“ഇരിക്കെടി ” ഞാൻ അവളെ സെറ്റിയിലേക്ക് ഇരുത്തി..
“നീ ഞാൻ കരുതിയ പോലെ അല്ലല്ലോ..” ചുറ്റും കണ്ണോടിച്ചു കൊണ്ടവൾ പറഞ്ഞു..
“എന്ത്?” ഞാൻ ചോദിച്ചു.
“അല്ല, എന്ത് വൃത്തിയാണ് റൂമൊക്കെ.. ഞാൻ കരുതിയത് സാധാരണബാച്ച്ലർ റൂം പോലെ എല്ലാം അലങ്കോലമായിരിക്കുമെന്നാണ്. ”
“ഇനി നീ എന്തൊക്കെ അറിയാനിരിക്കുന്നു..”ഞാൻ ഒന്ന് ചിരിച്ചു. പാവം അവൾക്കറിയില്ലല്ലോ ഇന്നാണ് എല്ലാം അടുക്കി പെറുക്കി വൃത്തിയാക്കിയതെന്ന് 😇.
“നിനക്ക് കുടിക്കാൻ എന്ത് വേണം?”
“ഒന്നും വേണ്ടെടാ.. ഞാൻ നിന്നെ കാണാൻ വേണ്ടി ഓടി വന്നതല്ലേ…”
“അത് പറ്റില്ല.. നീ വാ..” ഞാനവളുടെ കൈയിൽ പിടിച്ചെഴുന്നേൽപ്പിച്ചു. പിന്നെ അടുക്കളയിലേക്ക് നടന്നു.
കിച്ചൺ കണ്ടപ്പോൾ അവളുടെ ഭാവത്തിൽ നിന്ന് തന്നെ അവളിമ്പ്രെസ്സ് ആയിന്നു മനസ്സിലായി. അവളെ അതിന്റെ ഭംഗി ആസ്വദിക്കാൻ വിട്ട് കൊണ്ട് ഞാൻ വേഗം ചായയുണ്ടാക്കി.
“ഡീ ചായ..” ഞാൻ കപ്പ് അവളുടെ നേർക്ക് നീട്ടി. അവൾ നീണ്ട ഭഗിയുള്ള വിരലുകളാൽ ആ കപ്പ് വാങ്ങി ചുണ്ടോട് ചേർത്തു.. പിന്നെ ഒരു കവിൾ കുടിച്ചിറക്കി.. ആ കണ്ണുകൾ വിടർന്നു, മുഖത്തൊരാനന്ദ ഭാവം..
“അജൂ.. അടിപൊളി ചായ ആണല്ലോ.. ” അവളുടെ പ്രശംസ എന്നിൽ സന്തോഷം നിറച്ചു.
‘വാ.. ചായ കുടിക്കാൻ പറ്റിയ സ്ഥലം കാട്ടി തരാം. ” ഞാനവളെയും കൂട്ടി ബാൽക്കണിയിൽ എത്തി..
“ദാ ഇതാണ് എന്റെ ഫേവറിറ്റ് സ്ഥലം.. ഇവിടെ ഇരുന്ന് കൊണ്ട് ഇങ്ങനെ പുറത്തെ തിരക്കും നോക്കിയിരിന്നു ചായ കുടിച്ചാൽ അടിപൊളിയാ…”