————————————————————-
“ശരി.. ഇക്ക.” ഞാൻ ഫോൺ കട്ട് ചെയ്തു. തിരുവനന്തപുരം ആണ് ലൊക്കേഷൻ. അവിടെ ആൾ വന്നു കൊണ്ടു പൊയ്ക്കോളും. പക്ഷേ അവിടെ വരെയും എങ്ങനെ എത്തിക്കും. മുടിഞ്ഞ ചെക്കിങ് ഉള്ള ഹൈവേ ആണ്.
ഞാൻ ആലോചിച്ചു പ്രാന്ത് പിടിച്ചിരുന്നപ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്.
“ഹലോ ‘
“ആ ചേട്ടാ.. ഞങ്ങൾ കടയുടെ മുന്നിലുണ്ട്.”
“ഓക്കേ. ഞാൻ ദാ വരുന്നു.”
ഞാൻ താഴേക്ക് ഇറങ്ങി ചെന്നു. ഇന്നോവ റെന്റ് പോയേക്കുവായിരുന്നു. അത് തിരിച്ചു വന്നതാണ്. താഴെ അവരെ കണ്ടു വണ്ടി എല്ലാം നോക്കി ഉറപ്പു വരുത്തി, പെയ്മെന്റ് വാങ്ങി. ഇനി ഉച്ചക്ക് അടുത്ത ടീം വരും.
സ്റ്റേഷനിലെ റൈറ്റെർ രാമചന്ദ്രൻ സാർ ആണ് അടുത്ത ക്ലയന്റ്. പുള്ളിക്ക് എങ്ങോട്ടോ ഫാമിലി ആയി പോകാൻ ആണ്.
ഞാൻ പുള്ളിയുടെ നമ്പർ ഡയൽ ചെയ്തു.
“ഹലോ ‘
“ഹലോ, ആ സാറെ അജയ് ആണ്.”
“ആ അജയ്.. പറ..”
“സാറെ വണ്ടി റെഡി… എപ്പോ വരും..”
“ഞാൻ ഒരു രണ്ടു മണിക്കൂർ കഴിയുമ്പോഴേക്കും എത്താം. ഷോപ്പിലേക്ക് വന്നാൽ പോരേ?.”
“മതി. രണ്ടു മണിക്കൂർ ഉണ്ടെങ്കിൽ ഞാൻ വണ്ടിയൊന്നു വാഷിംഗിനു കൊടുത്തേക്കാം.”
“ഹാ… വല്യ ഉപകാരം അജയ്.. ഇനി അത് എങ്ങനെ കഴുകും എന്നോർത്തു ഞാൻ ഇരിക്കുകയായിരുന്നു. അങ്ങ് ആറ്റിങ്ങൽ വരെയും എത്തേണ്ടതാണ്.. ”
“സാറ് രണ്ടു മണിക്കൂർ കഴിയുമ്പോൾ ഇങ്ങ് പോര്… അപ്പോൾ ശരി..”
“ഓക്കേ.. അജയ്..”..
ഫോൺ കട്ട് ചെയ്തു നേരെ വണ്ടിയെടുത്തു സർവീസ് സ്റ്റേഷനിലേക്ക് വിട്ടു. ചെന്നപ്പോൾ വേറെ വണ്ടിയൊന്നും ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ വാഷിംഗ് കഴിഞ്ഞു കിട്ടി.