പിറ്റേ ദിവസം തന്നെ അച്ഛനോട് ഞാൻ ഈ കാര്യം അവതരിപ്പിച്ചു…
അച്ഛൻ : പിന്നെ നീ ഇനി അവിടെ കൂടെ പോയി പഠിക്കേണ്ട കുറവുകൂടിയേ ഒള്ളു. ഇവിടെ എവിടേലും നിന്ന് പഠിച്ചാൽ മതി… അമ്മയും അച്ഛന്റെ കൂട്ട് പിടിച്ചു.എന്നാലും ഞാൻ വിട്ട് കൊടുക്കാൻ തയാറായില്ല ഞാൻ വാശി പിടിച്ചു…
ഞാൻ :എന്നേംകൊണ്ടൊന്നും വയ്യ ഈ പട്ടിക്കാട്ടിൽ നിന്ന് പഠിക്കാൻ എനിക്ക് ബാംഗ്ലൂർ പഠിച്ചാൽ മതി അതാകുമ്പോ എന്റെ language ഉം set ആകും ഇംഗ്ലീഷ് ഒക്കെ അത്യാവശ്യം പറയാൻ എങ്കിലും പറ്റും ഇവിടെ നിന്നാൽ അതുപോലും പറ്റില്ല ഞാൻ പറഞ്ഞ് അടിവര ഇട്ടു. അത്കേട്ടപ്പോൾ അപ്പൻ ഇച്ചിരി അലിഞ്ഞെന്ന് കരുതിയെങ്കിൽ തെറ്റി അപ്പൻ നേരത്തെ എന്നോട് പറഞ്ഞത് അടിവര ഇട്ടായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ കലി കേറി അടുക്കളയിൽ പോയി തീയിന്റെ ചൂടും പിടിച്ച് നിന്നു…
അമ്മ : നീ എന്താ ഇവിടെ മുഖം വീർപ്പിച്ച് നിക്കുന്നെ
ഞാൻ :എനിക്കെന്താ ഇവിടെ നിന്നൂടെ?
അമ്മ :എടാ അച്ഛൻ വേറെ ഒന്നുകൊണ്ടല്ല നിന്നോട് പോകണ്ട എന്ന് പറഞ്ഞത്. നിനക്ക് അവിടെ പഠിക്കാൻ മാത്രം പൈസ പോരല്ലോ താമസിക്കാനും വേണ്ടേ? ഇവിടെ തന്നെ നിക്കുന്നെ വാടകക്ക സ്വന്തമായി വീട് പോലുമില്ല പിന്നെ എങ്ങനെയാ ഇത്രേം പൈസ മുടക്കി നിന്നെ പഠിപ്പിക്കുന്നെ? ഞാൻ ഒന്നും മിണ്ടിയില്ല… അമ്മയെ സോപ്പിട്ട് സമ്മതിപ്പിക്കാം എന്ന് വിചാരിച്ച അടുക്കളയിലോട്ട് പോയത് അതും തീരുമാനമായി. ഒന്നും മിണ്ടാതെ കുറച്ചു വെള്ളവും കുടിച്ചു റൂമിലേക്ക് പോയി പോകുന്ന വഴിയിൽ അച്ഛനോട് കാര്യം തിരക്കി
ഞാൻ : അച്ചേ പിന്നെ ഞാൻ എവിടാ പഠിക്കാൻ പോണ്ടേ? എന്താ പഠിക്കണ്ടേ ചെറിയ ഒരു ദേഷ്യത്തോടെ ആണ് ചോദിച്ചത്.
അച്ഛൻ :ഇവിടെ ടൗണിൽ ഏതേലും കോളേജിൽ ചേർന്നാൽ മതി പഠിക്കേണ്ടത് എന്താണെന്ന് നീ തന്നെ തീരുമാനിച്ചാൽ മതി. മറുപടി ഒന്നും പറയാതെ റൂമിലേക്ക് നടന്നു. പിറ്റേദിവസം അവന്മാരോട് കാര്യം പറഞ്ഞു. അവന്മാരും അച്ഛനും അമ്മയെയും സപ്പോർട്ട് ചെയ്ത് നിന്നു. കാരണം എന്റെ family situation അങ്ങനെ ആണ്. അത് അവന്മാർക്കും അറിയാം. ( 3 ആഴ്ചയും 7 ദിവസങ്ങൾക്കും ശേഷം ഒരു തിങ്കളാഴ്ച 2-)o തീയതി ) അങ്ങനെ ഞാൻ മാനന്തവാടി co-operative കോളേജിൽ ടൂറിസം ക്ലാസ്സിന്റെ റൂമിലേക്ക് വലത് കാല് വെച്ച് പുറത്തോട്ട് തിരിഞ്ഞ് നിന്ന് കേറി. degree പഠിച്ച 1 പെൺകുട്ടിയും 2 ചെക്കന്മാരും അവിടെ ഉണ്ടായിരുന്നു ബാക്കി ഉള്ളവരെ ഒന്നും അറിയില്ല പുതു മുഖങ്ങൾ ആണ്. ഒരു 3 ദിവസം കഴിഞ്ഞപ്പോൾ ഞാൻ എന്റെ പെണ്ണിനെ അവിടെ കണ്ടു.അവളെ കണ്ടപ്പോൾ തന്നെ ഓടി പോയി മിണ്ടണം എന്നുണ്ടായിരുന്നു പക്ഷെ അവൾ എന്നെ കണ്ടതും തിരിഞ്ഞ് അവളുടെ ക്ലാസിലേക്ക് കേറി പോയി. ഉള്ളിൽ എന്തൊക്കെയോ തോന്നുന്നുണ്ടായിരുന്നു തൊണ്ടയിൽ ഒരു മുഴ വന്നു നിൽക്കുന്ന പോലെ ഒക്കെ ഉണ്ടായിരുന്നു. ഞാനും ക്ലാസിലേക്ക് തിരിഞ്ഞ് നടന്നു. വൈകുന്നേരം വീട്ടിലേക്ക് bus കാത്ത് നിക്കുന്ന നേരം 2nd year ൽ പഠിക്കുന്ന ചേച്ചി വന്ന് എന്നോട് (നാട്ടുകാരിയാണ് പേരൊന്നും അറിയില്ല മുസ്ലിം ആണ് അതുകൊണ്ട് തന്നെ കാണലും കുറവാണ് പുറത്ത് ഇറങ്ങാറില്ല. എന്നാൽ അവിടെ അങ്ങനെ ഒരാളുണ്ടെന്ന് എല്ലാർക്കും അറിയാം)