ജോൺ :വിപിൻ വെള്ളമടിച്ചു ഓഫ് ആയി ബാക്കി രണ്ടെണ്ണവും ഞാനും അവനേം പൊക്കിയെടുത്തു ബാത്‌റൂമിൽ കൊണ്ടിട്ടിട്ടുണ്ട് വാളുവെക്കാൻ.
അതിനവൾ ചിരിക്കുന്ന സ്മൈലി ഇട്ടു.
രമ്യ :അപ്പോൾ ശെരി ജോൺ നാളെ കാണാം.
ജോൺ :അപ്പൊ ശെരി ഗുഡ് നൈറ്റ്.
പിറ്റേന്ന് രാവിലെ അവർ നാലുപേരും അവരവരുടെ നാട്ടിലേക്ക് പോകാനായി പുറപ്പെട്ടു.
രാഹുൽ :അപ്പൊ ശെരിയെടാ അളിയാ വെക്കേഷൻ കഴിഞ്ഞ് കാണാം.
വിപിൻ :ഓക്കേ ടാ ചെന്നിട്ട് വിളിക്കണേ അളിയാ ജോണേ പോട്ടെടാ.
ജോൺ :പോയിട്ട് വരാം എന്ന് പറയെടാ.
വിപിൻ :പോയിട്ട് വരാമെടാ ടാ
സൽമാൻ :എന്നാ ശെരി അളിയാ ബൈ.
പരസ്പരം കെട്ടിപിടിച്ചും യാത്ര പറഞ്ഞും അവർ നാലുപേരും നാല് വഴിക്കായി ജോൺ രമ്യയ്ക്ക് കൊടുക്കാൻ വേണ്ടി ഒരു ഫാൻസി മാല വാങ്ങി വച്ചിരുന്നു ഇന്നെങ്കിലും അവളോട് അവന്റെ ഇഷ്ടം തുറന്നുപറയണം എന്നവൻ തീരുമാനിച്ചു.രമ്യ പറഞ്ഞ വഴിയിൽ കൂടെ അവൾ താമസിക്കുന്ന വീട്ടിലേക്ക് എത്തി.
അവൻ പ്രതീക്ഷിച്ചതിലും വലിയൊരു വീടായിരുന്നു അത് പുല്ലുകൊണ്ട് അലങ്കരിച്ച ഗാർഡനുകളും രണ്ട് മൂന്നു മരങ്ങളുമൊക്കെയായിട്ട് ഒരടിപൊളി വീട് തൊട്ടടുത്ത് വീടുകളൊന്നുമില്ല എല്ലാം കുറച്ചു ദൂരമാണ്. അവൻ ആ വീട്ടിലെ ബെല്ലടിച്ചു.
കുറച്ചുകഴിഞ്ഞ് ആ കതകു തുറന്നു പ്രിൻസി ആയിരുന്നു അത് ഒരു വൈറ്റ് കളർ ടീഷർട്ടും ക്രീം കളർ ഷോർട്സും ആണ് വേഷം.
പ്രിൻസി :ഹായ് ജോൺ വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ.?
ജോൺ :ഇല്ല രമ്യ ലൊക്കേഷൻ അയച്ചിരുന്നു.
പ്രിൻസി :വാ വന്നകത്തുകയറു.
ജോൺ അകത്തേക്ക് കയറി.
ജോൺ :നല്ല വലിയ വീടാണല്ലോ.
പ്രിൻസി :സ്നേഹയുടെ അച്ഛന്റെ ഗസ്റ്ഹൗസാ ഇപ്പൊ ഞങ്ങളാ ഇവിടെ താമസിക്കുന്നെ.ശേഷം വീട്ടിലെ കാഴ്ചകൾ എല്ലാം കണ്ടുകൊണ്ടിരുന്നു, വിശാലമായ ഡൈനിങ് റൂം അവിടെ ഗ്ലാസിലുള്ള ടേബിലിൽ ആഹാരങ്ങൾ എടുത്തുവച്ചിരിക്കുന്നു.
ചുവരിൽ മുപ്പത്തിനാല് ഇഞ്ചിന്റെ വലിയൊരു ടീവീ, ഇതെല്ലാം ആദ്യമായിട്ട്