ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Posted by

“” അപ്പോൾ ചിയേർസ് “” ജെസ്സി ഓരോരുത്തർക്കും ഗ്ലാസ് എടുത്തു കൊടുത്തു മുട്ടിച്ചിട്ട് പറഞ്ഞു .

“‘ ങ് “” ജെസ്സി ഒരു കവിൾ ഇറക്കിയിട്ട് മുരടനക്കി . എല്ലാവരും സാകൂതം അവളെ നോക്കി . അവളെന്താ പറയുന്നതെന്നറിയാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരും തന്നെ .

“‘ ജോജീ ദീപു …എന്താ നിങ്ങടെ പരിപാടി ?”’ അവരൊന്നും മിണ്ടിയില്ല .

“‘ ചോദിച്ചത് കേട്ടില്ലെടാ ?”’ കയ്യിലടിച്ചു .

“‘ദീപൂന്റെ ജോലി പോയി ..നിന്റെ ഈ കഴിഞ്ഞാൽ എന്നറിയില്ല . വേറെ കമ്പനിയിൽ വല്ലതും ട്രൈ ചെയ്തിട്ടുണ്ടോ നിങ്ങൾ ?”’

“‘ റെസ്യൂമ് കൊടുത്തിട്ടുണ്ട് “‘

“‘ എന്നിട്ട് ?”’

“‘ എല്ലായിടത്തും ഒരേപോലാ …ഒന്നും പറയാനാവില്ല .””

“‘ഹമ് … അത് വീട് വേറെ എന്താ നിങ്ങൾ പരിപാടി ഉദ്ദേശിക്കുന്നെ ?”

“” പൈസ കിട്ടുന്നത് എന്താണേലും കുഴപ്പമില്ല “”

“‘ ഓഹോ .. പൈസ കിട്ടും ..വല്ല മയക്കുമരുന്ന് കച്ചവടമോ കൊല്ലോ കൊലപാതകമോ ? അതിനും നിനക്ക് സമ്മതമാണോ ദീപൂ “‘

“‘ അതൊന്നുമല്ലല്ലോ ഞാൻ പറഞ്ഞെ “‘

“‘ ഹമ് … എത്ര നാൾ ഈ പിസ്സാ ബോയ് ആയി പോകാനാ നിന്റെ പരിപാടി ?”’

ദീപുവിന്റെ മുഖം വിളറി . അവൻ തല കുനിച്ചു

“‘ നീ തല കുനിക്കുകയൊന്നും വേണ്ട .. പിസ്സാ ഡെലിവറി ബോയ് ജോബ് അത്ര കുറച്ചിൽ ഒന്നുമല്ല .നാട്ടിലാരുന്നേൽ അവൻ ഈ പണി എടുക്കുന്നു …ആ പണി എടുക്കുന്നു എന്നൊക്കെ പറയുമ്പോ ഞങ്ങൾക്ക് കുറച്ചിൽ ഒന്നുമില്ലെങ്കിലും നിങ്ങൾക്കുണ്ടായേനെ …ഇവിടെ ആരും നിങ്ങളെയോ ഞങ്ങളെയോ ഒന്നും അറിയുന്നില്ല .”‘

“” മമ്മിയെന്താ ഈ പറഞ്ഞു വരുന്നേ ?”’

“‘ നിങ്ങളേത് ജോലി ചെയ്യുന്നു എന്നതൊന്നുമല്ല പ്രശ്നം ? പ്രശ്നം രണ്ടാണ് . മെയിൻ പ്രശ്നം … നിങ്ങളിത് ഞങ്ങളോടെന്തുകൊണ്ട് ആദ്യമേ പറഞ്ഞില്ല …ഇവിടെ നിങ്ങൾക്കെന്തു ഫ്രീഡവും ഞങ്ങൾ തന്നില്ലേ .. ലോകത്തൊരിടത്തും ഇല്ലാത്ത ഫ്രീഡം …എന്നിട്ടും നിങ്ങൾ ഞങ്ങളോട് പറഞ്ഞില്ല . രണ്ട്‌ ..ഇനിയെന്ത് എങ്ങനെ എങ്ങോട്ട് ?””

“‘ അത് ..പിന്നെ മമ്മി ..”‘

“” ജോജി ….ഇനിയാണേലും ശ്രദ്ധിക്കുക . ഒരു കാര്യം ഉണ്ടായാൽ ..അത് സന്തോഷമാണെലും സങ്കടമാണേലും ഷെയർ ചെയ്യുക . നോക്ക് .. ഇത് തുടക്കത്തിൽ അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്കും എന്തെങ്കിലും ജോലിക്ക് പോയി സഹായിക്കാമായിരുന്നു “‘

“‘ നിങ്ങൾക്കെന്തു ജോലി ?”

“” എന്താടാ ഈ നാട്ടിൽ ജോലിക്ക് ഒരു കുറവ് …നമുക്ക് വേണ്ട പൈസക്കുള്ള ജോലി കിട്ടില്ലായിരിക്കും ..അന്തസ്സിനുള്ള ജോലി കിട്ടില്ലായിരിക്കും .. ഓർ സെയിൽസ് ഗേൾ ആയിട്ടെങ്കിലും തുടക്കത്തിൽ പോയിരുന്നേൽ ഇപ്പോളിത്ര പ്രശ്നം ഉണ്ടാവില്ലായിരുന്നു .”‘

“‘ സെയിൽസ് ഗെളോ ?” ദീപു മുഖം ചുളിച്ചു .

“‘ ഹമ് ..എന്താ നിനക്ക് നൊന്തോ .. നിനക്ക് പിസ്സാ ബോയ് ആകാമെങ്കിൽ ഞങ്ങൾക്കും ആകാം … ശെരി ..അതിരിക്കട്ടെ എങ്ങനെയിതിൽ നിന്ന് കര കയറാം ..അത് പറ “‘ ജെസ്സി ഒരു കാവിൽ കൂടി ഇറക്കിയിട്ട് പക്കോഡ വാരി വായിലിട്ടു എല്ലാവരെയും നോക്കി . നാലുപേരും അവളെ നോക്കിയിരിക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *