“‘ പെണ്ണിന്റെ മാനത്തിന് വില പറയുന്നോടാ കഴുവേർഡമോനേ… പെണ്ണ് വെടിയാണേലും ആരായാലും അവൾക്കിഷ്ടം ഇല്ലാന്ന് പറഞ്ഞാൽ വിട്ടേക്കണം ..നിന്റെ പേട് പിടിച്ച പഴുക്കായും കൊണ്ട് ഇനിയൊരുത്തീടെ മുന്നി ചെന്ന് കാശിന്റെ ഹുങ്ക് കാണിക്കുമ്പോ ഇത് മനസ്സിലിരിക്കണം “‘ അയാൾ അലവിയുടെ മുണ്ടിൽ കൂട്ടി വൃഷണത്തിൽ ഒന്ന് തിരുമ്മി . അലവി വേദന കൊണ്ട് പുളഞ്ഞു അവിടെ ചുരുണ്ടുകൂടി .
അയാൾ തിരിഞ്ഞു അൻവറിനെ ഒന്ന് നോക്കി . അൻവർ പേടിച്ചു വിറച്ചു കൈകൾ കൂപ്പി .അയാൾ അൻവറിന്റെ നേരെ തിരിഞ്ഞപ്പോൾ ജെസ്സി അയാളോട് പറഞ്ഞു
“‘ വിട്ടേക്ക് സാറെ ..അൻവറിനെ ഞങ്ങൾക്കറിയാം .അയാൾക്കൊന്നിലും മനസ്സറിവില്ല “‘ അൻവറിന്റെ കണ്ണുകൾ അതുകേട്ട് നിറഞ്ഞൊഴുകി .
“‘ നിങ്ങൾക്കെങ്ങോട്ടാ പോകേണ്ടത് ഞാൻ കൊണ്ടുപോയാക്കാം “”
“‘ വേണ്ട … മോൻ വന്നോളും …ഞാൻ വിളിച്ചു പറഞ്ഞോളാം “‘ ജെസ്സി ഫോൺ എടുത്തു
“” ഓക്കേ ..അതുവരെ എന്റെ റൂമിലിരിക്കാം …വരൂ “” അയാൾ കോറിഡോറിന്റെ അങ്ങേയറ്റത്തേക്ക് കൈ ചൂണ്ടിയപ്പോൾ ജെസ്സി അയാളുടെ പുറകെ നടന്നു .
“” അവനും ഒരെണ്ണം കൊടുക്കേണ്ടതായിരുന്നു … ജെസ്സി ..നമുക്ക് ഹോട്ടലിന്റെ വെളിയിൽ പോയി നീക്കാം .. ഇയാളുടെ റൂമിൽ പോകണ്ട “‘ അനിത ജെസ്സിയുടെ ചെവിയിൽ കുശുകുശുത്തു .
