ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 3

Posted by

ജെറിയും ശാലിനിയും ചെല്ലുമ്പോൾ സരസ്വതിയമ്മ വന്ന വേഷത്തിൽ തന്നെ കിടക്കുകയായിരുന്നു

. ശാലിനി കാപ്പി കൊടുത്തു ” എന്ത് പറ്റി അമ്മെ ?’

‘ഭയങ്കര ക്ഷീണം മോളെ …പണിക്കാനുള്ള ലക്ഷണം ആണെന്ന് തോന്നുന്നു .”

ശാലിനി അവരുടെ നെറ്റിയിൽ കൈ വെച്ച് നോക്കിയപ്പോൾ ചെറിയ ചൂടുണ്ട് . ” ‘അമ്മ താഴെ വന്നു കിടന്നോളു . സുഭദ്രമായി വന്നിട്ടുണ്ട് . ‘അമ്മ വന്നിട്ട് കണ്ടില്ലെന്ന് വന്നാൽ മോശമാകും . വെറുതെ വായിലിരിക്കുന്നത് എന്തിനാ കേള്ക്കുന്നെ ?”

” അയ്യോ നാത്തൂൻ വന്നോ ? . ഞാൻ ഡ്രസ് ഒന്ന് മാറിയിട്ട് വരാം . ദൈവമേ ആകെയുള്ള സാരി അഴുക്കാ . ഈ വേഷത്തിൽ നാത്തൂൻ എന്നെ കണ്ടാൽ ..”

“കണ്ടാലെന്ന ? ഇതാ ആ സ്ത്രീ ?” ജെറി ചോദിച്ചു

” അയ്യോ . അതെൻെറ നാത്തൂനാ …രാജീവിന്റെ ‘അമ്മ …മോൻ ഒന്നും ചെവി കൊടുക്കണ്ട കേട്ടോ …അതിന്റെ പ്രകൃതം അതാ ‘

അവർ താഴെ ചെല്ലുമ്പോൾ സുഭദ്ര കുഞ്ഞമ്മ നിർത്തിയിട്ടുണ്ടായിരുന്നില്ല . ഇപ്പോഴത്തെ പ്രശ്നം മാറ്റാനുള്ള ഡ്രെസ് ആണ് . ഉടുത്തിരുന്ന സാരി മാറ്റി വേറെ സാരി ഉടുക്കാൻ ഇല്ല

” പിന്നെ …ഞാനെന്താ ചെയ്യുന്നേ …നാളെ പോകാനുള്ളതാ .. നിന്നെ പോലെയൊക്കെ ഈ ഡ്രസും ഇട്ടോണ്ട് നടക്കാൻ സുഭദ്ര വേറെ ജനിക്കണം “

” അമ്മെ …എന്റെ ഡ്രെസ് പാകമാകില്ല ..പിന്നെ ശാലിനിയുടെ നൈറ്റ് പാന്റ് ഉണ്ട് ..അത് അമ്മക്ക് ചേരും . പിന്നെയുള്ളത് സുനിതയുടെ സെറ്റു സാരിയാ … പക്ഷെ ബ്ലൗസ് ചേരില്ലല്ലോ …ഇന്നൊരു ദിവസം അല്ലെ ഉള്ളൂ ….’അമ്മ ഈ സാരി തന്നെ ഉടുക്ക് ..കിടക്കാൻ നേരം സാരി ഊറി വെച്ചാൽ പോരെ ?

Leave a Reply

Your email address will not be published. Required fields are marked *