ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Posted by

അൽപം കഴിഞ്ഞപ്പോൾ തന്റെ തലമുടിയിൽ ആരോ തഴുകുന്നത് പോലെ അനിതക്ക് തോന്നി . ജെസ്സിയാണ് വേറെയാരുമല്ല . . തലമുടിയിൽ നിന്ന് ജെസ്സിയുടെ കൈകൾ അനിതയുടെ കണ്ണീർ തുടച്ചു കൊണ്ട് കവിളിലേക്കിറങ്ങിയപ്പോൾ അനിത ജെസ്സിയുടെ കയ്യിലേക്ക് മുഖം അമർത്തികിടന്നു .

“‘ ഇപ്പൊ കുറവുണ്ടോ മോളെ ?””

“‘ ഹമ് “”

“” ദാ ..ഈ ടാബ് കഴിച്ചിട്ട് ചായ കുടിക്ക് “

ജെസ്സി അനിതയെ പിടിച്ചെഴുന്നേൽപ്പിച്ചു , ടാബ്ലെറ്റും വെള്ളവും കൊടുത്തു . എന്നിട്ടു കട്ടൻ ചായ ഡ്രസിങ് ടേബിളിൽ വെച്ചെഴുന്നേറ്റു പുറത്തേക്ക് നടന്നു

“‘ ജോജി നീ എവിടെയാ? എപ്പോ വരും ?”’

“‘ ഹ്മ്മ് .. ഓക്കേ ..ദീപുവോ ? ആണോ ?’

“‘ ഹ്മ്മ് … നിനക്ക് പറ്റുമെങ്കിൽ ലീവെടുക്ക് ..ദീപൂനും ലീവാണല്ലോ ?”’

“‘ ഹേ …അല്ലടാ … എത്ര നാളായി നമ്മളൊന്ന് കൂടിയിട്ട് ..അതാ … രണ്ടുമൂന്ന് ബിയറും ഒരു ബോട്ടിലും എടുത്തോ , പിന്നെ ബീച്ച് റോഡിലൂടെയല്ലേ വരുന്നേ? ചൂട് ബജിയും പിന്നെ കുറച്ച പക്കോഡയും വാങ്ങിക്കോ ..”‘

“” ഇല്ല ..നീ ലീവെടുക്കണം .. വേണം .. അതൊക്കെ ..ഞാൻ പറയുന്നത് കേട്ടാൽ മതി “‘

പതിഞ്ഞ ശബ്ദത്തിൽ ജോജിയെ വിളിച്ചു നിർദ്ദേശങ്ങൾ നൽകിയിട്ട് ജെസ്സി അനിതയുടെ അടുത്തേക്ക് ചെന്നു , ബെഡിൽ ചാരിക്കിടക്കുകയായിരുന്നു അവൾ

”’ കുറഞ്ഞില്ലെടി ?”

“‘ഹമ് “‘

“‘ എന്നാ പോയി ഒന്ന് കുളിച്ചു തുണിയൊക്കെ മാറ് “‘

“‘ ഇച്ചിരെ കഴിയട്ടെ “‘

“‘ ഇച്ചിരി കഴിയുമ്പോ നിന്റെ മറ്റവൻ വന്നു കുളിപ്പിക്കുവോ ..പോയി കുളിച്ചു തുണീം മാരേട്ട് വല്ല പണിയും നോക്കടി ഇരുന്നു മോങ്ങാതെ “”

അനിത അത് കേട്ടതും എഴുന്നേറ്റു . ജെസ്സി അവളെ ബാത്റൂമിലേക്ക് കയറ്റിവിട്ടു ഒന്ന് കരയുകയോ ശർദ്ധിക്കുകയോ ചെയ്താലേ അനിതയുടെ ആ തലവേദന മാറുവെന്ന് ജെസിക്കറിയാം . അതുകൊണ്ടാണവൾ അനിതയെ വഴക്ക് പറഞ്ഞത്

“‘ ഡ്രസ്സ് ഞാൻ ഇവിടെയിട്ടേക്കാം “‘

ജെസ്സി അങ്ങനെയാണ് . ചിലപ്പോൾ സാന്ത്വനിപ്പിക്കുന്ന നല്ലൊരു കൂട്ടുകാരിയാവും . ചിലപ്പോൾ പക്വതയുള്ള ഒരു ചേച്ചിയാവും , മറ്റു ചിലപ്പോൾ അധികാര ഭാവമുള്ള ഭർത്താവിന്റെ റോളായിരിക്കും അവൾക്ക് . എന്നാൽ ചില സന്ദർഭങ്ങളിൽ കാമം കത്തി നിൽക്കുന്ന ഒരു യൗവ്വന യുക്തയായ പെണ്ണും . ഇതിലെല്ലാ ഭാവങ്ങളും അനിത കണ്ടിട്ടുള്ളതാണ് , അത് കൊണ്ട് തന്നെ ജെസ്സിയുടെ ഭാവം മാറിയാൽ അനിതക്കത് ഫീലാവില്ല .അവൾ പറയുന്നത് യാന്ത്രികമായി അനുസരിക്കുകയും ചെയ്യും .

കുളിച്ചു പുറത്തേക്കൊരു ടർക്കിയുമുടുത്തു വന്ന അനിത ബെഡിൽ മടക്കി വെച്ചിരുന്ന ഡ്രസ്സ് എടുത്തു വിടർത്തി . ഗോൾഡൻ കളർ പാവാടയും ചുവന്ന ബ്ലൗസും .വാതിൽ തുറന്നടയുന്ന ശബ്ദം കെട്ടവൾ തിരിഞ്ഞു നോക്കിയപ്പോൾ ജെസ്സി അകത്തേക്ക് വന്നു .

“‘ കൊച്ചിന്റെയാ … സൈസൊക്കെ കറക്ടാ .നീയിട്ട് നോക്ക് “‘

Leave a Reply

Your email address will not be published. Required fields are marked *