ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Posted by

“‘ ആം .. കിട്ടും … നിങ്ങളെ പോലെ ഉള്ള രസികൻ അമ്മായിമാർക്ക് നല്ല പണി കിട്ടും ..ദേ മമ്മീ “‘

“‘ ഒന്ന് പൊടി കൊച്ചെ … ദേ ഞാനും അനീം ഒന്നൊരുങ്ങിയിറങ്ങിയാൽ നിന്നെ പോലും ആരും നോക്കില്ല ..അല്ലെടി അനീ “‘

“‘ അത് ശെരിയാ … ഒരുങ്ങാണോന്നില്ല …അല്ലാതെ നടന്നാൽ എന്നെയെന്നല്ല … ചുറ്റുമൊന്നും കാണാൻ പറ്റുന്നുണ്ടാവില്ല സാറെ “”

ദീപ്‌തി പറഞ്ഞിട്ട് മുറിയിലേക്ക് കയറി …

അവൾ ദേഷ്യപ്പെട്ടത് എല്ലാം മൂക്കിന്തുമ്പത്തു വന്നിരുന്നിട്ടും അവര് പറഞ്ഞില്ലല്ലോ എന്ന് കരുതിയാണ് .. പക്ഷെ ആ ദേഷ്യം പുറത്തു കാണിച്ചാൽ ദീപ്തിയെക്കാൾ കൂടുതൽ അനിത ടെൻഷൻ ആകുമെന്നവൾക്കറിയാമായിരുന്നു , അതാണ് ദീപ്തി അങ്ങനെ പറഞ്ഞപ്പോൾ തമാശ രീതിയിൽ തന്നെ മറുപടി കൊടുത്തതും ….

അന്ന് രാത്രി പതിവ് പോലെ കടന്നു പോയി … ജെസ്സിക്കും ഒരൈഡിയയയും കിട്ടുന്നില്ലായിരുന്നു …

രണ്ടു പേർക്കും കൂടി ഏതാണ്ട് രണ്ടേകാൽ ലക്ഷത്തോളം ശമ്പളം കിട്ടുന്നതായിരുന്നു . അത് കൊണ്ടാണ് നാട്ടിലെ സ്ഥലവും മറ്റും വിറ്റു കിട്ടിയ പണം അല്പമെടുത്തു ഈ ടൂ ബെഡ്‌റൂം ഫ്ലാറ്റിനു അഡ്വാൻസ് കൊടുത്തത് .. ദീപ്തി വന്നതോടെ പഴയ സ്റ്റുഡിയോ ഫ്ലാറ്റ് നിന്ന് തിരിയാൻ പോലും പറ്റുകയുമില്ലായിരുന്നു. പിന്നെ കാർ .. ബൈക്ക് , ബുളളറ്റ് … പിശുക്കില്ലാതെയുള്ള , എന്നാൽ അധികം ആഡംബരമില്ലാതുള്ള ജീവിതം … ബാക്കിയുണ്ടായിരുന്ന ക്യാഷ് മൊത്തമായി ജോജിയുടെ പ്രേരണയാൾ ഷെയർ മാർക്കറ്റിലും ..

ലോണുകൾ എല്ലാം കൂടി നല്ലൊരു എമൗണ്ട് വേണം മാസാമാസം . ഇപ്പോഴത്തെ സാഹചര്യത്തിൽ അഞ്ച് പേർക്കും കൂടി ജോലി ചെയ്താലും പഴയ അത്രയും സാലറി കിട്ടില്ല .മൂന്നാലു ദിവസം കടന്നു പോയി … ജോജിയും ദീപുവും അവർക്ക് അധികം മുഖം കൊടുക്കാതെ പോയി വന്നു കൊണ്ടിരുന്നു … അനിതയും ജെസ്സിയുടെ നിർബന്ധത്താൽ ഒന്നുമറിയാത്തവളെ പോലെ സാധാരണ മട്ടിൽ പെരുമാറിക്കൊണ്ടിരുന്നു . രണ്ടു പേർക്കും എന്ത് ചെയ്യണമെന്നൊരു പിടിയുമില്ലയിരുന്നെങ്കിലും പുതുതലമുറ ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലുമൊക്കെ പകൽ സമയങ്ങളിൽ പോയി തങ്ങൾക്ക് പറ്റുന്ന വെക്കന്റുകളുണ്ടോയെന്ന് അന്വേഷിച്ചുകൊണ്ടുമിരുന്നു .ഒരാഴ്ച കഴിഞ്ഞു കാണും … പുറത്തു പോയി വന്നു ഡ്രെസ് മാറുകയിരുന്ന അനിതയുടെ ഫോൺ ബെല്ലടിച്ചപ്പോൾ ജെസ്സി അതെടുത്തു കൊണ്ട് അകത്തേക്ക് കയറി

“‘ ആരാടി ?”

” അറിയില്ല …നമ്പറാണ് ….”‘

അനിത ഫോൺ വാങ്ങി അറ്റൻഡ് ചെയ്തു

“‘ ഹാലോ ….അതെ …ആരാണ് ?”

“‘ നിങ്ങളാരെന്നു പറയുന്നുണ്ടോ ?” അനിതയുടെ സ്വരത്തിൽ ദേഷ്യം കണ്ടു പുറത്തേക്ക് പോയ ജെസ്സി വീണ്ടുമകത്തേക്ക് കയറി .

“‘ ആരടി ?”

“‘ ആആ …..അനിത സാറല്ലേ … എന്നെ കളിപ്പിച്ചു അല്ലെ എന്നൊക്കെ ”

“‘ മലയാളി ആണോ ?’ ‘ജെസ്സി അനിതയുടെ ബ്രായുടെ ഹുക്കിട്ടു ചോദിച്ചു

“‘ ആം “‘

“‘ ദേ വിളിക്കുന്നു …അതെ നമ്പർ ആണല്ലോ … ഞാനെടുക്കാം “” ജെസ്സി ആ കോൾ അറ്റൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *