അനിതയൊന്നും പറഞ്ഞില്ല , പക്ഷെ അവളുടെ മനസ്സിലെ പ്രക്ഷുബ്ധത മുഖത്ത് കാണാമായിരുന്നു . അവളൊന്ന് അൻവറിന്റെ മുറിയിലേക്ക് തിരിഞ്ഞു നോക്കി .
“” അകത്തേക്ക് വരൂ …”‘ അയാളുടെ വാതിലിനു മുന്നിലെത്തിയപ്പോൾ ജെസ്സിയെയും അനിതയെയും അയാൾ അകത്തേക്കാനയിച്ചു
സ്യൂട്ട് ആയിരുന്നു അത് . ഒരു ഹാളും രണ്ട് ബെഡ്‌റൂമും ചേർന്ന സ്യൂട്ട് . അത് മനോഹരമായി ഫർണിഷ് ചെയ്തിരുന്നു .
“‘ അനിതയും ജെസ്സിയുമിരിക്കൂ “‘ അയാൾ പറഞ്ഞിട്ട് ഫ്രിഡ്ജിൽ നിന്നും ഒരു ഫ്രൂട്ട് ജ്യൂസ് പൊട്ടിച്ചു , മൂന്നു ഗ്ലാസുമെടുത്തു .
“‘ നിങ്ങൾ ഹോട്ട് കഴിക്കുമല്ലോ അല്ലെ … വിസ്കി ഓർ ബ്രാണ്ടി അതോ ?”
ജെസ്സി അയാളെ സംശയത്തിൽ നോക്കി
“‘ജെസ്സിക്ക് എന്നെ മനസിലായിട്ടില്ല … ഒകെ ..ഞാൻ പരിചയപ്പെടുത്തിയിട്ടുമില്ലല്ലോ അല്ലെ “‘ അയാൾ ഫ്രഡ്ജിൽ നിന്നും ബിയർ ക്യാനുകൾ എടുത്തുകൊണ്ടു വന്നു .
“‘ ബിയറാവാമല്ലോ അല്ലെ … ഓൾറെഡി നിങ്ങൾ അൽപം കിക്കിലാണ് .. പിന്നെ ഇപ്പഴത്തെ സാഹചര്യത്തിൽ ദാഹമുണ്ടാവും ..അതിനു ജ്യൂസിനേക്കാൾ നല്ലത് ബിയറാണ് അല്ലെ “‘ അയാൾ ക്യാൻ പൊട്ടിച്ചു അനിതക്ക് നേരെ നീട്ടി … അനിതയത് വാങ്ങി ജെസ്സിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മടമടാന്ന് പാതിയോളം കുടിച്ചിട്ട് സോഫയിൽ പുറകോട്ട് ചാരി . അവളാകെ വിയരക്കുന്നത് കണ്ട് അയാൾ എസി കൂട്ടിയിട്ടു
“‘ ജെസ്സി …. ഞാൻ ജയകാന്തൻ .. ഒരു റൈറ്റർ ആണ് . എന്റെ വൈഫ് ..വസുന്ധരയും ഒരു എഴുത്തുകാരിയാണ് . അവൾ ഇന്നൊരിടം വരെ പോയിരിക്കുവാണ് ..എഴുത്തിന്റെ ഭാഗമായി തന്നെ “‘ ജയകാന്തൻ ബിയർ ഒന്നിറക്കിയിട്ട് ഉപ്പും കുരുമുളകുമിട്ട് വറുത്ത കശുവണ്ടിയുടെ ടിൻ പൊട്ടിച്ച് അവരുടെ മുന്നിലേക്ക് വെച്ചു
“‘ ഞങ്ങൾ കഴിഞ്ഞ മൂന്ന് മാസമായി ഈ നഗരത്തിലുണ്ട് .അതും എഴുത്തിന്റെ ഭാഗമായി തന്നെ , അതിനുള്ള കാര്യങ്ങൾക്കായി “‘ ജയകാന്തൻ എഴുന്നേറ്റ് അകത്തു പോയി ഒരു ഫയൽ കൊണ്ട് വന്നു അവരുടെ മുന്നിൽ ടീപ്പോയിൽ വെച്ചു
