ഇന്ന് നമ്മുടെ സൈറ്റിലെ പ്രിയപ്പെട്ട എഴുത്തുകാരി സ്മിതയുടെ ജന്മദിനമാണ് .
വളരെ പ്രതികൂലമായ സാഹചര്യങ്ങളിലും കഥയെഴുതി , കമന്റെഴുതി നമ്മോടൊപ്പം നിൽക്കുന്ന സ്മിതയുടെ അർപ്പണ മനോഭാവം തന്നെയാണ് വീണ്ടും വീണ്ടും കഥകൾ എഴുതാൻ എപ്പോഴും പ്രചോദനം തന്നിട്ടുള്ളത് .
“”അതിമനോഹരമായ കഥയെഴുത്തിലൂടെ , കാവ്യാത്മകത തുളുമ്പുന്ന കമന്റിലൂടെ നമ്മളെ വിസ്മയിപ്പിക്കുന്ന പ്രിയ കൂട്ടുകാരി സ്മിതക്ക് “ജന്മദിനാശംസകളോടെ ‘ സമർപ്പണം ….””‘
ജീവിതം സാക്ഷി” -ബാക്ക് ടൂ ലൈഫ്
ജീവിതം സാക്ഷി നോവല് [മന്ദന് രാജ] [PDF]
” ജീവിതം സാക്ഷി” -ബാക്ക് ടൂ ലൈഫ്
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ജെസ്സി കണ്ണു തുറന്നത്…. വാതിൽ തുറന്നകത്തു കയറിയ രൂപം കട്ടിലിന്റെ താഴെ വശത്തു കൂടി കയറി ഭിത്തിയോട് ചേർന്നു കിടന്നു…ബെഡ്ലാംപ് ഇല്ല… കറന്റ് എപ്പോഴോ പോയതാണ്… പുഴുങ്ങുന്ന ചൂടും…
“” അനി…. എന്നാ പറ്റിയെടി?””
അപ്പുറത്ത് നിശബ്ദത..
“”അനീ… ഇന്നും വഴക്കുണ്ടാക്കിയോ ദീപുവുമായി?””
ജെസ്സി അനിതയുടെ ചുമലിൽ പിടിച്ചു തന്റെ നേർക്ക് തിരിച്ചു കിടത്തി… അനിതയൊന്നും മിണ്ടുന്നില്ല..
“” എടി… എന്നതാ ഇത്.. കൊച്ചു കുട്ടിയൊന്നുമല്ലല്ലോ നീ…. കല്യാണം കഴിഞ്ഞു വന്നു ,ഹണിമൂൺ അവസാനിച്ചു ജീവിത പ്രാരാബ്ധങ്ങളിലേക്ക് ഇറങ്ങുമ്പോൾ ഉള്ള ആ സമയത്തെ വിഷമങ്ങളും ഒക്കെ നീ ഒരു വട്ടം മനസിലാക്കിയതല്ലേ.. ..കല്യാണം കഴിഞ്ഞു കെട്ടിയോന്മാരെ കൊതി തീരെ കാണുന്നതിന് മുന്നേ അവർ പോയിട്ടും നമ്മൾ പിടിച്ചു നിന്നില്ല ..പിന്നെ ഇപ്പോൾ എന്താ.??””
“‘ ഒന്നുമില്ല ..”‘
“” പറ അനീ ….നീ ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും ചിന്തിച്ചു വെക്കേണ്ട “”
“‘ ഒന്നുമില്ലെന്ന് പറഞ്ഞില്ലേ ജെസ്സി …”‘