തിരികെ വരുമ്പോഴും എന്റെ തലയിൽ നിറയെ ഗോൾഡ് എങ്ങനെ ട്രിവാൻഡ്രത്തു എത്തിക്കാം എന്നായിരുന്നു.
“ഡാ മണ്ടാ എന്തിനാ ഇത്രയും ആലോചിക്കുന്നത് ഈ വണ്ടി തിരുവനന്തപുരം പോകുകയല്ലേ.” എന്റെ തലയ്ക്കുള്ളിൽ ഒരു പുച്ഛം കലർന്നൊരു വെളിപാട്.
“ഓഹ്ഹ്ഹ്.. മനസാക്ഷി മൈരൻ. “…..
ആ വെളിപാട് പക്ഷേ ചിന്തിക്കാവുന്ന ഒന്നാണ്. പുള്ളി പോലീസ്കാരൻ ആയതിനാൽ വലിയ ചെക്കിങ് ഒന്നും വഴിയിൽ ഉണ്ടാവില്ല. അങ്ങിനെയെങ്കിൽ……
ഒരുപാട് നേരത്തെ ആത്മ സംഘർഷത്തിനൊടുവിൽ ഞാൻ മനസാക്ഷി മൈരന്റെ ആശയം പിന്തുടരാൻ തീരുമാനിച്ചു.
ആദ്യം ആലോചിച്ചത് പാക്ക് ചെയ്തു ഫ്രണ്ട്ന് കൊടുക്കാനുള്ള എന്തെങ്കിലും ആണെന്ന് പറഞ്ഞു പുള്ളിയെ ഏൽപ്പിക്കാം എന്നായിരുന്നു. പിന്നെ വേണ്ടെന്ന് വച്ചു. ചെറിയ പാക്കറ്റ്, നല്ല വെയിറ്റ് പോരാത്തതിന് പോലീസ്കാരൻ. ഡൌട്ട് അടിക്കാൻ നല്ല സാധ്യത ഉണ്ട്. അവസാനം ഞാനൊരു വഴി കണ്ടെത്തി.
നേരെ ഷോപ്പിലെത്തി. വണ്ടി ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ കൊണ്ടിട്ടു. ഉള്ളിൽ പോയി ഗോൾഡും, കുറച്ചു ഗം, ഡ്രസ്സ് പൊതിഞ്ഞു വരുന്ന വളരെ കട്ടി കുറഞ്ഞ ഫോം എന്നിവയുമായി വണ്ടിയിൽ എത്തി.
ആരും നോക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഞാൻ ഇന്നോവയുടെ ഡിക്കി തുറന്നുള്ളിൽ കയറി. ഡിക്കി അടച്ചു. ശേഷം ഞാൻ പിന്നിലെ രണ്ടു സ്റ്റീരിയോ സ്പീക്കറും അഴിച്ചു മാറ്റി. ഉള്ളിൽ നിന്ന് കണക്ഷൻ കട്ട് ചെയ്തു. ആ ഗ്യാപ്പിൽ ഓരോ പീസ് ആയി ഫോമിൽ പൊതിഞ്ഞ ശേഷം ബിസ്കറ്റ്കൾ വണ്ടിയുടെ ബോഡിയിൽ ഒട്ടിച്ചു വച്ചു. അവ ഇളകില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം സ്റ്റീരിയോയുടെ ഔട്ടർ മാത്രം അതിന് മുകളിൽ ഫിറ്റ് ചെയ്തു കവർ വച്ചു സ്ക്രൂ ചെയ്തു.