” അപ്പച്ചി ….അതേയ് …. അമ്മയുടെ നാത്തൂൻ മരിച്ചു ..ഞാൻ അങ്ങോട്ട് പോകുവാ … രാജീവേട്ടൻ പോകാന് കരുതി ഇരുന്നതാ . ജർമനിയിൽ നിന്ന് ഒരു മൂന്നാലു പേര് വരുന്നുണ്ട് . അവരെ കൂട്ടാൻ മേനോൻ സാറും രാജീവേട്ടനും പോകണം . നേരത്തെ പ്ലാൻ ചെയ്തിരുന്നതായത് കൊണ്ട് ഒഴിവാക്കാൻ ആവില്ല . അവരുടെ കൂടെ രാജീവേട്ടൻ മൂന്നാലു ദിവസം കാണും . അത് കൊണ്ട് ഞാൻ പോയിട്ട് നാളെ അടക്കും കഴിഞ്ഞേ വരികയുള്ളൂ “
‘ അയ്യോ മോളെ …നാത്തൂന്റെ പാലായിൽ ഉള്ള ആങ്ങളയുടെ ഭാര്യ അല്ലെ …ഞാൻ കൂടി വരാം ‘
” വേണ്ടപ്പച്ചി …ഞാൻ പൊക്കോളാം . വെറുതെ എന്തിനാ അപ്പച്ചി കൂടി അമ്മയുടെ വായിൽ ഇരിക്കുന്നത് കേൾക്കുന്നത് .അപ്പച്ചി ഇവിടുണ്ടെന്നു അറിഞ്ഞ പിന്നെ അത് മതി “
സരസ്വതിയമ്മയും സുഭദ്രകുഞ്ഞമ്മയും ആയി പണ്ടേ ചേരില്ല . സരസ്വതിയമ്മയുടെ കെട്ടിയവൻ മരിച്ചതിൽ പിന്നെരാജീവിന്റെ അച്ഛൻ സുഭദ്ര അറിയാതെ സഹായം എല്ലാം ചെയ്യുന്നുണ്ടായിരുന്നു . സുഭദ്രയെ പേടിച്ചു റെജീവിന്റെ അച്ഛൻ ഏക്കറുടെ ബന്ധു വീടുകളിൽ ഒന്നും പോകാറ് കൂടിയില്ല .
‘ ശെരിയാ … ഞാൻ ഇവിടുണ്ടെന്നു അറിഞ്ഞാൽ പിന്നെ അത് മതി . സുനിമോളും ഉണ്ടെന്നു പറയണ്ട മോളെ “
” പിന്നെ ..ജെറിമോന് കാപ്പി കൊടുത്തോ ?’
” ഹോ !! എന്തൊരു ശുഷ്‌കാന്തി ..എന്ന് വെച്ചാ കെട്ടിയവൻ അല്ലെ …..വേണേൽ പോയി കാപ്പി കൊടുക്ക് .. ജെറി സാറും എറണാകുളത്തു പോകുന്നുണ്ട് …അവരെ കണ്ടിട്ട് വേറെ എവിടെയൊക്കെയോ പോകാൻ ഉണ്ടെന്നു ‘
ജെറിയും രണ്ടു ദിവസത്തേക്ക് ഇല്ലന്നറിഞ്ഞ സരസ്വതിയമ്മയുടെ മുഖം വാടി. മാലിനി അത് ശ്രദ്ധിച്ചു .
സരസ്വതിയമ്മ കുളി കഴിഞ്ഞു താഴെ വരുമ്പോ ജെറി കാപ്പി കുടി കഴിഞ്ഞു മെയില്‍ ഒക്കെ നോക്കുകയായിരുന്നു .മേനോനും രാജീവും രാവിലെ തന്നെ പോയി .
ജെറി ” ആഹാ …എഴുന്നേറ്റോ ……’