Ziya :Ooo അവന് ഇവിടുത്തെ ചായ ഒന്നും പിടിക്കില്ല ഉമ്മ.
ഉമ്മ : നീ മിണ്ടാണ്ട് പോയി ചായ എടുക്കെടി…
Ziya അതും കേട്ട് അകത്തേക്ക് കേറി പോയി
ഉമ്മ :മോൻ വാ ആദ്യായിട്ട് വരുന്നതല്ലേ ഒരു ഗ്ലാസ് ചായ കുടിച്ചിട്ട് പോകാം.
ഞാൻ മനസ്സില്ലാ മനസോടെ വീട്ടിലേക്ക് കേറി ചെന്നു
വീടിന്റെ മുന്നിൽ തന്നെ Ziya Manzil എന്ന് എഴുതി വെച്ചിട്ടുണ്ട് എന്ത് തേങ്ങാക്കാണ് എന്നൊന്നും എനിക്ക് അറിയില്ല ഞാൻ ചോദിക്കാനും നിന്നില്ല.
അകത്തോട്ട് കേറിയപ്പോൾ കൊട്ടാരമാണോ വീടാണോ എന്ന് സംശയിച്ച് നിന്നു.
ഉമ്മ : മോൻ നിക്കാതെ അവിടെ ഇരിക്ക്
ഞാൻ :ആ ഇത്ത…
ഇത്ത ഇക്ക എവിടെയാ?
ഉമ്മ :പുള്ളിക്കാരൻ ഗൾഫിൽ ആണ് ആകെ പാടെ ഞങ്ങൾ രണ്ടുപേർ മാത്രമേ ഇവിടൊള്ളു…
ഞാൻ :എന്താ പണി?
ഉമ്മ : അവിടെ ഒരു സൂപ്പർമാർകെറ്റ് നടത്തുന്നു
ഞാൻ : ലീവ് ഒന്നുമില്ലേ?
ഉമ്മ :പോയിട്ട് ഇപ്പോൾ 2 മാസം ആകുന്നതേ ഒള്ളു ഇനി 2 കൊല്ലം കഴിയാതെ ഇങ്ങോട്ട് നോക്കണ്ട.
Ziya അപ്പോഴേക്കും എനിക്കുള്ള ചായയുമായി വന്നു പാൽചായ ആണ് കൂടെ cup cake ഉം ഉണ്ട്.
Ziya : ഇന്നാ കുടിച്ചോ… ഞാൻ അടിച്ച് വരാനുള്ള പരുപാടി നോക്കട്ടെ…
ഞാൻ : ഈ രാത്രി ആകുമ്പോഴാണോ അടിച്ച് വരുന്നേ?
Ziya : മുറ്റം അടിച്ച് വാരുന്ന കാര്യം അല്ല വീട് അടിച്ച് വാരുന്ന കാര്യമാ ഉദ്ദേശിചേ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
ഉമ്മ : മോൻ ചായ കുടിക്ക് എനിക്ക് അടുക്കളയിൽ കുറച്ച് പണി ഉണ്ട്.
ഞാൻ : ആ ഇത്ത ചെല്ല് ഞാൻ ഇപ്പോൾ തന്നെ ഇറങ്ങും.
Ziya : ഇപ്പോൾ തന്നെയൊന്നുമല്ല ചായ കുടിച്ച് തീർത്തിട്ട് മോൻ പോയ മതി.
അത് കേട്ട് ഉമ്മ ചിരിച്ചോണ്ട് അടുക്കളയിലേക്ക് നടന്നു.
ഞാൻ :Ooo ഉത്തരവ്
Ziya ചിരിച്ച് കൊണ്ട് അടിച്ച് വാരൽ തുടർന്നു.
ഞാൻ ഇരിക്കുന്നതിന്റെ മുന്നിൽ അങ്ങോട്ട് തിരിഞ്ഞാണ് അടിച്ച് വാരൽ