“‘ ഇതൊരു കഥയാണ് ‘ജീവിതം സാക്ഷി ‘ . സുന്ദരിയായ ഒരു മകളുടെയും അതിലും സുന്ദരിയായ അവളുടെ അമ്മയുടെയും പിന്നെ അവരെ ചുറ്റി പ്പറ്റി നടക്കുന്നവരുടെയും കഥ . ഇത് അപൂർണമാണ് . ഇത് പൂർത്തിയാക്കണമെങ്കിൽ അവരുടെ സഹായം വേണം … സഹായത്തിലുപരി അവരുടെ സമ്മതവും “‘
ജെസ്സി അയാളെ നോക്കി
“‘ ജെസ്സിയും ഇതിലൊരു കഥാപാത്രമാണ് …. ചില കഥകളിൽ കണ്ടിട്ടില്ലേ നായികാ നായകന്മാരെക്കാൾ തിളങ്ങുന്ന മനസ്സ് നിറക്കുന്ന ചില റോൾ മോഡൽസ് …അതാണ് ജെസ്സി നിങ്ങൾ …… വായിച്ചു നോക്കൂ “”
“” ഞാനോ .. ഞങ്ങളോ ?”’ ജെസ്സിക്കൊന്നും മനസിലായില്ല
“‘അതെ .. ഞങ്ങളിതു വരെ ദീപ്തിയെ കണ്ട് സംസാരിച്ചിട്ടില്ല …. ഈ ഫയലിൽ ദീപ്തിയുടെയും അവളുടെ കൂട്ടുകാരികളുടെയും കഥയാണ് .അവർ ബാഗ്ലൂരിൽ വെച്ച് ഞങ്ങളോട് പറഞ്ഞത് … പിന്നെ കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങൾ നിങ്ങളെ ഫോളോ ചെയ്ത് മനസിലാക്കിയത് .. അതെല്ലാമാണ് ഈ ഫയലിൽ “”
“‘ ഓ …ഞങ്ങൾ രണ്ടമ്മമാരുടെയും പിന്നെ പിഴച്ച മക്കളുടെയും കഥ അല്ലെ …അത് നിങ്ങൾക്ക് എഴുതി വിറ്റ് കാശാക്കണം “‘ ജെസ്സി അയാളെ ക്രൂദ്ധമായി നോക്കി
“” ഹഹഹ … അങ്ങേയറ്റം ചിന്തിച്ചും സമാധാനപരമായും പെരുമാറുന്ന ജെസ്സിക്കും തെറ്റിയോ ?’ പിഴച്ചവർ എന്ന് ഞാൻ പറഞ്ഞോ … അങ്ങനെയെങ്കിൽ ഞാനും പിഴച്ചതാ ..ഞാൻ മാത്രമല്ല എന്റെ വൈഫ് വസുന്ധര …. അവളെ ഞാൻ സ്നേഹിച്ചു കല്യാണം കഴിച്ചതാ … അവളുടെ മുൻ ഭർത്താവ് ഇപ്പോഴും ഞങ്ങളുടെ ഫ്രണ്ടാണ് … വസുന്ധരയ്ക്ക് ഇഷ്ടം തോന്നിയാൽ അയാളോടൊത്തു സെക്സ് ചെയ്യുന്നതിൽ എനിക്ക് വിരോധമില്ല …അങ്ങനെ സംഭവിച്ചു എന്നോർത്തു അവൾക്കെന്നോട് സ്നേഹമില്ലായെന്നും ഞാൻ കരുതുന്നില്ല … ജെസ്സി … ഈ കഥ വേണേൽ ഞങ്ങൾക്ക് നിങ്ങളോടു പറയാതെ എഴുതാമായിരുന്നു .. പക്ഷെ പറഞ്ഞു, നിങ്ങളുടെ അനുവാദം വാങ്ങി എഴുതിയാൽ കൂടുതൽ മിഴിവുറ്റതാകും എന്ന് തോന്നി . ഇതൊരു യഥാർത്ഥ കഥയായത് കൊണ്ട് തന്നെ ഇത് പ്രിന്റ് ചെയ്യുന്നതിന് മുൻപേ നിങ്ങൾ വായിച്ചു അനുവാദവും തന്നിരിക്കണം “”