“‘ ഞങ്ങൾക്ക് കാശ് കിട്ടുമോ ?” അതുവരെ കേട്ടുകൊണ്ടിരുന്ന അനിത നേരെയിരുന്നു അയാളോട് ചോദിച്ചു
“‘ തീർച്ചയായും “‘
“‘ അനീ നീ മിണ്ടാതിരിക്ക് “”
“‘ ജെസ്സി , അനിത ചോദിച്ചതിൽ എന്താണ് തെറ്റ് ? ഇപ്പോൾ നിങ്ങൾക്ക് കാശിന് ആവശ്യമില്ലേ ? അതിനല്ലേ നിങ്ങൾ അൻവറിനെ കാണാൻ വന്നത് ? നിങ്ങൾക്കാ സെന്റർ വാങ്ങണ്ടേ ? ജോജിയുടെയും ദീപുവിന്റെയും ജോലിക്ക് പകരം മറ്റൊന്ന് കണ്ടെത്തണം പിന്നെ ഇപ്പോഴുള്ള ബാധ്യത …എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒരു മോചനം വേണ്ടേ ?’ “”‘
“‘ നിങ്ങൾക്ക് നിങ്ങൾക്കെങ്ങനെ ഇതെല്ലാം ..”‘
“‘ അറിയാമെന്ന് അല്ലെ ? … ഞാൻ പറഞ്ഞില്ലേ കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങൾ നിങ്ങളെ ഫോളോ ചെയ്യുന്നു … നിങ്ങളുടെ ജീവിതം പെരുമാറ്റങ്ങൾ ചുറ്റുപാടുകൾ അങ്ങനെ എല്ലാം തന്നെ നിരീക്ഷിച്ചിരുന്നു “‘
ജെസ്സി ചിന്തിക്കുന്ന പോലെ താടിയിൽ കൈ കുത്തി സാഡിലേക്ക് ചെരിഞ്ഞു
“‘ ജെസ്സി .. ഈ ഫയൽ ഒന്നോടിച്ചു നോക്കൂ …ദീപ്തിയുടെ കഥയാണ് ഇത് .. ഇത് എഡിറ്റ് ചെയ്ത എഴുതണം ..പിന്നെ നിങ്ങളുടെയും …പൂർത്തിയായാൽ പബ്ലിഷ് ചെയ്താൽ കിട്ടുന്ന വിഹിതത്തിൽ ഒരു പാതി നിങ്ങൾക്കാണ് “‘
“‘ ഒന്നരക്കോടി കിട്ടുമോ ?” അനിത ചാടിക്കയറി ചോദിച്ചു .
“‘ ഹഹഹഹ “” ജയകാന്തൻ പൊട്ടിച്ചിരിച്ചു “‘ അനിതേ ..വസുന്ധര ഇന്റർനാഷണൽ എഴുത്തുകാരിയാണ് … ഇംഗ്ലീഷ് നോവൽസ് ..നെറ്റ്ഫ്ലിക്സ് സീരിയൽസ് അങ്ങനെ പലതും ..കഴിഞ്ഞ നോവലിന് ഏതാണ്ട് വൺ മില്യൺ പൗണ്ട് ആണ് നാളിതുവരെ കിട്ടിയിട്ടുള്ളത് . ഏതാണ്ട് ഒൻപത് കോടിയോളം വരുമത് . അതും തീർന്നിട്ടില്ല വിട്ടു പോകും തോറും ക്യാഷ് വരും . അത്രയും മാർക്കറ്റ് അവളുടെ ബുക്ക്സിനുണ്ട് . അതുകൊണ്ട് പേടിക്കണ്ട നിങ്ങൾട്ട് ആവശ്യം നടക്കുക തന്നെചെയ്യും എന്നാണ് എന്റെ വിശ്വാസം .”‘
“‘ ഞങ്ങൾ എങ്ങനെ നിങ്ങളെ വിശ്വസിക്കും ?” ജെസ്സി അയാളോട് ചോദിച്ചു
“‘ എഗ്രിമെന്റ് വെക്കണം … നിങ്ങൾ കഴിഞ്ഞു പോയ കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ ഞങ്ങളോട് പറയുമെന്നും , പിന്നെ എല്ലാം എഴുതി കഴിഞ്ഞു നിങ്ങൾ വായിച്ചു ബോധ്യപ്പെട്ട ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്നും .. കയ്യെഴുത്തു പ്രതി നിങ്ങളുടെ കൈവശം പ്രസിദ്ധീകരണം കഴിയുന്നത് വരെ ഉടനാകുമെന്നും ..ഒറിജിനൽ കോപ്പിയിൽ നിന്ന് അണുവിട തെറ്റാതെ ആകും പ്രസിദ്ധീകരണം എന്നും …വിറ്റു കിട്ടുന്ന ലാഭത്തിൽ നേർ പകുതി നമ്മൾ വീതിച്ച് എടുക്കുമെന്നും ഈ പറഞ്ഞിരിക്കുന്നവയിൽ ഏതെങ്കിലും തെറ്റിച്ചാൽ അങ്ങോട്ടുമിങ്ങോട്ടും കേസ് ഫയൽ ചെയ്യാമെന്നും ഉള്ള എഗ്രിമെന്റ് … എന്ത് പറയുന്നു ജെസ്സി ?”
“” പൂർണ സമ്മതം ”’ ജെസ്സി അയാൾ പറഞ്ഞു തീർന്നയുടനെ തന്നെ പറഞ്ഞു
“‘ ധൃതി വെക്കേണ്ട .. സാവകാശം ആലോചിച്ചു മതി ..എന്ന് വെച്ച് അധികം ലേറ്റാകുകയും വേണ്ട ..കാരണം നിങ്ങൾക്ക് അധികം ദിവസങ്ങൾ ഇല്ലതാനും “‘