ജീവിതം ഒരു കളി വഞ്ചി
Jeevitham Oru Kalivanchi | Author : Koilan Paily
സ്നേഹം വേണ്ടത് മനസ്സിൽ അല്ലെ? അത് പിടിച്ചു വാങ്ങാൻ പറ്റുന്നതല്ലല്ലോ? എന്ന് അവൾ പറഞ്ഞതും ഇത് കേട്ടത്തോടെ എന്റെ മനസിന്റെ താളം തെറ്റി… ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും വേദന പ്രകടിപ്പിക്കാൻ പറ്റാതെ നിസ്സഹാനായി ഞാൻ നിറഞ്ഞ കണ്ണോടെ അവളെ നോക്കി തിരിഞ്ഞ് നടന്നു. വീടെത്തുന്നത് വരെ മനസിൽ ഓരോ ചിന്തകളായിരിന്നു ഒരു ദിവസം കൊണ്ട് ഒരാളെ ഇത്രക്ക് വെറുക്കാൻ കഴിയുവോ അതും ജീവനുതുല്യം സ്നേഹിച്ച ഒരാളെ? അപ്പൊ പ്രണയം എന്ന് പറയുന്നത് സ്നേഹം മാത്രം അല്ല…. അല്ലെങ്കിൽ അവൾക്ക് എന്നെ വിട്ടിട്ട് പോകേണ്ട കാര്യം ഇല്ലല്ലോ?.വീടെത്തി ആരോടും ഒന്നും പറയാതെ കട്ടിലിന്റെ അടിയിൽ നിന്ന് സിഗും എടുത്ത് പുറത്തേക്ക് നടന്നു ഇരുന്ന ഇരുപ്പിന് 3എണ്ണം വലിച്ചങ്ങ് തീർത്തു. ഇനി എന്ത് ചെയ്യും എന്നായിരുന്നു മനസ്സിൽ… അങ്ങനെ ഇരുന്ന് ഇരുന്ന് ഡിപ്രെഷൻ അടിച്ചു തുടങ്ങിയോ എന്ന് വരെ തോന്നിപോയി. ദിവസവും കരച്ചിലും ഉറക്കമില്ലായ്മയും ഹാപ്പി മൂഡിൽ ഇരിക്കുമ്പോൾ അവളുടെ ചിന്ത കേറിവന്ന് പെട്ടെന്ന് വിഷമം വരലും എല്ലാംകൊണ്ടും ചത്താലോ എന്ന് വരെ തോന്നിപോയി. അങ്ങനെ ഇരിക്കുമ്പോഴാണ് +2 റിസൾട്ട് വരുന്നത്… പേടിക്കാനൊന്നുമില്ല തട്ടീം മുട്ടീം ഒക്കെ പാസ്സ് ആയി…
“വൈകുന്നേരം കൂട്ടുകാർ എല്ലാം ഒത്തുകൂടുന്നോരിടത്തു”.
എടാ +2 കഴിഞ്ഞില്ലേ ഇനി എന്താ പ്ലാൻ? (നാട്ടിൽ ആകെപാടെ വീടിനടുത്തുള്ള കൂട്ടുകാരൻ ആണ് അതുൽ) അവന്റെ ചോദ്യം കേട്ടപ്പോഴാണ് ഞാനും ഈ കാര്യം ആലോചിച്ചത്. ഇനി എന്താ ചെയ്യാ? ഞാൻ അവനോട് തന്നെ തിരിച്ചു ചോദിച്ചു…ഞാൻ A/c മെക്കാനിക്ക് പഠിക്കാൻ പോകുവാ അതാകുമ്പോൾ പുറത്തേക്ക് നല്ല സ്കോപ്പ് ഉണ്ട്… ഇതുകേട്ടപ്പോ എനിക്ക് പൊളിഞ്ഞു വന്നു മൈരേ നിന്റെ കാര്യം അല്ല ഞാൻ എന്തിന് പോകും എന്നാ ചോയ്ച്ചേ…
അത് എന്നോടാണോ മൈരേ ചോതിക്കുന്നെ നീ അല്ലെ തീരുമാനിക്കേണ്ടേ എന്ന് അവനും തിരിച്ചുപറഞ്ഞു ഇത് കേട്ടതും എന്റെ ദേഷ്യം തീർക്കാൻ ഞാൻ അവനെ വേണ്ടാത്തത് ഒക്കെ പറഞ്ഞു… മൈരുകളെ തമ്മിൽ അടിയാക്കല്ലേ എന്നുംപറഞ്ഞ് ശോഭ (shobhith)വന്നു.ഞങ്ങൾ അടിയാകുവാന്ന് നിന്നോടാരാ പറഞ്ഞെ എന്ന് അതുൽ അവനോട് ചോയ്ച്ചു…