” ജെസ്സി …നിങ്ങൾക്കിപ്പോ ഒരു വരുമാനമാണ് ആവശ്യം ..അല്ലെ . ഇതേ പോലൊരു ബ്യുട്ടിക് ട്രിപ്ലികെയിനിൽ കൊടുക്കാൻ കിടപ്പുണ്ട് . ഇത്ര വരുമാനം ഇപ്പോൾ ഇല്ലെങ്കിലും നല്ല ഒരു സെന്റർ ആണ് . നിങ്ങൾക്കൊന്നു ട്രൈ ചെയ്തു കൂടെ … അവിടെ നമ്മുടെ സെന്ററിലെ പോലെ മെറ്റിരിയൽസ് ഒന്നുമില്ല … അല്പം കാഷ് മുടക്കിയാൽ പതിയെ ബെറ്റർ ആകും .””
ജെസ്സി അനിതയെ നോക്കി .. അവളുടെ കണ്ണുകളിലെ ആശ്വാസത്തിന്റെ തിളക്കം അവൾ വായിച്ചറിഞ്ഞു
“‘ എന്ത് വാടകയാവും മൈഥിലി ?”
“‘ അതാണ് പ്രശ്നം ജെസ്സി …. മുപ്പതിനായിരം ആയിരുന്നു മാസം വാടക … അതൊക്കെ ഈസിയായി ഉണ്ടാക്കാം …പക്ഷെ അതിന്റെ ഓണർ ഇപ്പോൾ അത് വിൽക്കാൻ ഉദ്ദ്ദേശിക്കുന്നു …. ഇപ്പൊ നടത്തുന്നൊരോട് വാങ്ങുന്നുണ്ടോ എന്ന് ..അല്ലെങ്കിൽ മാറാൻ ? അവളെന്നെ വിളിച്ചു ചോദിച്ചു . കാര്യം നല്ലത് ആണേലും ഞാൻ ഈയിടെ വീടിന്റെ അടുത്തു ഒരു ഷട്ടർ വാങ്ങിയിരുന്നു . ചേട്ടന് ഇനി കുറച്ച് വർഷം കൂടിയല്ലേ ഉള്ളൂ … അപ്പൊ പിന്നെ എന്തെങ്കിലും പരിപാടി തുടങ്ങാമല്ലോ എന്ന് കരുതി തോതില് കിട്ടിയപ്പോ അത് വാങ്ങിയതാ …അല്ലെങ്കിൽ ഞാനാ സെന്റർ കണ്ണും പൂട്ടി വാങ്ങിയേനെ “‘
“‘ നീയെന്താ പറഞ്ഞു വരുന്നത് ? ”’
“” ജെസ്സി , എങ്ങനെയെങ്കിലും ലോണെത്തോ മറിച്ചോ തിരിച്ചോ ക്യാഷുണ്ടാക്കി അത് വാങ്ങിയാൽ ഗുണമുണ്ടാകും “””
“‘ അതിന് ക്യാഷ് വേണ്ടേ മൈഥിലി … ക്യാഷ് ഉണ്ടായിരുന്നേൽ എല്ലാ പ്രശ്‍നങ്ങളും തീരില്ലായിരുന്നോ ? “”
“‘ അതെ അനിതേ, പക്ഷെ ക്യാഷ് എവിടുന്നേലും ഉണ്ടാക്കിയാൽ ഇപ്പോഴത്തെ ലോണുകൾ ഒക്കെ അടച്ചു തീരുമായിരിക്കും … അപ്സകെഹ് അതിനായി വാങ്ങിയ പൈസയോ ? അത് തിരിച്ചു കൊടുക്കാൻ എന്ത് ചെയ്യും ? അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാ … ഞാൻ എന്ത് ഹെൽപ്പ് വേണേലും ചെയ്യാം .. എനിക്ക് സപ്ലൈ ചെയ്യുന്നവരെ പരിചയപ്പെടുത്താം … അല്പം പൈസയും കടമായി തരാം , പലിശ ഒന്നും ഇല്ലാതെ തന്നെ , നിങ്ങളുടെ ബാധ്യതകൾ എല്ലാം തീർത്തതിന് ശേഷം അത് തിരികെ തന്നാലും മതി “”
മൈഥിലി അത്രയും കാര്യമായി പറഞ്ഞപ്പോൾ ജെസ്സി ചിന്താമഗ്നയായി … കടമായി തരുന്ന പൈസ തിരിച്ചു കിട്ടുമെന്നുറപ്പുള്ളത് കൊണ്ടാണല്ലോ അവൾ തരാമെന്ന് പറഞ്ഞത് . അതിൽ അവൾക്ക് ആ സെന്ററിൽ നല്ല വിശ്വാസവും ഉണ്ടായിരിക്കണം .
“‘ നമുക്ക് നോക്കാം മൈഥിലി … സെന്റർ ഒന്ന് കാണാൻ പറ്റുമോ ?”’
“” ജെസ്സി … നീയിതെന്താ പറയുന്നേ ? അതിന് പൈസ വേണ്ടേ ? അതെവിടുന്നു ഉണ്ടാക്കും ? .. ഫ്ലാറ്റ് നമ്മുടെ പേരിൽ ആയിട്ടില്ല … അടവ് തീർന്നാലേ അതുവെച്ച് ലോണെടുക്കാൻ പറ്റൂ ..പിന്നെങ്ങനെ ? “”‘
“‘ അത് പോലെ തന്നെ മറ്റൊരു ഓപ്‌ഷനും ഉണ്ടല്ലോ അനീ , നമ്മൾ ഈ സെന്റർ വാങ്ങിയാൽ അത് നമ്മുടെ പേരിലായാൽ അത് വെച്ചും ലോൺ എടുക്കത്തില്ലേ …?”’
“‘ പക്ഷെ എങ്ങനെ ?”’
“‘ ജെസ്സി ….”” മൈഥിലി അവരുടെ മുന്നിലെ ചെയറിൽ ഇരുന്നവരോടായി പറഞ്ഞു
“‘ എവിടുന്നെങ്കിലും ക്യാഷ് അറേഞ്ച് ചെയ്തിട്ട് ആ സെന്റർ സ്വന്തമാക്കിയാൽ , അത് ഈട് വെച്ച് നാലിൽ മൂന്ന് തുക ലോണെടുക്കാൻ പറ്റും .. ഞാനിത് വാങ്ങിയതും അങ്ങനെയാണ് . അതിനുള്ള ആൾ നമ്മുടെ കസ്റ്റമേഴ്സിൽ തന്നെ ഉണ്ട് .”‘
“‘ ഫ്ലാറ്റ് വെച്ച് എടുക്കാൻ പറ്റുമോ മൈഥിലി ?”’
“‘ അനിതേ .. ഫ്ലാറ്റ് പേരിലാക്കണേൽ അതിന്റെ തുക അടച്ചു തീർക്കണം ..എന്നാലും ഫ്ലാറ്റ് ഈദ് വെച്ചാൽ നമ്മൾ ഉദ്ദേശിക്കുന്ന എമൗണ്ട് കിട്ടുകയുമില്ല ..എന്തുകൊണ്ടും ബെറ്റർ സെന്റർ തന്നെയാണ് “”
“‘ മൈഥിലി …. ആ സെന്റർ ഒന്ന് കാണാൻ പറ്റുമോ ?”’