“‘ തർക്കുത്തരം പറയുന്നോടി ..ആർക്കു കൊടുത്തതാടി ആ കാശൊക്കെ “‘ ഓർക്കാപ്പുറത്തായിരുന്നു അനിതയുടെ അടി … ദീപ്തി കരണം പൊത്തി നിലത്തിരുന്നുപോയി ..
” അനീ ..എന്താടീ ഈ കാണിച്ചേ … നീ അപ്പുറത്തു പോക്കേ ..പോക്കേ “‘ ജെസ്സി അനിതയെ പിടിച്ചു മുറിക്ക് പുറത്താക്കിയിട്ട് വാതിലടച്ചു
” അനീ …ഇങ്ങു വന്നേടി “” അര മണിക്കൂറോളം കഴിഞ്ഞപ്പോൾ ജെസ്സി വാതിൽ തുറന്നു അനിതയെ വിളിച്ചു . അവളകത്തേക്ക് കയറിയപ്പോൾ ബെഡിൽ , ഭിത്തിയിലേക്ക് ചാരിയിരിപ്പുണ്ട് ദീപ്തി .. മുഖം കരഞ്ഞു മങ്ങിയിരിക്കുന്നു
“” എന്ന ..എന്ന പറ്റിയെടി ജെസ്സി ..കൊച്ചെന്നാത്തിനാ കരയുന്നെ ..നീ മമ്മിയോടങ്ങയൊക്കെ പറഞ്ഞപ്പോ ഞാൻ അടിച്ചു പോയതല്ലെടി ..പോട്ടെ “‘
അനിത ബെഡിലിരുന്നു ദീപ്തിയുടെ കവിളിൽ തലോടി
“” പോട്ടെ മോളെ …. അമ്മക്ക് ദേഷ്യം വന്നപ്പോ …. അമ്മേം മമ്മയുമൊക്കെ പറയാറുള്ളതല്ലേ എന്തുണ്ടെലും തുറന്നു പറയണമെന്ന് … ബോയ്‌ഫ്രണ്ടോ ..അവന്മാർക്ക് ഗേൾഫ്രണ്ടോ എന്ത് വേണേലും ആയിക്കോ … നിങ്ങക്ക് കല്യാണോം നോക്കാം …അല്ലെങ്കിലും ഇതൊന്നും ശാശ്വതമായ ബന്ധമൊന്നുമല്ലല്ലോ …ആട്ടെ …ആർക്കാ നീ പൈസ കൊടുത്തേ …ബോയ് ഫ്രണ്ട് ആണോ … നല്ലയാൾ ആണേൽ ആലോചിക്കാടി കൊച്ചെ “‘ അനിത ദീപ്തിയുടെ കൈയ്യെടുത്തു തഴുകിക്കൊണ്ടിരുന്നു .
“‘ ഒലക്ക … ഒന്ന് പോടീ എണീറ്റ് …. ചക്കെന്നു പറയുമ്പോ കൊക്കെന്നു കേൾക്കും … എടി അനീ ..ഇതതൊന്നുമല്ല ….വെറും ഫിനാൻഷ്യൽ പ്രോബ്ലെംസ് …”‘
“‘ങേ ?” അനിത ജെസ്സിയെ നോക്കി ..
“” അഹ് … പൈസയില്ലന്നു …. ഒരുത്തന്റെ ജോലി പോയിട്ട് നാള് കുറെ ആയി .. അടുത്തവന്റെ പോകാൻ തുടങ്ങുന്നു … ആങ്ങളമാരെ ..അല്ല …കെട്ടിയോന്മാരെ …അതും വേണ്ട … ബെഡ്‌റൂമിൽ മാത്രമുള്ളല്ലോ അത് …അവന്മാരെ സഹായിക്കാനായി പെങ്ങള് കോൾ സെന്ററിൽ ജോലിക്ക് പോകുന്നു …വെറുതെയിരുന്ന് മുഷിഞ്ഞിട്ടല്ലേയെന്നു മറുപടിയും “”
“” ജെസ്സി നീയെന്തൊക്കെയാ ഈ പറയുന്നേ “”‘
“” കൊച്ചെ … നീ പോയി കുളിച്ചു ഡ്രസ്സ് മാറ് …ഞങ്ങള് കാപ്പിയെടുത്തു വെക്കാം “”
ജെസ്സി ദീപ്തിയെ ബാത്റൂമിലേക്ക് തള്ളി വിട്ടു
“” അനീ …. ഞാനവളുടെ മുന്നിൽ വെച്ച് ലാഘവത്വം കാണിച്ചെന്നെ ഉള്ളൂ …. സംഗതി അല്പം ഗുരുതരമാ “‘
“” ഈശ്വരാ … ജെസ്സി …നീ കാര്യം പറയടി “”
“” സംഭവം സാമ്പത്തികം തന്നെ ….ദീപുവിന്റെ ജോലി പോയി … ജോക്കുട്ടന്റെ ഏതാണ്ട് തീരുമാനമായി ..ഈ പ്രോജക്ട് തീർന്നാൽ ഇപ്പോഴുള്ളവരെ പിരിച്ചു വിടാനാണ് തീരുമാനമെന്ന് .”‘
“‘ ദൈവമേ …അപ്പോളെന്തു ചെയ്യും … വേറെ കമ്പനികളിൽ ഒന്നും കിട്ടില്ലേ ?”
“” കിട്ടും .സാലറിയൊക്കെ കുറവായിരിക്കും . പക്ഷെ ,
.അതിനും സമയം എടുക്കുമല്ലോ … ജീവിതചിലവൊക്കെ കുറക്കാം അനീ ..ജോജി ഷെയർ മാർക്കറ്റിൽ അത്രയും പൈസ ഇൻവെസ്റ്റ് ചെയ്തില്ലായിരുന്നേൽ പിടിച്ചു നിൽക്കുമായിരുന്നു … പഴയ ഫ്ലാറ്റ് മാറി നമ്മൾ ഇത് എടുത്തപ്പോൾ …അതിനും വേണ്ടേ അടവ് ..അത് തന്നെ ഏതാണ്ട് ഒന്നര ലക്ഷത്തിനു മേലെ വരും മാസം തോറും ..അതും മൂന്നു മാസമായി അടവ് മുടങ്ങിക്കിടക്കുവാണെന്ന് “‘
“‘ ഈശ്വരാ …ഇനിയെന്ത് ചെയ്യും ജെസ്സി “‘ അനിതക്കാകെ വിഷമമായി …