ജെസ്സി ഫോൺ ചെയ്തിട്ട് അലവിയെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിക്കുന്ന അൻവറിന്റെ അടുത്തേക്ക് ചെന്നു
“‘ അൻവർ … ഞങ്ങളെന്തായാലും ഈ ബിസിനസ് തുടങ്ങും … ലാഭത്തിലായാൽ ഞാൻ തന്നെ വിളിക്കാം …താനിന്നലേ വിളിച്ച നമ്പർ തന്നെയല്ലേ …സേവ് ചെയ്തിട്ടുണ്ട് … ഇനിയാരുടേം പുറകെ നടക്കേണ്ട .. ഞങ്ങൾ തുടങ്ങുന്നത് പോലൊരു സെന്റർ നാട്ടിലിടൂ … വൈഫിനെ അവിടിരുത്തിയിട്ട് തനിക്ക് ചെറിയ ജോബ് ആണേലും ഗൾഫിൽ വീണ്ടും പോയാൽ ഈ ചെറ്റേടെ പൈസയും കൊടുക്കാം … കടങ്ങൾ എല്ലാം തീർത്തു വരുമ്പോൾ …”‘ ജെസ്സി ഒന്ന് നിർത്തിയിട്ട് തുടർന്നു “‘ ഇവളുണ്ടാവും നിനക്കൊരു രാത്രി സ്നേഹിക്കാൻ …ഇല്ലെങ്കിൽ ഞാൻ “”
അൻവർ ഒന്നും പറഞ്ഞില്ല . കണ്ണുകൾ തുടച്ച് , അയാൾ അലവിയെയും താങ്ങി മുറിയിലേക്ക് കയറി . നിറഞ്ഞ കണ്ണുകളോടെ വാതിലടക്കുന്നതിനു മുൻപ് അൻവർ ജെസ്സിയെയും അനിതയെയും മാറി മാറി നോക്കി
“‘ നീയെന്നാത്തിനാ അങ്ങനെയൊക്കെ പറഞ്ഞെ ..നീ പോയാ മതി നിനക്കത്ര സിമ്പതിയാണേൽ …നിന്റെയാരാ വാക്ക് കൊടുക്കാൻ ..പോരാഞ്ഞിട്ട് സെന്ററും തുടങ്ങാൻ ഉപദേശോം “‘ അനിത കുശുകുശുത്തു
“” ഡി “‘ ജെസ്സി അനിതയുടെ കയ്യിൽ പിടിച്ചു .
“” അയാൾ നിന്നെ കണ്ടത് വളരെ ചുരുക്കം … നീ ഇപ്പോഴും ഉപയോഗിക്കുന്ന ഫോൺ അയാൾ വാങ്ങി തന്നതാണ് .അയാളുടെ മനസ്സിൽ ഇപ്പഴും നീയുണ്ട് ..നിന്നോടുള്ള ആരാധനയും അതിലുപരി നിന്നോടുള്ള പ്രണയവും .അങ്ങയുള്ളവരെ ആണടി ഇപ്പൊ കണ്ടുമുട്ടാനില്ലാത്തത് . പിന്നെ അലവി പറഞ്ഞത് നീ ഓർക്കേണ്ട .. ഉള്ള കാശുമൊത്തം പെണ്ണുങ്ങളെ പിടിച്ചു കളഞ്ഞെന്ന് .ഇപ്പൊ നമ്മുടെ പിളേളരുടെ ജോലി പോയത് പോലെ ഗൾഫിലും ഇപ്പോൾ പ്രശ്നങ്ങളുണ്ട് .. അൻവറിന്റെ ജോലി പോയപ്പോൾ അയാൾ അലവിയോട് പൈസ വാങ്ങി നാട്ടിൽ ബിസിനസ് തുടങ്ങി . അയാളതിൽ പരാജയപ്പെട്ടു കാണും …ആ വൈകാരിക നിമിഷങ്ങളിലും നിന്നെയൊന്നു കാണുവാൻ ഓടി വന്നെങ്കിൽ അയാൾക്ക് നിന്നോടുള്ള കാമം മാത്രമായിരിക്കില്ല കാരണം …ചിലരങ്ങനെയാ .. ചുറ്റുമുള്ള ആളുകൾ കുറ്റപ്പെടുത്തുമ്പോൾ സാഹചര്യങ്ങൾ ഒക്കെ പ്രതികൂലമാകുമ്പോൾ മനസ്സിൽ ഒരാളെ ഇഷ്ടമാണെങ്കിൽ അവരോടു സംസാരിച്ചു തന്റെ വേദനകൾ ഒഴുക്കിക്കളയും . അതിനവർക്ക് അവരുടെ സാമീപ്യമോ അനുവാദമോ വേണ്ട .അവരുടെ മനസ്സിൽ ആ വ്യക്തിയുണ്ടാവും എന്നും എപ്പോഴും . ഒരു പക്ഷെ മരിക്കുന്നടത്തോളം കാലവും “”