“‘ ജെസ്സിയുടെ കൂട്ടുകാരി അനിതക്ക് ഒരു വാക്കേയുള്ളൂ … അത് മാറില്ല …അയാളേക്കാൾ ഞാനും ഇപ്പോളത് ആഗ്രഹിക്കുന്നു .അയാൾ പറഞ്ഞത് പോലെ നൂറിലൊരംശം അല്ല .. നൂറിൽ നൂറ് തന്നെ “”‘
ജെസ്സി അവളെ നോക്കിയൊന്ന് ചിരിച്ചു ..എന്നിട്ട് തലയിലാണ് കിഴുക്കിയിട്ട് ബാത്റൂമിലേക്ക് കയറി
പിറ്റേന്ന് അനിത ജയകാന്തന്റെ ഫ്ലാറ്റിൽ എത്തുമ്പോൾ രാവിലെ എട്ടു മണി ആയിരുന്നു
“” തനിച്ചാണോ വന്നത് ?”’ വാതിൽ തുറന്ന ജയകാന്തൻ അനിതയുടെ പിന്നിൽ കോറിഡോറിലേക്ക് നോക്കി
“‘ അതേ “‘ അനിത പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി …
” വസൂ .. കോഫി “”
“” വാ അനീ .. നമുക്ക് ബെഡ്‌റൂമിലേക്കിരിക്കാം … ഞാൻ പ്രിന്റെടുക്കാൻ ഇട്ടിരിക്കുവാണ് “” ജയകാന്തൻ ബെഡ്റൂമിന്റെ വാതിൽ തുറന്ന് അനിതയെ അകത്തേക്ക് ക്ഷണിച്ചു . ബെഡിന്റെ സൈഡ് ടേബിളിൽ സ്മിർനോഫിന്റെ പാതിയൊഴിഞ്ഞ കുപ്പി ..പിന്നെ ഒരു ഫുൾ ബോട്ടിലും ..പിന്നെയെന്തൊക്കെയോ മേക്കപ്പ് സാധനങ്ങൾ … വാർഡ്രോബിന്റെ അടിയിലെ തട്ടിൽ വെച്ചിരിക്കുന്ന പ്രിന്ററിൽ നിന്ന് പേപ്പറുകൾ പുറത്തേക്ക് വരുന്നുണ്ട് … വെളുത്ത പേപ്പറുകളിൽ കറുത്ത അക്ഷരങ്ങളിൽ തെളിയുന്നത് തന്റെ ജീവിതമാണല്ലോ യെന്ന് അനിതയോർത്തു . അവൾ പ്രിന്റുകൾ അടുക്കുന്ന ജയകാന്തനെ ഒന്ന് നോക്കി . വൈറ്റ് ഷേഡുള്ള ഗ്രെ കളർ ജീൻസും ബ്ലാക്ക് പ്രിന്റുള്ള ഷർട്ടും .
“” നമ്മുടെ ഡീലിൽ പറഞ്ഞ പ്രകാരം അവസാനത്തെ ദിവസം .. ഒരു പക്ഷെ രണ്ടു കൂട്ടർക്കും താല്പര്യമുണ്ടെങ്കിൽ നമ്മുടെ ഫ്രണ്ട്ഷിപ്പ് തുടരുമായിരിക്കും അല്ലെ അനീ “”
ജയകാന്തൻ പ്രിന്റുകൾ എടുത്തു ഫയൽ ചെയ്തു അവൾടെ അടുത്ത് വന്നു .
“‘ വായിച്ചു നോക്കൂ … “‘
“‘ വായിച്ചല്ലോ …അത് മതി എനിക്ക് കുഴപ്പമില്ല
പറയുമ്പോൾ അന്ന് ജെസ്സിയുടെ കൂടെ ജയകാന്തനെ കണ്ട് പിരിഞ്ഞ ശേഷം അയാൾ പറഞ്ഞതനുസരിച്ചു ഇവിടെ കഥ പറയാനായി വന്നതോർമ്മയിലേക്ക് വന്നു . ദീപ്തിയുടെ കഥ എഴുതിയ ഫയലായിരുന്നു അന്ന് ജയകാന്തന്റെ കയ്യിൽ
വായിച്ചു കഴിഞ്ഞയാളെ നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് ജയകാന്തൻ അടുത്ത് വന്നു
“‘ ഇന്നലെ അനിത അല്പം ലഹരിയിലായിരുന്നു .. അത് കൊണ്ട് തന്നെയാണ് ഇത് വായിക്കാൻ തന്നത് “‘
“‘ ഹേയ് ഞാൻ എല്ലാം ഓർക്കുന്നുണ്ട് “‘
“‘ അപ്പോൾ എന്ത് പറയുന്നു അനിതാ ,. അവർ പറഞ്ഞ സംഭവങ്ങൾ ഒക്കെ ചേർത്ത് വാസു എഴുതിയ റഫ് കോപ്പി . ഇനിയിത് നിങ്ങളുടെ കഥ കൂടി ചേർത്ത് എഴുതി പൂർത്തിയാക്കണം . പബ്ലിഷ് ആയാൽ അതിന്റെ വരുമാനത്തിൽ പാതി നിങ്ങൾക്ക് . നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്നത്തിന് ഒരു പരിഹാരം കൂടിയാവും അത് . എന്ത് പറയുന്നു ?”