ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 4

Posted by

ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 4

Jeevithayaathrayude Kaanappurangal Part 4 bY മന്ദന്‍ രാജ | Previous Parts

 

ജെറി പുറത്തേക്കു വന്നപ്പോൾ മാലിനിയും സുനിതയും കാറിൽ നിന്ന് ഇറങ്ങി. അവൻ ചെന്ന് സരസ്വതിയമ്മയെ കയ്യിൽ പിടിച്ചു ഇറങ്ങാൻ സഹായിച്ചു .

‘ വേണ്ട മോനെ , ഞാൻ ഇറങ്ങിക്കോളാം “

” ഇപ്പൊ എങ്ങനുണ്ട് , ഞാൻ ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ തുടങ്ങുവാരുന്നു “

‘വേറെ കുഴപ്പം ഒന്നുമില്ലാത്തോണ്ട് രാവിലെ തന്നെ പൊക്കോളാൻ പറഞ്ഞു ‘

“മെഡിസിൻ വല്ലതുമുണ്ടോ ?” ജെറി സുനിതയോടു ചോദിച്ചു

“വൈറ്റമിൻ സിറപ്പ് തന്നിട്ടുണ്ട് . പിന്നെ എന്തോ പ്രോട്ടീൻ പൌഡർ കുറിച്ച് തന്നിട്ടുണ്ട് , പുറത്തു നിന്ന് വാങ്ങാൻ “

” ഡെയിലി പ്രോട്ടീൻ കേറ്റിയതിന്റെയാണ് എന്ന് പറയാൻ മേലാരുന്നോ ?’ മാലിനി ബാഗ് എടുക്കുന്നതിനിടെ പറഞ്ഞു .

അവർ അകത്തു കയറി . ജെരി സരസ്വതിയമ്മയെ മുകളിലെ റൂമിലേക്ക്‌ കൊണ്ട് പോകാൻ തുടങ്ങിയപ്പോൾ സരസ്വതിയമ്മ പറഞ്ഞു

” മോനെ , ഞാൻ താഴെ കിടന്നോളാം ..നാത്തൂൻ ഉള്ളതല്ലേ . അവർക്കിതൊന്നും ഇഷ്ടപ്പെടില്ല “

” അതൊന്നും കുഴപ്പമില്ല . മുകളിൽ പോയി റസ്റ്റ് എടുത്തോളൂ “

” താഴെ കിടക്കുന്നതാ എന്ത് കൊണ്ടും നല്ലത് ” മാലിനി കള്ള ചിരിയോടെ പറഞ്ഞു

‘ ഓ !! അതിനു ഞാനൊന്നും ചെയ്യുന്നില്ല മാലിനി “

Leave a Reply

Your email address will not be published. Required fields are marked *