി മറിക്കല്ലേ..”
വിശ്വസിക്കാനാവാതെ ഞാൻ പറഞ്ഞു.. അതിനൊരു മങ്ങിയ ചിരി മാത്രമാണ് തിരിച്ചു കിട്ടിയത്
ചേച്ചി : കണ്ടിട്ടുണ്ട് ജോ.. പക്ഷെ അവനീ ഞാൻ പറഞ്ഞ ചിന്താഗതി ഒന്നുമില്ലായിരുന്നു…
“അപ്പൊ അവനെ വിട്ടോ..?
അറിയാനുള്ള ആഗ്രഹത്തിൽ ഞാൻ ചോദിച്ചു
ചേച്ചി : വിടാൻ ഞാൻ കൊറേ ശ്രമിച്ചു… പറ്റിയില്ല
“ഇനിയെന്ത് ചെയ്യും.. അവനോടു തുറന്നു പറഞ്ഞൂടെ.. നിന്നെ എന്തായാലും ഇഷ്ടവും…”
ചേച്ചി : ഇല്ലെടാ.. എനിക്കങ്ങനെ പറയാൻ ഒന്നും പറ്റുകേല…
“പറ്റുകേലന്നോ… പോയാൽ ഒരു വാക്ക്…. പക്ഷെ കിട്ടിയാലോ…?
ചേച്ചി : കിട്ടില്ല… അതുകൊണ്ട് തന്നാ ഞാൻ പറയാത്തത്…
“അതെന്താ എന്നാ ഞാൻ ചോദിക്കുന്നത്..?
ചേച്ചി : നീ അതിനെക്കുറിച്ചൊന്നും കൂടുതൽ ചോദിക്കണ്ട ജോ..ഞാൻ ഓർക്കാൻ കൂടെ ഇഷ്ടപ്പെടുന്നില്ല ഇപ്പൊ..
അതും പറഞ്ഞവൾ തിരിഞ്ഞു കിടന്നു